രാജി വെക്കില്ലെന്ന് ആര്യ രാജേന്ദ്രൻ! കൗൺസിലർമാരുടെ പിന്തുണ ഉള്ളിടത്തോളം കാലം തുടരും, പിന്നോട്ടില്ലെന്ന് ആര്യ; പറപ്പിക്കുമെന്ന് ജനങ്ങൾ! കണ്ണുരുട്ടി ഹൈക്കോടതി! പ്രതിഷേധം ശക്തം! സമരക്കാർക്കൊപ്പം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

രാജിവെക്കില്ലെന്ന ഉറച്ച തീരുമാനവുമായി മേയർ ആര്യ രാജേന്ദ്രൻ. കത്ത് വിവാദത്തിന്റെ പേരിൽ രാജി വെക്കില്ലെന്ന് മേയർ വ്യക്തമാക്കി. മാത്രമല്ല കൗൺസിലർമാരുടെ പിന്തുണ ഉള്ളിടത്തോളം കാലം തുടരുമെന്നും ആര്യ പറഞ്ഞു.
അതേസമയം മഹിളാ കോൺഗ്രസിന്റെ പെട്ടി പ്രതിഷേധത്തിനെതിരെ ആര്യ രാജേന്ദ്രൻ വിമർശനവും നടത്തി. മാനനഷ്ട കേസ് കൊടുക്കുന്ന കാര്യം നിയമവശം നോക്കി തീരുമാനിക്കുമെന്നാണ് മേയർ പറയുന്നത്. മാത്രമല്ല തന്റെ പരാതി വെറുതെ കൊടുത്തതല്ലെന്നും മേയർ പറഞ്ഞു. വെറുതെ കിടന്നോട്ടെ എന്ന് കരുതിയല്ല പരാതി നൽകിയതെന്നും.
സത്യം കണ്ടെത്തുമെന്നും കോടതി പറയുന്ന ഏത് അന്വേഷത്തിനും എതിരല്ലെന്നും ആര്യ പറഞ്ഞു. മാത്രമല്ല മേയറുടെ രാജി ആവിശ്യപ്പെട്ട് ഇന്നും നാഗസഭയിൽ പ്രതിഷേധം ശക്തമാകുകയാണ്. സമരക്കാർക്കൊപ്പം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ എത്തി. വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























