കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടി, ആശുപത്രിയിലെത്തിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി, പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയാക്കിയ രണ്ടാനച്ഛൻ ആശുപത്രിയിൽ എത്തിച്ചശേഷം കടന്നുകളഞ്ഞു...!

ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.
തുടർന്നാണ് രണ്ടാനച്ഛമാണ് ഇതിന് ഉത്തരവാദിയെന്നുമുള്ള വിവരം പുറംലോകം അറിയുന്നത്. കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛൻ കടന്നുകളയുകയായിരുന്നു.
ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് സംഭവത്തിൽ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























