Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ വിജയകരം: ഒരാഴ്ചത്തെ പൂർണ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ: എല്ലാവർക്കും നന്ദി അറിയിച്ച് മകൻ ചാണ്ടി ഉമ്മൻ

11 NOVEMBER 2022 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ബർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ശസ്ത്രക്രിയ. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ അദ്ദേഹത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ എല്ലാവർക്കും നന്ദി അറിയിച്ച് മകൻ ചാണ്ടി ഉമ്മൻ രം​ഗത്തെത്തിയിരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നു എന്നാണ് ശസ്ത്രക്രിയക്ക് ശേഷം ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത്.

'അപ്പയുടെ ലേസർ ശസ്ത്രക്രിയ ബർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയായി. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി.' എന്നാണ് അദ്ദേഹം കുറിച്ചത്. എട്ടാം തിയതിയാണ് ഉമ്മൻ ചാണ്ടി ചികിത്സയ്ക്കായി ബെർലിനിലേക്ക് പോയിരുന്നത്. ചാണ്ടി ഉമ്മനെ കൂടാതെ മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരാണ് ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളത്. ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പലതരത്തിലുള്ള പ്രചരണങ്ങളും നടന്നിരുന്നു. എ​ന്നാ​ൽ, ഇ​ത്ത​രം പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബം വ്യ​ക്ത​മാ​ക്കിയിരുന്നു. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വേ​ണ്ട വി​ധ​ത്തി​ലു​ള്ള ചി​കി​ത്സ ന​ൽകു​ന്നി​ല്ലെ​ന്നയിരുന്നു പ്രധാന ആ​രോ​പ​ണം. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണം ശ​രി​യ​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും വ്യ​ക്ത​മാ​ക്കിയിരുന്നു.‌ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ കു​ടും​ബ​ത്തി​ന് വി​ഷ​മ​മു​ണ്ടെ​ന്ന് ചാണ്ടി ഉമ്മനും ​പ്രതികരിച്ചിരുന്നു. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഈ ​അ​സു​ഖം നേ​ര​ത്തേ​യും വ​ന്നി​ട്ടു​ണ്ട്. 2015ലും 2019​ലും അ​സു​ഖം വ​ന്നി​രു​ന്നു. 2019ൽ ​ജ​ർമ​നി​യി​ലും യു.​എ​സി​ലും ചി​കി​ത്സ​ക്കാ​യി പോ​യി.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജർമ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ. 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. ജർമ്മനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം എന്ന വിശേഷണം കൂടി ഉണ്ട്. 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ച ഈ ആശുപത്രിയിൽ മലയാളികൾ ഉൾപ്പെടെ 13,200 ജീവനക്കാരുണ്ട്. ബെർലിനിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് ചാരിറ്റി ക്ലനിക്ക് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ ആരംഭിച്ചത്. ഇക്കാര്യം ചാണ്ടി ഉമ്മൻ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. വ്യാഴാഴ്ച ലേസർ ശാസ്ത്രക്രിയ നടക്കുന്ന വിവരവും ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലാ ആശുപത്രികളിൽ ഒന്നായ ബെർനിലിലെ ചാരിറ്റിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഈ മാസം ആറിനാണ് ഉമ്മൻ ചാണ്ടി ബെർലിനിൽ എത്തിയത്.

 

തിരുവനന്തപുരത്തുനിന്നും ഖത്തർ എയർവേഴ്സിൻ്റെ വിമാനത്തിൽ പുറപ്പെട്ട ഉമ്മൻ ചാണ്ടി ദോഹ വഴി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വിമാനമിറങ്ങുകയും തുടർന്ന് ബെർലിനിലേക്ക് തിരിക്കുകയുമായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയുടെ ചികിത്സാ ചെലവ് കോൺഗ്രസ് തന്നെയാണ് വഹിക്കുന്നത്. മൂന്നു വർഷം മുമ്പ് തൊണ്ടയിലെ അസ്വസ്ഥത മൂലം ഉമ്മൻ ചാണ്ടിയെ അമേരിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (5 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (28 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (49 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (1 hour ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends