Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

സർക്കാർ അഴിമതി സിപിഐ നിലപാട് കടുപ്പിക്കുന്നു കാനം തുറന്നടിക്കുന്നു

11 NOVEMBER 2022 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും



പൊല്ലാപ്പുകളില്‍ നിന്ന് പൊല്ലാപ്പുകളിലേയ്ക്കാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ യാത്ര. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മഹാപ്രളയവും മഹാമാരിയുമൊക്കെ നിറഞ്ഞാടിയതിനാല്‍ വലിയ അഴിമതികളൊന്നും പുറത്തു വന്നിട്ടില്ലായിരുന്നു. എന്നാല്‍ ഭരണ തുടര്‍ച്ച കിട്ടിയപ്പോള്‍ മുതല്‍ സര്‍ക്കാര്‍ അടിമുടി അഴിമതിക്കാരായി മാറി. എല്ലാ കള്ളത്തരങ്ങള്‍ക്കും കൂട്ടുനിന്ന ഘടക കക്ഷികളും ഇപ്പോള്‍ കളംമാറി ചവിട്ടി തുടങ്ങി. സാധാരണ എല്‍ഡിഎഫ് അഴിമതിക്കെതിരെ അല്പമെങ്കിലും സംസാരിച്ചിരുന്നത് സിപി ഐ ആണ്. സിപി ഐ ക്കാരാകട്ടെ പിണറായി വാദികളായി മാറിയതോടെ എല്ലാ തെറ്റിനെയും ന്യായീകരിക്കുന്നതിനാണ് സമയം കണ്ടെത്തിയത്. അഴിമതിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോഴൊക്കെ അതിനെ ന്യായീകരിക്കുന്ന ന്യായങ്ങളുമായിട്ടാണ് കാനം രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോഴിതാ പൂര്‍ണ്ണമായും സഹികെട്ട് സര്‍ക്കാരിനെതിരെ തിരിയാന്‍ സിപി ഐ തുടങ്ങിയിരിക്കുന്നു.സിപി ഐ ഭരിക്കുന്ന വകുപ്പുകളില്‍ പോലും സിപിഎം പിടിമുറുക്കയിരിക്കുന്നതായുള്ള പരാതികള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ മാസങ്ങളായി നടക്കുന്ന തൊഴിലാളി സമരം ഒത്തു തീര്‍പ്പാക്കാന്‍ സിപിഎം ശ്രമിക്കാത്തത് സിപി ഐ യില്‍ കടുത്ത അമര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. മാസങ്ങളായി കാര്‍ഷിക സര്‍വ്വകലാശാല പൂട്ടയിട്ടിരിക്കുകയാണ് . വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. താല്കാലിക ജോലിക്കാരെ പിരിച്ചു വിട്ടതുമുതലാണ് സിപിഎം കാര്‍ഷിക സര്‍വ്വകലാശാലയില്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപി ഐ കടുത്ത നിലപാടുകളിലേയ്ക്ക് കടക്കുന്നതായ സൂചനകളാണ് നല്കിയത്. ജോലിയുണ്ട് ജോലിക്കാരെ തരൂ സഖാവേ എന്ന ഉദ്ദേശ്യത്തോടെ മേയര്‍ ആര്യരാജേന്ദ്രന്‍ അയച്ച കത്ത് പുറത്തായതോടെ സിപി ഐ യും വെട്ടിലായി. സിപിഎം മേയര്‍ സിപിഎം സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ തലയിട്ട് വഷളാക്കണ്ടെന്നായിരുന്ന ആദ്യ സിപി ഐ തീരുമാനം. എന്നാല്‍ കത്ത് വിവാദം കൈവിട്ടതും, ഗവര്‍ണര്‍ സര്‍ക്കാര്‍ വെല്ലുവിളിയും കാരണം ഭരണം സ്തംഭനത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സിപി ഐ നിലപാട് വ്യക്തമാക്കിയത്.

 

 

 

 

 

 

 

 

എല്‍ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കിയ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ മുതല്‍ മേയറുടെ കത്തുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. താല്കാലിക നിയമ വിഷയം പൊതുമധ്യത്തില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താല്കാലിക നിയമനങ്ങള്‍ക്ക് സുതാര്യത വേണമെന്നാണ് സിപി ഐ എല്‍ഡി എഫ് യോഗത്തില്‍ ആവശ്യപ്പെട്ടത്. താല്കാലിക നിയമനങ്ങള്‍ പാര്‍ട്ടി നേരിട്ടാണ് നടത്തുന്നതെന്നും അതിന് ശക്തമായ രീതിയില്‍ മാര്‍ഗ്ഗ രേഖയുണ്ടാകണെമെന്നും സിപിഎംല്‍ ഒരു വിഭാഗവും വാദിക്കുന്നുണ്ട്. താല്കാലിക നിയമനങ്ങള്‍ക്ക് പണം കൈപ്പറ്റുന്നതും , സജീവ പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് നിയമനം നല്കുന്നതെന്നും സിപിഎം തലപൊക്കിയ ആരോപണങ്ങളുടെ ഭാഗമായാണ് മേയറുടെ കത്ത് പുറത്തു വന്നതും. താല്കാലിക നിയമനങ്ങളില്‍ ഇനിയെങ്കിലും സുരക്ഷിത മാര്‍ഗ്ഗം തേടിയില്ലെങ്കില്‍ സര്‍ക്കാരും മുന്നണിയും ഏറെ അപമാനം സഹിക്കേണ്ടി വരുമെന്നും സിപി ഐ ചൂണ്ടികാട്ടി. മന്ത്രിസഭയില്‍ വരുന്ന നയങ്ങളെയെല്ലാം അതേ പടി അംഗീകരിക്കുന്നതില്‍ നിന്നും വ്യത്യസ്ത നിലപാടുകളിലേയ്ക്ക് സിപി ഐ മാറിയത് സിപിഎം ലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.മാധ്യമങ്ങളെ നിയന്ത്രിക്കാനായി കൊണ്ടു വന്ന ബില്ല് സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി  ഇറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാധ്യമ നിയന്ത്രണത്തിന് ത്‌ല്കാലം ബില്ലും ഓര്‍ഡിനന്‍സും വേണ്ടെന്ന നിലപാടാണ് മന്ത്രിസഭ യോഗത്തില്‍ സിപി ഐ എടുത്തത്. കാരണം ഇപ്പോള്‍ തീചൂളയില്‍ നില്ക്കുന്ന സര്‍ക്കാരിന് മാധ്യമ നിയന്ത്രണം എന്ന ബില്ല് കൂടി വന്നാല്‍ കടുത്ത പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സിപി ഐ മന്ത്രിമാര്‍ നല്കിയത്. കേരള വിഷയത്തില്‍ ഇടപെട്ട സിപി ഐ കേന്ദ്രനേതാവ് ആനിരാജയെ പോലും പിണറായിയ്ക്കായി തള്ളിപറഞ്ഞ കാനം രാജേന്ദ്രനും പാര്‍ട്ടിയും സര്‍ക്കാര്‍ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന തരത്തിലേയേക്ക് മാറിയിരിക്കുകയാണ്. മുന്‍മന്ത്രി എം.എം.മണിയാണ് ആനിരാജയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചത്. എം.എം.മണിയില്‍ നിന്ന് ആനിരാജയ്ക്ക് അന്ന് സിപി ഐ സംരക്ഷണം നല്കിയിരുന്നില്ല. പകരം അവരെ തള്ളി പറയുകയാണ് കാനം ചെയ്തത്. എന്നാലിപ്പോള്‍ സ്ഥിതിഗതികളാകെ മാറി സിപി ഐ നേതാക്കളും പൊതുജന മധ്യത്തില്‍ അപമാനിതരായി മാറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കുടുതല്‍ കടുത്ത നടപടികളിലേയ്ക്ക് പാര്‍ട്ടി നീങ്ങുന്നത്.

 

 

 

 

 

ഗവര്‍ണര്‍ വിഷയത്തെ സര്‍ക്കാര്‍ അനാവശ്യ വിവാദങ്ങളില്‍ പെടുത്തിയെന്ന അഭിപ്രായവും സിപി ഐ ഉന്നയിക്കുന്നുണ്ട്. രമ്യമായി പരിഹരിക്കാവുന്ന വിഷയങ്ങളെ അതിസങ്കീര്‍ണ്ണമാക്കിയെന്നും അതുമാത്രമല്ല വിസിമാരുടെ നിയമനം കോടതി നടപടികളിലേയ്ക്ക കടന്ന സാഹചര്യത്തില്‍ കേസ് നീണ്ടു പോയാല്‍ കാര്യങ്ങള്‍ സര്‍ക്കാരിന്റൈ കൈപിടിയില്‍ നില്ക്കില്ലെന്നും മനസിലാക്കുന്നുണ്ട്. പോലീസ് നിയമ ഭേദഗതിയില്‍ മാറ്റം വരുത്തി അത് മാധ്യമങ്ങളെ നിയന്ത്രിക്കാനാള്ള നിയമമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന വിവരം ആദ്യം പുറത്തെത്തിച്ചതും സിപി ഐ ആണ്. മാധ്യമ നിയന്ത്രണ ബില്ല് തല്കാലം നടപ്പിലാക്കേണ്ടെന്ന് മന്ത്രസഭ യോഗത്തില്‍ തീരുമാനിച്ചത് കടുത്ത പ്രതിഷേധത്തെ തുടര്‍ന്നെന്ന് ആരോപണമുയരുന്നുണ്ട്. സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ബില്ല് അവതരിപ്പിക്കാനോ, ഓര്‍ഡിനന്‍സ് ഇറക്കാനോ കഴിയാത്ത സാഹചര്യമാണ്. മന്ത്രിസഭാ യോഗത്തിലും സിപി ഐ അംഗങ്ങള്‍ ബില്ലിനെ ശ്ക്തമായി എതിര്‍ത്തു. പോലീസ് നിയമഭദഗതിയാണ് പേരെങ്കിലും ശരിക്കും മാധ്യമങ്ങളുടെ വായ മൂടി കെട്ടുന്ന ബില്ലായിരിക്കുമെന്ന പരക്കെ ആക്ഷേപമുണ്ട്. അതു മാത്രമല്ല കേരളത്തില്‍ അത്തരം ഒരു ബില്ല് കൊണ്ടുവന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃക പിന്‍തുടരാന്‍ സാധ്യതയുണ്ടെന്നും സിപി ഐ മന്ത്രിമാര്‍ വാദിച്ചതായാണ് അറിയുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും , മുന്‍ മന്ത്രിമാര്‍്ക്കും എതിരെ ഉയരുന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ അതിശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നലിലാണ് പോലീസ് നിയമഭദഗതി കൊണ്ടു വന്നത്.എന്നാല്‍ പോലീസ് നിയമഭേദഗതിയില്‍ മാധ്യമങ്ങളുടെ സ്വതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ ഐപിസി 292 ഭേദഗതി ചെയ്യുകയാണുണ്ടായത്.

 

 

 

 

 

ജോലി ഒഴിവുണ്ട് ആളെ തരൂ സഖാവേ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മേയര്‍ ആര്യാരാജേന്ദ്രന്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തെഴുതിയത്. ഈ കത്ത് പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായ പ്രചരിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറിമാര്‍ ജോലി ആവശ്യമുള്ളവരുടെ ലിസ്റ്റും തയ്യാറാക്കിയിരുന്നു. അതിനിടയിലാണ് കത്തിന്റെ കോപ്പി പുറത്തായത്. സിപിഎം ന്റെ നഗരപരിധിയിലുള്ള ഏര്യാ കമ്മിറ്റി സെക്രട്ടറിയാണ് കത്ത് തയ്യാറാക്കി ആനാവൂരിന് നല്കിയത്. ഇത്തരത്തില്‍ കോര്‍പ്പറേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാനും പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കോര്‍പ്പറേഷന്‍ ഭരണം മുന്നോട്ട് കൊണ്ടു പോകാനുമാണ് ജില്ല കമ്മിറ്റി തന്നെ ഈ ഏര്യാ സെക്രട്ടറിയെ കോര്‍പ്പറേഷന്‍ സെല്ലിന്റെ ചുതലക്കാരനായി നിയമിച്ചിരിക്കുന്നത്. അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലിരുന്നാണ് കത്ത് തയ്യാറാക്കി സെക്രട്ടറിയ്ക്ക് കൈമാറിയതെന്നും സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ ജില്ല സെക്രട്ടറി വിശ്വസ്തരായ പാര്‍ട്ടി ഗ്രൂപ്പുകളിലേയ്ക്കാണ് കത്തിന്റെ പകര്‍പ്പ് അയച്ചത്. കത്ത് അതേപടിയാണ് അയച്ചത്. ജില്ല സെക്രട്ടറിയുടെ കത്ത കിട്ടാത്ത സിപിഎം ഗ്രൂപ്പുകാര്‍ മറ്റുള്ളവരില്‍ നിന്നും കത്ത് സംഘടിപ്പിച്ചാണ് മാധ്യമങ്ങള്‍ക്ക് കൈമാറിയതെന്നുമുള്ളസൂചനകള്‍ക്ക് അനുസൃതമായി തെളിവുകളും പുറത്തു വരുന്നുണ്ട്. എന്തായാലും സിപിഎം നും ജില്ല സെക്രട്ടറിയ്ക്കും മേയര്‍ക്കും കത്തിനെകുറിച്ചും കത്തെഴുതാന്‍ നിയോഗിച്ച ആളിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ടെന്നാണറിയുന്നത്.
ആര്യാ രാജേന്ദ്രന്റെ അറിവോടെയാണ് കത്ത് തയ്യാറാക്കിയതെന്ന് വ്യക്തമാണ്. പോലീസിനോട് കേസെടുക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടില്ലെന്നെത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കത്ത് വിവാദത്തില്‍ സിപിഎം നിലപാടിലെ ദുരൂഹതയും സി പി ഐ ഉന്നയിച്ചു. കത്ത് വ്യാജമാണെങ്കില്‍ എഫ് .ഐ.ആര്‍ ഇട്ട് കേസ് എടുക്കാന്‍ നിര്‍ദ്ദേശമ നല്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. വ്യജകത്തല്ലെന്ന് ബോധ്യമുണ്ടെങ്കില്‍ വിവാദത്തില്‍ നിന്ന് തലയൂരാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടണമെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളതെന്നറിയുന്നു. സിപി ഐ മന്ത്രിമാരുടെ വകുപ്പുകളിലെ താല്കാലിക നിയമനങ്ങളിലും സിപിഎം കൈകടത്തുന്നതും വിമര്‍ശന വിധേയമായിരിക്കുകയാണ്. ബഫര്‍ സോണ്‍ മേഖല അടയാളപ്പെടുത്തുന്ന കാര്യത്തിലും അഭിപ്രായം വ്യത്യാസം തുടരുകയാണ്.

 

 

 

ഇനിയെങ്കിലും നിലപാടുകള്‍ കടുപ്പിച്ചില്ലെങ്കില്‍ സര്‍ക്കാരും സിപി എം പാര്‍ട്ടിയും ഉണ്ടാക്കുന്ന സകല കുഴപ്പങ്ങളുടെയും കൂട്ടുത്തരവാദിത്വം സിപി ഐയും ഏറ്റെടുക്കേണ്ടി വരുമെന്ന സൂചനയാണുള്ളത്.സിപി ഐ ഒഴികെ മറ്റ് ഘടക കക്ഷികളൊന്നും വലിയ പ്രതികരണങ്ങളൊന്നും ഉയര്‍ത്തിയിട്ടില്ല. ഘടക കക്ഷികളുടെ വകുപ്പുകളും സിപി എം പ്രദേശിക നേതാക്കളുടെ കയ്യിലാണ്. ഘടക കക്ഷി വകുപ്പികളിലെ താല്കാലിക നിയമനങ്ങളും സ്വഭാവികമായി നടത്തുന്നത് സിപിഎം നേതൃത്വം തന്നെയാണ്. സിപി ഐ യുടെ കളംമാറ്റം സിപിഎം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്. സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ സിപി എം മന്ത്രിമാരും നേതാക്കളും മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എന്നിട്ടും സിപി ഐയുംകാനവും സ്വപ്‌നയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണുണ്ടായത്. എന്നാല്‍ ഇനി അങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന സന്ദേശമാണ് മന്ത്രിസഭ യോഗത്തിലും , ഇടതുമുന്നണി യോഗത്തിലും സിപി ഐ കൈകൊണ്ടത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (7 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (30 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (51 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (1 hour ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends