Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഒഴിവാക്കുന്നു പാർട്ടിക്കാരെ നിയമിക്കാൻ സി.എം.ഡി.

11 NOVEMBER 2022 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും


കേരളം പിന്‍വാതില്‍ നിയമനത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയത് മേയര്‍ ആര്യാരാജേന്ദ്രന്റെ കത്ത് വിവാദമായതിന് പിന്നാലെയാണെന്ന വാദമാണ് സിപിഎം ഉന്നയിക്കുന്നത്. ഇടതുപക്ഷ ഭരണം തുടങ്ങിയ നാള്‍ മുതല്‍ സ്വന്തക്കാരുടെ നിയമനത്തെ കുറിച്ചും വിവാദങ്ങള്‍ തലപൊക്കിയിരുന്നു. എംപ്ലെയമെന്റ് ് എക്‌സ്‌ചേഞ്ചുകളെ നോക്കകുത്തികളാക്കി കൊണ്ട് പാര്‍ട്ടിക്കാര്‍ സ്വയം തൊഴില്‍ ദാതാക്കളാകുന്ന കാഴ്ചയാണ് അടുത്ത കാലം വരെയുണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പരാതികള്‍ ഉയര്‍ന്നിട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ശകതമാക്കുകയോ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ല. പകരം സര്‍ക്കാര്‍ പുതിയൊരു സംവിധാനത്തെ ആശ്രയിക്കുകയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെ താല്കാലിക നിയമനങ്ങളെല്ലാം സെ്ന്റര്‍ ഫോര്‍ മാനേജ്‌മെന്റ്  ഡെവലപ്പ് മെന്റ് അഥവാ സിഎംഡിയ്ക്ക് വിട്ടും. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയ്ക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള യാതൊരു അധികാരവുമില്ലാത്ത് സ്ഥാപനമാണ് 1979 ല്‍ തുടങ്ങിയ സിഎംഡി. മാനേജ്‌മെന്റ് രംഗത്ത് വിദഗ്ദ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയാണ് സിഎംഡി സ്ഥാപിച്ചത്. കോര്‍പ്പറേറ്റ് മേഖലയില്‍ കേരളത്തില്‍ നിന്നും മിടുക്കരെയുണ്ടാക്കിയെടുക്കുക, കോര്‍പ്പറേറ്റ് രംഗത്തെ ഒഴിവുകള്‍ കണ്ടെത്തി ആവശ്യമായവരെ നല്കുക തുടങ്ങിയ ജോലികളാണ് സിഎംഡി ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ താല്കാലിക നിയമനങ്ങള്‍ എല്ലാം വിവാദമായതോടെ സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ തയ്യാറായില്ല . പകരം നിയനം സിഎംഡി വഴിയാക്കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് തൊഴിലന്വേഷകരുടെ രജിസ്‌ട്രേഷന്‍ ജോലി മാത്രമായി മാറി. സിഎംഡി വഴി ധാരാളം നിയമനം നടക്കുന്നത് ശ്രദ്ധയില്‍പെട്ട തൊഴില്‍ വകുപ്പ് സിഎംഡി വഴിയുള്ള നിയമനം നിറുത്തണമെന്ന് സര്‍ക്കാരിന് നിരവധി തവണ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

 

 

 

 

കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷം താല്കാലിക നിയമനങ്ങള്‍ നടന്നപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ആറായിരത്തി ഇരുന്നൂറ് നിയമനങ്ങള്‍ മാത്രമാണ് നടന്നത്. ഈ സാഹചര്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനം നിറുത്തുമോയെന്നുവരെ ഭയപ്പെട്ടിരുന്നു. പിന്‍വാതില്‍ നിയമനത്തിന് സ്വന്തമായി സര്‍ക്കാര്‍ ചിലവില്‍ സ്ഥാപനം നടത്തുന്ന ചരിത്രവും പിണറായിയ്ക്ക് സ്വന്തം. സിഎംഡിയെ കൊണ്ട് നിയമനങ്ങള്‍ നടത്തിക്കാന്‍ പാര്‍ട്ടി തലത്തില്‍ തന്നെ വലിയൊരു നെറ്റ് വര്‍ക്കുണ്ട്. അതായത് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യിക്കുന്നതുമുതല്‍ നിയമനം വരെ നിയന്ത്രിക്കുന്ന സെല്ല് ഓരോ സെന്ററിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ടിന്റെ നിയമനം വളരെ വിചിത്രമാണ്. മുപ്പതിനായിരം മുതല്‍ എന്‍പതിനായിരം രൂപവരെയുള്ള ശമ്പളം അനെര്‍ട്ട് നല്കുന്നുണ്ട്. അനെര്‍ട്ടില്‍ ടെക്‌നിക്കല്‍ ജീവനക്കാര്‍ക്കാണ് വലിയ ശമ്പളം നല്കുന്നത്. ഈ ടെകിനിക്കല്‍ കേഡറിലേയ്ക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ അനെര്‍ട്ടിലെ പ്രവൃത്തി പരിചയം വേണമെന്ന നിബന്ധന കൂടി ഉള്‍പ്പെടത്തിയാണ് നോട്ടിഫൈ ചെയ്യുന്നത്. ആ സാഹചര്യത്തില്‍ അവിടെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് തന്നെ പുനര്‍നിയമനം കിട്ടി കൊണ്ടിരിക്കും. സംസ്ഥാനത്തെ അനെര്‍ട്ട് സെന്റുകളിലെ നിയമനങ്ങളെല്ലാം ഇത്തരത്തിലാണ് നടക്കുന്നത്. എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും മുന്നില്‍ വന്നാലും അനെര്‍ട്ടിലെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാറില്ല. ഇതു തന്നെയാണ് മറ്റെല്ലാ സ്ഥാപനങ്ങളിലും നടക്കുന്നത്. എന്നാല്‍ അനെര്‍ട്ട് സംസ്ഥാനത്ത് സൗരോര്‍ജ്ജ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ തുച്ഛമാണ്. കേന്ദ്രസര്‍ക്കാര്‍ പ്രോജക്ടായതിനാല്‍ സംസ്ഥാനത്തും വേണ്ടത്ര സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി വിലയിരുത്തപ്പെടാറില്ല. താല്കാലിക നിയമനം നേടുന്നവര്‍ തന്നെ തുടര്‍ന്നു കൊണ്ടിരിക്കുമെന്നതാണ് അവസ്ഥ. സ്‌കൂളുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക കീഴിലായതിനാല്‍ അവിടത്തെ താല്കാലിക നിയമനങ്ങളെല്ലാം ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് നടക്കുന്നത് . അവിടെയും പാര്‍ട്ടി കത്തിനാണ് പ്രഥമ പരിഗണന.

 

 

 

ഗസ്റ്റ് അധ്യാപകരെ കോളെജുകളില്‍ നിയമിക്കുന്നതിന് മാനദണ്ഡം മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു. സിഎംഡിയില്‍ നിന്നും നിയമനാധികാരം എംപ്ലോയ്‌മെന്റിന് കൈമാറിയ ഉത്തരവ് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് തടഞ്ഞതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസ വകുപ്പില്‍ യോഗ്യരായവരേക്കാള്‍ പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും നിയമനം നല്കാനാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ മന്തി ഇടപെട്ട് ഒഴിവാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിദഗ്ദ്ധരെ കണ്ടെത്തി നിയമിക്കാനാണ് സിഎംഡിയ്ക്ക് നിയമനാധികാരം നല്കിയതെന്ന മറുവാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. ഇത്രയധികം പിന്‍വാതില്‍ നിയമനം നടന്നിട്ടും പ്രതിപക്ഷമായ കോണ്‍ഗ്രസ് നിലപാടുകള്‍ കടുപ്പിച്ച് രംഗത്തെത്താത്തത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടനല്കുന്നുണ്ട്.ബോര്‍ഡ്, കോര്‍പ്പറേഷനികള്ഡ,വിവധ സര്‍ക്കാര്‍ ഏജന്‍സികള്‍, കിഫ്ബി, ആരോഗ്യ വകുപ്പ്, വനംവകുപ്പ്, തുറമുഖ വകുപ്പ് എന്നിവയാണ് പിന്‍വാതില്‍ നിയമനത്തിന്റെ പ്രധാന താവളങ്ങള്‍. വകുപ്പ് മേധാവിയും ഭരണകക്ഷിക്കാരും ചേര്‍ന്ന് നിയമിക്കേണ്ടവരുടെ പടച്ടിക തയ്യാറാക്കും. അതിന് ശേഷമാണ് പരസ്യം നല്കുന്നത്. കണ്ടെത്തിയവര്‍ തന്നെ എഴുത്തു പരീക്ഷയിലും ഇന്റവ്യൂവിലും മുന്നിലെത്തുന്നതാവശ്യമായ ഇടപെടലുകള്‍ നടത്തും. പിന്നെ നിയമനത്തില്‍ സുതാര്യതയില്ലെന്ന വാദം തള്ളി പോവുകയും ചെയ്യും. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, കുടുംബശ്രീ, കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍, കിഫ്ബി എന്നിവ കൂടുതല്‍ ഒഴിവുകള്‍ക്കായി ഇപ്പോള്‍ സിഎംഡിയെ സമീപിച്ചിരിക്കുകയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ യോഗ്യരാവരില്ലെന്ന ന്യായം പറഞ്ഞാണ് ഈ സ്ഥാപനങ്ങള്‍ സിഎംഡിയെ സമീപിച്ചത്.

 

 

 

 

3381 ബിഫാം ബിരുദധാരികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്േചഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലിയ്ക്കായി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിഫാം ബരുദധാരികള്‍ക്ക് ക്ഷാമമുണ്ടെന്ന് കാണിച്ചാണ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേയ്ക്ക് സിഎംഡിയില്‍ അപേക്ഷ നല്കിയിരിക്കുന്നത്.കുടുംബശ്രീയും കിഫ്ബിയും എംബിഎക്കാരെ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എണ്ണായിരത്തി മുന്നൂറിലധികം എംബിഎക്കാര്‍ എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നെന്നാണ് കണക്ക്. കുടുംബശ്രീയില്‍ അറുപതിനായിരം രൂപ ശമ്പളത്തിനാണ് എംബിഎക്കാരെ നിയമിക്കന്നത്. കിഫ്ബിയിലാകട്ടെ ശമ്പളം ഒരു ലക്ഷത്തിന് മുകളിലാണ്. രണ്ട് സ്ഥാപനത്തിലുമായി അഞ്ഞൂറിലധികം ഒഴിവുകളുണ്ട്. എന്നാല്‍ എംപ്ലോയ്‌മെന്റില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ ഇല്ലെന്ന് കാണിച്ചാണ് കിഫ്ബിയും, കുടുംബശ്രീയും സിഎംഡിയെ സമീപിച്ചത്. ഭീമമായ തുക താല്കാലിക ജോലിയ്ക്ക് നിശ്ചയിക്കുന്നതു തന്നെ പാര്‍ട്ടിക്കാരെ നിയമിക്കാനാണെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ ഇതെല്ലാം ആരോപണങ്ങളാണെന്നും യോഗ്യരാവരെയാണ് നിയമിക്കുന്നതെന്നുമാണ് സര്‍ക്കാരിന്റെയും സിഎംഡിയുടെയും വാദം. കിഫ്ബിയ്ക്കും കുടുംബശ്രീയ്ക്കും, മെഡിക്കല്‍ കോര്‍പ്പറേഷനും അപേക്ഷ ക്ഷണിക്കുമ്പോള്‍ എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ തന്നെയാണ് അപേക്ഷിക്കുന്നതെന്നതും വസ്തുതയാണ്. എന്നാല്‍ എംപ്ലോയ്‌മെന്റ് വഴിയായാല്‍ നിയമന രീതി വ്യത്യാസം വരും . സീനിയോറിറ്റി മുതല്‍ എക്‌സ്പീരിയന്‍സ് വരെയുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടും .

 

 

 

 

സിഎംഡിയാകുമ്പോള്‍ നിയമനം നല്‌കേണ്ട വ്യക്തിയുടെ യോഗ്യതയ്ക്കനുസരിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാം. എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും പാര്‍ട്ടി ഇടപെടലും നടക്കും. എംപ്ലോയ്‌മെന്റും അത്ര സുതാര്യമല്ല. അവിടെയും പാര്‍ട്ടി ഇടപെടലും ഇഷ്ടക്കാര്‍ക്ക് നിയമനം നല്കലുമുണ്ട്. പക്ഷേ സീനിയോറിറ്റി പ്രശ്‌നം തള്ളികളയാനാവാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ വലിയ കുഴപ്പങ്ങള്‍ക്ക് നിന്നാല്‍ കേസാകുമെന്ന ഭയമുണ്ട്. കേസുകള്‍ പരമാവധി ഒഴിവാക്കാനായി എംപ്ലോയ്‌മെന്റ് നിയമനങ്ങളെ സര്‍ക്കാര്‍ പാടേ ഒഴിവാക്കുകയാണ് ചെയ്യുന്നത്. താല്കാലികമായി നിയമനം നേടുന്നവര്‍ വഴി പാര്‍ട്ടിയ്ക്ക് വലിയ വരുമാനമാണ് ലഭിക്കുന്നത്. പാര്‍ട്ടി സംഭവനയായും കൈക്കൂലിയായും വാങ്ങുന്നതിന് പുറമേ മാസം നിശ്ചിത തുക ജോലി ലഭിച്ചവര്‍ പാര്‍ട്ടിക്ക് നല്കുകയും വേണം. സഹകരണ മേഖലയിലും ഈ പാര്‍ട്ടി നിയമം ബാധകമാണ്. ഇത് കൊടിയ അഴിമതിയാണെന്ന ആരോപിക്കപ്പെടുന്നുണ്ട്. അനധികൃതമായി നിയമനം നല്കുക, അതുവഴി പാര്‍ട്ടി കിമ്പളം പറ്റുക എന്നിവ അഴിമതിയുടെ ഭാഗമാവുകയാണ്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുതലുള്ളവര്‍ക്ക് പാര്‍ട്ടി മാസ ശമ്പളം നല്കുന്നത് ഇങ്ങനെ സര്‍ക്കാരില്‍ നിന്നും വളഞ്ഞ വഴിയില്‍ ശേഖരിക്കുന്ന തുകയാണെന്നാണ് ആക്ഷേപം ഉരുന്നത്.
തിരുവന്തപുരം മേയര്‍ ആര്യ രജേന്ദ്രന്‍ പാര്‍ട്ടിക്കാര്‍ക്ക് നിയമനം നല്കാനായി ജില്ല സെക്രട്ടറിയോട് ലിസ്റ്റ് ആവശ്യപ്പെട്ട സംഭവം വിവാദമായ പശ്ചാതലത്തിലാണ് കേരളത്തിലെ പിന്‍വാതില്‍ നിയമനങ്ങള്‍ ഏറെ ചര്‍ച്ചയായത്. ആശുപത്രികളില്‍ സെക്യൂരിറ്റിക്കാര്‍ മുതലുള്ള നിയമനങ്ങള്‍ നടത്തുന്നത് ആശുപത്രി വികസന സമിതികളാണെങ്കിലും പാര്‍ട്ടി നല്കുന്ന ലിസ്റ്റ് അംഗീകരിക്കുകയാണ് ചെയ്യുന്നത്. നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ നടന്ന നഴ്‌സിം അസിസ്റ്റന്റ് നിയമനം ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുകയാണ്. ഒരു ഒഴിവിലേയ്ക്ക് ഇരുന്നൂറ്റി അന്‍പതില്‍പരം പേരാണ് അഭിമുഖത്തിന് എത്തിയത്. അവരില്‍ നിന്നും നിയമിച്ചതാകട്ടെ നിശ്ചിത യോഗ്യതയില്ലാത്ത ആളിനെയാണെന്ന ആരോപണമാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്. ആശുപത്രികളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇടപെടാന്‍ തരത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ഇത്തരം പോസ്റ്റുകളുണ്ടാക്കി നിയമിക്കുന്നത്.

 

 

 

അതാണ് തിരുവന്തപുരം മെഡിക്കല്‍ കോളെജില്‍ അവയമാറ്റത്തിനെത്തിച്ച ഹൃദയം എടുത്തു കൊണ്ട് ഓടിയത് മലയാളികള്‍ മറന്നിട്ടില്ല. ഇങ്ങനെ പാര്‍ട്ടിയെ വളര്‍ത്താനും പാര്‍ട്ടിക്കാരെ തീറ്റിപോറ്റാനുമായുള്ള ഒരു സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്നത് വ്യക്തമാണ്. അങ്കണവാടികള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ നീളുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചങ്ങലയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കേരളത്തില്‍ മൂന്നര ലക്ഷം പി എസ് സി വഴി നിയമിതരായ സര്‍ക്കാര്‍ ജീവനക്കാരാണ് നിലവിലുള്ളത്. അതിന്റെ മൂന്നിരട്ടിയോളെ താല്കാലിക ജീവനക്കാരാണ്. താല്കാലിക ജീവനക്കാര്‍ തന്നെയാണ് സര്‍ക്കാരിന്റെ പ്രമപ്രധാനമായ പല തസത്കകളും വര്‍ഷങ്ങളായി കയ്യടക്കി വെച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് നിലവിലുള്ള പോസ്റ്റുകളില്‍ പോലും താല്കാലികക്കാരാണ്. ഒഴിവുള്ള തസ്തികകള്‍ പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യന്നതിന് ഓഫീസ് മേലധികാരികള്‍ക്കും കടുത്ത നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. എന്തായാലും കേരളത്തിലെ തൊഴിലന്വേഷകരെയെല്ലം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (10 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (33 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (54 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends