Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ആനാട് സുനിത കൊലക്കേസ്... ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടെരിച്ചു കൊന്ന കേസ് വിചാരണ ഇന്ന് തുടങ്ങും... മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തി 3 ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച ശേഷം വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് മൃതശരീരത്തിന്റെ ഭാഗങ്ങള്‍ വീട്ടിലെ കക്കൂസിന്റെ സെപ്റ്റിക് ടാങ്കില്‍ വാരിയിട്ടും ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ ചേര്‍ന്ന് കൊല നടത്തിയ വീട് വൃത്തിയാക്കി തെളിവ് നശിപ്പിച്ചുവെന്നാണ് കേസ്

11 NOVEMBER 2022 01:57 PM IST
മലയാളി വാര്‍ത്ത
ഭാര്യയെ തീ കൊളുത്തിക്കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ ആനാട് സുനിത കൊലക്കേസ് വിചാരണ ഇന്ന് തുടങ്ങും. ആനാട് വേങ്കവിള വേട്ടമ്പള്ളി തവലോട്ടുകോണം നാല്‌സെന്റ് കോളനിയില്‍ ജീനാ ഭവനില്‍ ജോയ് എന്ന് വിളിക്കുന്ന ജോയ് ആന്റണിയുടെ ഭാര്യ സുനിതയെ (35) മണ്ണെണ്ണ ഒഴിച്ച് ചുട്ടെരിച്ചു കൊന്ന കേസിന്റെ വിചാരണയാണ് ആരംഭിക്കുന്നത്.

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. സുനിതയുടെ ഭര്‍ത്താവ് ജോയ് (43), ജോയിയുടെ മാതാവ് ലില്ലി ഭായ് (83), സഹോദരി ജയ(44), എന്നിവരാണ് ഈ കേസിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍.


2013 ആഗസ്റ്റ് 3 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതിയായ ഭര്‍ത്താവ് ജോയി ഭാര്യ സുനിതയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി മനപ്പൂര്‍വം സുനിതയുടെ മേല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.


കൃത്യ ദിവസം വൈകിട്ട് അഞ്ചുമണിയോടെ സുനിതയ്ക്ക് വന്ന ഫോണ്‍കോളില്‍ കുറ്റമാരോപിച്ച് മണ്‍വെട്ടിക്കൈ കൊണ്ട് സുനിതയുടെ ശരീരത്തിന്റെ പല ഭാഗത്തും അടിച്ച് സുനിത ബോധരഹിതയായി വീടിനകത്ത് വീണപ്പോള്‍ വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ സുനിതയുടെ പുറത്തു കൂടെ ഒഴിച്ച് തീ പിടിപ്പിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സുനിതയുടെ മൃതശരീരം ആഗസ്റ്റ് 6 വരെ വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച് വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് മൃതശരീരത്തിന്റെ ഭാഗങ്ങള്‍ വീട്ടിലെ കക്കൂസിന്റെ സെപ്റ്റിക് ടാങ്കില്‍ വാരിയിട്ടും ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ ചേര്‍ന്ന് കൊല നടത്തിയ വീട് വൃത്തിയാക്കി തെളിവ് നശിപ്പിച്ചു എന്നുള്ളതാണ് പ്രോസിക്യൂഷന്‍ കേസ്.

സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോയ പ്രതികളെ 2013 ആഗസ്റ്റ് 18 ന് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുമങ്ങാട് റവന്യൂ റിക്കവറി തഹദില്‍ദാര്‍ ബൈജുന്റെ സാന്നിധ്യത്തില്‍ സെപ്റ്റിക് ടാങ്ക് തുറന്നു പോലീസ് പരിശോധന നടത്തി.
  നാട്ടുകാരുടെ സാന്നിധ്യത്തില്‍ ടാങ്കിന്റെ മൂട് ഇളക്കി കുഴിയില്‍ ഇറങ്ങി തലയുടെ ഭാഗമാണ് ആദ്യം പുറത്തെടുത്തത്. തലയും ശരീരഭാഗങ്ങളും അഴുകി വേര്‍പെട്ട നിലയിലായിരുന്നു. കുഴിയിലുണ്ടായിരുന്ന സകല ശരീരഭാഗങ്ങളും പുറത്തെടുത്ത് ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു. ഒരു ചാക്കില്‍ കെട്ടാവുന്ന അവശിഷ്ടങ്ങള്‍ മാത്രമാണ് കുഴിയിലുണ്ടായിരുന്നത് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അവശിഷ്ടങ്ങള്‍ കോളനിയില്‍ മറവ് ചെയ്തു.

കേസിലെ രണ്ടുമൂന്നും പ്രതികളായ ജോയിയുടെ അമ്മയും സഹോദരിയും കോടതിയില്‍ നിന്നും ജാമ്യം എടുത്ത ശേഷം ഒളിവില്‍ പോയി. ഒന്നാം പ്രതി ജോയി മാത്രമാണ് വിചാരണ നേരിടുന്നത്. 37 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കും.16 രേഖകളും 21 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
"  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (9 minutes ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (24 minutes ago)

സ്വർണവില കുറഞ്ഞു  (32 minutes ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (51 minutes ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (1 hour ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (1 hour ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (2 hours ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (2 hours ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (2 hours ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (3 hours ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (3 hours ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (3 hours ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (11 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (11 hours ago)

Malayali Vartha Recommends