Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

രാജ്ഭവനിലെ രാജേഷിൻ്റെ ആണഹന്തയെ അറഞ്ചം പുറഞ്ചം ചവിട്ടിക്കൂട്ടിയ ജയഭാരതിയായി ദർശന കത്തിക്കയറിയ സിനിമ നല്ല വൃത്തിയും വെടിപ്പോടെയും പറയുന്നുണ്ട്; നായികയെന്നാൽ മേക്കപ്പിട്ട്, കേവലം മാദകത്വം തുളുമ്പി നിറഞ്ഞു നിൽക്കേണ്ടവൾ എന്ന കൺസപ്റ്റിനെ എത്ര മനോഹരമായിട്ടാണ് തൻ്റെ കോൺഫിഡൻസ് മുറ്റി നില്ക്കുന്ന ചലനങ്ങളും നോട്ടവും ചിരിയും കൊണ്ട് ഈ കൊച്ച് പെണ്ണ് തൂത്തെറിഞ്ഞത്; അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

10 NOVEMBER 2022 12:51 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ച മുമ്പാണ് ജയ ജയ ജയ ഹേ കണ്ടത്. മസ്ക്കറ്റിലെ വോക്സ് സിനിമാസിൽ ഷോ ഹൗസ്ഫുള്ളായിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്രയും ആസ്വദിച്ച് ഒരു സിനിമ തിയേറ്ററിൽ കണ്ടിട്ടില്ല. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ. രാജ് ഭവനിലെ രാജേഷിൻ്റെ ആണഹന്തയെ അറഞ്ചം പുറഞ്ചം ചവിട്ടിക്കൂട്ടിയ ജയഭാരതിയായി ദർശന കത്തിക്കയറിയ സിനിമ നല്ല വൃത്തിയും വെടിപ്പോടെയും പറയുന്നുണ്ട് എന്താണ് നീതി, എന്താണ് സമത്വം ? എന്താണ് സ്വാതന്ത്ര്യമെന്ന്!

നായികയെന്നാൽ മേക്കപ്പിട്ട്, കേവലം മാദകത്വം തുളുമ്പി നിറഞ്ഞു നില്ക്കേണ്ടവൾ എന്ന കൺസപ്റ്റിനെ എത്ര മനോഹരമായിട്ടാണ് തൻ്റെ കോൺഫിഡൻസ് മുറ്റി നില്ക്കുന്ന ചലനങ്ങളും നോട്ടവും ചിരിയും കൊണ്ട് ഈ കൊച്ച് പെണ്ണ് തൂത്തെറിഞ്ഞത്. നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരാഴ്ച മുമ്പാണ് ജയ ജയ ജയ ഹേ കണ്ടത്. മസ്ക്കറ്റിലെ വോക്സ് സിനിമാസിൽ ഷോ ഹൗസ്ഫുള്ളായിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്രയും ആസ്വദിച്ച് ഒരു സിനിമ തിയേറ്ററിൽ കണ്ടിട്ടില്ല. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ.

രാജ് ഭവനിലെ രാജേഷിൻ്റെ ആണഹന്തയെ അറഞ്ചം പുറഞ്ചം ചവിട്ടിക്കൂട്ടിയ ജയഭാരതിയായി ദർശന കത്തിക്കയറിയ സിനിമ നല്ല വൃത്തിയും വെടിപ്പോടെയും പറയുന്നുണ്ട് എന്താണ് നീതി, എന്താണ് സമത്വം ? എന്താണ് സ്വാതന്ത്ര്യമെന്ന്! നായികയെന്നാൽ മേക്കപ്പിട്ട്, കേവലം മാദകത്വം തുളുമ്പി നിറഞ്ഞു നില്ക്കേണ്ടവൾ എന്ന കൺസപ്റ്റിനെ എത്ര മനോഹരമായിട്ടാണ് തൻ്റെ കോൺഫിഡൻസ് മുറ്റി നില്ക്കുന്ന ചലനങ്ങളും നോട്ടവും ചിരിയും കൊണ്ട് ഈ കൊച്ച് പെണ്ണ് തൂത്തെറിഞ്ഞത്.

ടോക്സിക് പാരൻ്റിംഗ് മുതൽ ടോക്സിക് റിലേഷൻഷിപ്പ് വരെ, Misogyny എന്താണെന്നും പാട്രിയാർക്കി എന്താണെന്നും വ്യക്‌തതയോടെ പറയുന്ന നല്ല ക്ലാസ്സി സ്ത്രീപക്ഷ സിനിമയാണ് ജയ ജയ ജയ ഹേ. ''നീ കൊടുത്തിട്ട് വേണോ അവള്‍ക്ക് സ്വാതന്ത്ര്യം കിട്ടാൻ " എന്ന മഞ്ജു പിള്ളയുടെ ഡയലോഗ് സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന ഷമ്മിമാരുടെ മുഖത്തുള്ള ഒരാട്ടാണ്. കഥാപരിസരം കൊല്ലം ജില്ലയായി തെരഞ്ഞെടുത്ത ഡയറക്ടർ കം സ്ക്രിപ്റ്റ് റൈറ്റർ ബ്രില്യൻസ് കാണാതെ പോകുന്നില്ല. മഹാനടൻ ജയൻ്റെ ഓർമ്മകൾ എന്നും താലോലിക്കുന്ന ഒരു ജനത എന്ന പോസിറ്റീവിനൊപ്പം ഗാർഹികപീഡനങ്ങൾ കാരണം കൊല്ലപ്പെട്ട വിസ്മയ, ഉത്ര എന്നിവരുടെ നാടെന്ന നെഗറ്റീവിറ്റി കൂടി ആ ജില്ലയ്ക്കുണ്ട്.

സിനിമയുടെ തുടക്കത്തിലൊക്കെ രാജേഷ് ജയഭാരതിക്ക് നല്കുന്ന തല്ല് കാണുമ്പോൾ വെറുതെ വിസ്മയ മനസ്സിലേയ്ക്ക് ഓടിയെത്തി. "ആണുങ്ങൾ ആയാൽ ഒന്നു തല്ലിയെന്നൊക്കെ ഇരിക്കും അതങ്ങു പെണ്ണുങ്ങൾ ക്ഷമിച്ചേക്കണം" എന്ന ജയഭാരതിയുടെ അമ്മയുടെ ഡയലോഗ് കേട്ടപ്പോൾ യഥാർത്ഥ ജീവിതത്തിൽ വിസ്മയ കരഞ്ഞുകൊണ്ട് അച്ഛനെ വിളിച്ചതും അതിന് അച്ഛൻ നല്കിയ ജീവിതമല്ലേ മോളെ ടൈപ്പ് ഉപദേശവും ഓർത്തു. സിനിമയിലെ ജയഭാരതിയായി മാറാൻ വിസ്മയയ്ക്കും ഉത്രയ്ക്കും കഴിഞ്ഞിരുന്നുവെങ്കിൽ അവരിന്ന് ജീവനോടെ ഇരുന്നേനേയെന്ന് വെറുതെയെങ്കിലും ഓർത്തു.

തുടക്കത്തിൽ അത്ര ഇന്റെറെസ്റ്റ് കാണിക്കാതെ പോപ്കോൺ മാത്രം ശ്രദ്ധിച്ചിരുന്ന ആമി രാജേഷ് ജയയെ തല്ലുന്നത് റിപ്പീറ്റ് മോഡിൽ കണ്ടപ്പോൾ പ്രഭീഷിനോട് "Why that man is so rude Acha" എന്ന് ചോദിക്കുന്നത് കേട്ടു. പിന്നീട് ജയ രാജേഷിനെ ചവിട്ടി ടിവി സ്റ്റാൻഡിനടിയിൽ ഇട്ടപ്പോൾ കൈയ്യടിച്ച് ചാടി തുള്ളി ജയഭാരതിക്ക് പിന്തുണ കൊടുത്തു എൻ്റെ നാലര വയസ്സുകാരി കുഞ്ഞി ഫെമിനിസ്റ്റ്. ബേസിലിൻ്റെ രാജേഷ് ഒരു രക്ഷയുമില്ല. അടിനാഭിക്ക് ചവിട്ടുകിട്ടിയ രാജേഷിൻ്റെ മുഖഭാവവും ശരീരഭാഷയും തിയേറ്ററിൽ ഉണ്ടാക്കിയ പ്രകമ്പനം ഉണ്ടല്ലോ അത് ആ കഥാപാത്രത്തിന് കിട്ടുന്ന കൈയ്യടിയാണ്.

ഇന്ദിരാഗാന്ധിയെ പോലെ വളർത്തുമെന്ന് പറയുകയും പ്രവൃത്തിയിൽ പെണ്ണിനെ കൂട്ടിലടച്ച് വളർത്തുകയും ചെയ്യുന്ന കോൺഗ്രസ്സ് കുടുംബം പറച്ചിൽ ഒന്ന് പ്രവൃത്തി വേറെയെന്ന തത്വം പാലിക്കുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിനിട്ട് കൊട്ടു കൊടുക്കുന്നു പിന്നീട് അജുവിൻ്റെ കഥാപാത്രത്തിലൂടെ സ്ത്രീ സ്വാതന്ത്ര്യം ഉറക്കെ പറയുന്ന എന്നാൽ ഉളളിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധത പേറുന്ന സഖാക്കന്മാർക്കിട്ട് കൊട്ടുന്നു. പിന്നീട് അസീസിൻ്റെ അനിയണ്ണനിലൂടെ ഇന്ത്യ ലോകത്തിലെ നമ്പർ 1 ആകുമെന്നു മിത്രങ്ങളുടെ സ്ഥിരം ആത്മവിശ്വാസത്തെ കൊട്ടുന്നു. ആ ഡയലോഗ് വന്നപ്പോൾ എൻ്റെ അടുത്തിരുന്ന വീട്ടിലെ മിത്രം ഒന്ന് പാളി നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു.

ഒടുക്കം ആ വീഡിയോ വൈറൽ ആയപ്പോൾ റോഡ് സൈഡിൽ സംസാരിച്ചു നില്ക്കുന്ന രാജേഷിനോട് എടാ രാജേഷേ, ഞങ്ങളുടെ വീട്ടിലെ ആണുങ്ങളെ കണ്ടു പഠിക്ക് എന്ന് ഉപദേശിച്ച് അടിമുടി മൂടി പോകുന്ന കറുത്ത പർദ്ദാധാരിണി കൂടിയായപ്പോൾ എല്ലാം പൂർണ്ണം! ആ സീനിൽ അനിയണ്ണൻ്റെ അന്തംവിട്ടൊരു നില്പ്പുണ്ട്! എജ്ജാതി! പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുമ്പോൾ എല്ലാത്തിനിട്ടും നടത്തണം. അല്ലാതെ ഒന്നിനിട്ട് മാത്രമാവരുത്. അതാണ് ഈ സിനിമയുടെ മാജിക്കും!

അനിയണ്ണനായി അസീസ് പൊളിച്ചടുക്കി. ഒരു സ്ത്രീക്ക് വേണ്ടത് എന്തൊക്കെയെന്ന ചോദ്യത്തിന് ഭക്തി, സംസ്കാരം, കുട്ടികൾ എന്ന് എത്ര നിഷ്കളങ്കമായിട്ടാണ് അങ്ങോർ മറുപടി കൊടുക്കുന്നത്. പിന്നെ രാജേഷിൻ്റെ അമ്മയായി വന്ന നടിയെ കുറിച്ച് പറയാൻ വാക്കുകളില്ല. ഒരു KPAC ലളിതാമ്മ സ്റ്റൈൽ ആക്ടിങ്. ഈ സിനിമയിൽ ഒരു സീനിൽ വന്നു പോവുന്ന ആളു മുതൽ രാജേഷിൻ്റെ രാജ്ഭവൻ വരെ ജീവിച്ച് അഭിനയിക്കുകയാണ്. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെ ചലനങ്ങളിലുമുണ്ട് അവരുടെ സ്റ്റേറ്റ്മെൻ്റ് !

ഒരേ മുഖഭാവത്തോടെ എന്നും രാവിലെയും വൈകിട്ടും സിങ്കിലെ പാത്രം കഴുകുന്നതും ഭയങ്കര പാസ്സീവ് വയലൻസ് ഉണ്ടെന്നു കാണിക്കാൻ ആർത്തവത്തെ പിടിച്ച് ഇടയ്ക്കിടുന്നതും ശബരിമലയ്ക്ക് പോവാൻ മാലയിട്ട രണ്ട് അയ്യപ്പന്മാരുടെ മേലേയ്ക്ക് സിങ്കിലെ മലിനജലം കോരിയൊഴിച്ചിട്ട് നായിക ഇറങ്ങി പോവുന്നതുമാണ് സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനം എന്ന് ഉദ്ഘോഷിച്ചവർ ജയ ജയ ജയ ഹേ കാണുക Its not their cup of tea എന്നു തന്നെ പറയേണ്ടി വരും.

പാട്രിയാർക്കിയുടെ ആവരണം സമർത്ഥമായി പുറത്തേയ്ക്ക് ഇട്ട് ഉള്ളിൽ നിറയെ ശബരിമല സ്ത്രീ പ്രവേശനത്തിനു വേണ്ടിയുള്ള വിപ്ലവധ്വനികളുടെ ആരവങ്ങളും പുകസ വക്താക്കളുടെ സെലക്ടീവ് മത വിദ്വേഷവും മാത്രം വരുന്നതല്ല സ്ത്രീപക്ഷ സിനിമ. ഒരു വിശ്വാസസമൂഹത്തെയും കരിവാരിതേയ്ക്കാതെ ഏറ്റവും relevant ആയ ഒരു സോഷ്യൽ ഇഷ്യുവിനെ എങ്ങനെ അഡ്രസ്സ് ചെയ്യാമെന്നു ഈ സിനിമ കാണിക്കുന്നു. ജയഭാരതിയുടെ ഓരോ ചവിട്ടും നമ്മുടെ പൊതുബോധത്തിലലിഞ്ഞുപ്പോയ ആണഹന്തയ്ക്ക് കിട്ടിയ തൊഴിയാണ്. നന്ദി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends