Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഗ്രീഷ്മയു‌ടെ ട്രിപ്പ് അവസാനിച്ചു...! കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും, ഷാരോണുമായി പങ്കുവെച്ച ശബ്ദ സന്ദേശങ്ങൾ ഗ്രീഷ്മയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ ഇന്ന് ശബ്ദ പരിശോധന

10 NOVEMBER 2022 12:34 PM IST
മലയാളി വാര്‍ത്ത

ഗ്രീഷ്മ എന്ന പെൺകുട്ടി കഷായത്തിൽ വിഷം കലർത്തി ആസൂത്രിതമായി തന്റെ കാമുകനെ കൊലപ്പെടുത്തിയ വാർത്ത കേരളത്തിലെ ജനങ്ങൾ വളരെ ഞെട്ടലോടെയാണ് കേട്ടത്. വളരെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി കൊടും ക്രൂരകൃത്യം ചെയ്ത ഗ്രീഷ്മയ്ക്ക് ഇപ്പോഴും ഇതിലൊന്നും തെല്ലും കുറ്റബോധമില്ലെന്ന് വേണം തെളിവെടുപ്പ് ദ്യശ്യങ്ങളിലൂടെ മനസിലാക്കാൻ. ഇത്രയും കൊടും കുറ്റകൃത്യം ചെയ്തിട്ടും ഇത്രയും ലാഘവത്തോടെ പെരുമാറാൻ ഈ പെൺകുട്ടിക്ക് എങ്ങനെ സാധിക്കുന്നു? കേസിൽ നിന്ന് നൈസായി ഊരിപ്പോകും എന്ന ഉറപ്പിലാണോ ഗ്രീഷ്മയുടെ ഈ പെരുമാറ്റനെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അതിനിടെ ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിലാണ് ഗ്രീഷ്മയെ ഹാജരാക്കുന്നത്. ഷാരോണുമായി പങ്കുവെച്ച ശബ്ദ സന്ദേശങ്ങൾ ഗ്രീഷ്മയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ ഇന്ന് ശബ്ദ പരിശോധന നടത്തും. തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റുഡിയോയിലാകും ഗ്രീഷ്മയുടെ സാമ്പിളുകൾ ശേഖരിക്കുക.

എന്നാൽ താൻ ചെയ്തത് ഇപ്പോഴും ഒരു തെറ്റാണെന്ന ഭാവം പോലും ഇല്ലാതെ തെളിവെടുപ്പിൽ ഗ്രീഷ്മയുടെ പെരുമാറ്റം എല്ലാവരേയും അത്ഭുതപ്പെടുത്തി. കുറ്റകൃത്യ നടന്ന വീട്ടിൽ ഗ്രീഷ്മയുമായി നടന്ന തെളിവെടുപ്പിൽ ഒരു കൂസലും കൂടാതെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പോലീസിന് മുന്നിൽ വിവരിച്ചത്. അതുപോലെ ഇന്നലെ ഗ്രീഷ്മയുമായി വെട്ടുകാട് പള്ളി, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് നടന്ന തെളിവെടുപ്പ് സമയത്ത് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇന്നലെയായിരുന്നു ഗ്രീഷ്മയും ഷാരോണും ഒന്നിച്ച് താമസിച്ച തൃപ്പരപ്പിലെ റിസോട്ടിലും പഠിച്ച കോളേജിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

കഷായത്തിൽ കീടനാശിനി കലക്കി നൽകിയതിന് മുൻപ് ജ്യൂസിൽ വേദനസംഹാരി ഗുളികകൾ അമിതമായ അളവിൽ കലർത്തി നൽകി ഷാരോണിനെ അപായപ്പെടുത്താൻ ശ്രമിച്ചതായി ഗ്രീഷ്മ സമ്മതിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ ക്രിസ്ത്യൻ കോളേജിലുൾപ്പെടെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഗ്രീഷ്മ ഇക്കാര്യം പറഞ്ഞത്. ഷാരോണും ഗ്രീഷ്മയും ഒരു കോളേജിലല്ല പഠിച്ചത്. കോളേജിലേക്ക് പോകുന്ന വഴി ബസിൽ വെച്ചാണ് ഇവർ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്.

ഷാരോണിന്റെ കോളേജിലും എത്തിയിരുന്നെന്ന് അന്വേഷണസംഘത്തോട് ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഗ്രീഷ്മ പഠിച്ച നെയ്യൂരിലെ കോളജിലെ ശുചി മുറിയിൽ വെച്ചാണ് ജ്യൂസിൽ ഗുളിക ഉയർന്ന അളവിൽ കലർത്തിയത്. സാവധാനം വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞതായും ഗ്രീഷ്മ പറഞ്ഞു. അങ്ങനെയാണ് വേദനസംഹാരി ഗുളികൾ അമിതയളവിൽ ഉള്ളിൽ ചെന്നാൽ വൃക്കകൾ തകരാറിലാകുമെന്നും ക്രമേണ മരണത്തിലേക്ക് നയിക്കുമെന്നും കണ്ടെത്തിയതെന്നും ഗ്രീഷ്മ വ്യക്തമാക്കി.

എന്നാൽ ഷാരോണ്‍ കൈയ്പ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതിനാല്‍ ഈ ശ്രമം വിജയിച്ചില്ലെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നൽകി.ഗ്രീഷ്മയുടെ അച്ഛൻ കഴിക്കുന്ന ഗുളികൾ ശേഖരിച്ച് വെള്ളത്തിൽ ലയിപ്പിച്ച് കുപ്പിയിൽ ലഭിക്കുന്ന പഴച്ചാറിൽ കലർത്തിയാണ് ഷാരോണിന് നൽകിയത്. തുടർന്ന് ജ്യൂസ് ചാലഞ്ച് എന്ന പേരിലാണ് കുടിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഷാരോണിന്റെ വീട്ടിൽ വെച്ച് താലി ചാർത്തിയെന്ന് ഗ്രീഷ്മ പറഞ്ഞു.

തുടർന്നുള്ള മാസങ്ങളിൽ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോമിൽ ഇരുവരും ഒന്നിച്ച് മുറിയെടുത്ത് താമസിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുത്തു. ജ്യൂസ് വാങ്ങിയ കടയും ഷാരോണിന്റെ കോളേജിൽ തങ്ങൾ കണ്ടുമുട്ടിയിരുന്ന സ്ഥലവും ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends