ഏറ്റുമാനൂരിൽ സ്വകാര്യ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; കാന്റീൻ അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി

ഏറ്റുമാനൂരിൽ സ്വകാര്യ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. സ്വകാര്യ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
സംഭവത്തെ തുടർന്ന് 35 കുട്ടികളെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. മാത്രമല്ല 29 പേരെ ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യാശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ എത്തിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ദിവസം രാവിലെ കൂടുതൽ കുട്ടികളെത്തിയിരുന്നു. ചികിത്സയ്ക്കു ശേഷം രാവിലെ മടങ്ങിയ കുട്ടികൾ വൈകുന്നേരം വീണ്ടുമെത്തുകയായിരുന്നു. എന്നാൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു വിദ്യാർത്ഥിനിയെ നിലവഷളായതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയിതു.
അതേസമയം വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ ഹോസ്റ്റലിലെത്തി പരിശോധന നടത്തിയിരുന്നു. പക്ഷേ ഭക്ഷ്യ വസ്തുക്കളൊന്നും തന്നെ ലഭിച്ചില്ലെന്നാണ് വിവരം. ഇവിടെ നിന്നും ലഭിച്ച അച്ചാറിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതോടെ കാന്റീൻ അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. വിശദമായ പരിശോധനയ്ക്കു ശേഷമേ കാന്റീൻ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























