നിമിഷ സജയനെതിരെയുള്ള തെളിവുകൾ പുറത്തു വിട്ടതോടെ മാസ്സ് റിപ്പോർട്ടിങ്; സന്ദീപ് ജി വാര്യർ തെളിവുകൾ പുറത്തു വിട്ടത് പ്രതിസന്ധികളെ മറികടന്ന്

സന്ദീപ് ജി വാര്യർ നിമിഷ സജയനെതിരെയുള്ള തെളിവുകൾ പുറത്തു വിട്ടത് പ്രതിസന്ധികളെ മറികടന്നാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ അദ്ദേഹം തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടും അതേ സംബന്ധിച്ച അദ്ദേഹം ഒരു പോസ്റ്റ് നേരത്തെ തന്നെ ഇട്ടതാണ്. അതായത് ഫേസ്ബുക്ക് മാസ് റിപ്പോർട്ടിംഗ് അദ്ദേഹം നേരിട്ടു എന്നും നിമിഷ സജയനെതിരായ തെളിവുകൾ സ്വകാര്യത പോളിസിക്ക് എതിരാണെന്ന് ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വരികയും ചെയ്തു. അതിനാൽ എഫ് ബി പോസ്റ്റുകൾ ചെയ്യാൻ കഴിയുന്നില്ല എന്ന് അദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു.
എന്നാൽ പിന്നീട് ആ തടസ്സങ്ങളെല്ലാം മറികടന്നാണ് നിമിഷ സജെ യനെതിരെയുള്ള തെളിവുകൾ അദ്ദേഹം പുറത്തുവിട്ടത്. പോസ്റ്റ് ഇട്ടതോടെ അത് അപ്രത്യക്ഷമായിരുന്നു ,പിന്നാലെയാണ് പോസ്റ്റ് വീണ്ടും വന്നത്. ഫേസ്ബുക്ക് പോസ്റ്റ് മാറ്റിയതെല്ലാ മറിച്ച് റിമൂവ് ആയി പോയതാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആ തടസ്സങ്ങളെല്ലാം മാറി നിമിഷ സജെ യനെതിരെയുള്ള തെളിവുകൾ അടക്കം ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഇടുകയും ചെയ്തു.
പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. ഇതേ കുറിചാണ് നിർണായകമായ കുറിപ്പ് സന്ദീപ് ജി വാര്യർ പങ്കു വച്ചത് . തെളിവുകൾ അടക്കം പുറത്ത് വിട്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി .
നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് .
ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു . സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് . ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല. പിന്നെയാ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം നേരത്തെയും അദ്ദേഹം സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു.
https://www.facebook.com/Malayalivartha
























