Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

സിപിഐ മന്ത്രിമാരും സർക്കാരിനെതിരെ മാധ്യമ നിയന്ത്രണ ബിൽ മാറ്റിവെച്ചു

11 NOVEMBER 2022 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും


മാധ്യമ നിയന്ത്രണ ബില്ല് തല്കാലം നടപ്പിലാക്കേണ്ടെന്ന് മന്ത്രസഭ യോഗത്തില്‍ തീരുമാനിച്ചത് കടുത്ത പ്രതിഷേധത്തെ തുടര്‍ന്നെന്ന് ആരോപണമുയരുന്നുണ്ട്. സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ബില്ല് അവതരിപ്പിക്കാനോ, ഓര്‍ഡിനന്‍സ് ഇറക്കാനോ കഴിയാത്ത സാഹചര്യമാണ്. മന്ത്രിസഭാ യോഗത്തില്‍ സിപി ഐ അംഗങ്ങള്‍ ബില്ലിനെ ശ്ക്തമായി എതിര്‍ത്തു. പോലീസ് നിയമഭദഗതിയാണ് പേരെങ്കിലും ശരിക്കും മാധ്യമങ്ങളുടെ വായ മൂടി കെട്ടുന്ന ബില്ലായിരിക്കുമെന്ന പരക്കെ ആക്ഷേപമുണ്ട്. അതു മാത്രമല്ല കേരളത്തില്‍ അത്തരം ഒരു ബില്ല് കൊണ്ടുവന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃക പിന്‍തുടരാന്‍ സാധ്യതയുണ്ടെന്നും സിപി ഐ മന്ത്രിമാര്‍ വാദിച്ചതായാണ് അറിയുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും , മുന്‍ മന്ത്രിമാര്‍്ക്കും എതിരെ ഉയരുന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ അതിശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നലിലാണ് പോലീസ് നിയമഭദഗതി കൊണ്ടു വന്നത്.എന്നാല്‍ പോലീസ് നിയമഭേദഗതിയില്‍ മാധ്യമങ്ങളുടെ സ്വതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ ഐപിസി 292 ഭേദഗതി ചെയ്യുകയാണുണ്ടായത്. ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് എതെങ്കിലും വിനിമയോപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്ന പരിഷ്‌കാരമാണ് വരുത്തിയിട്ടുള്ളത്. രണ്ട് വര്‍ഷം മുന്‍പുണ്ടാക്കിയ പോലീസ് നിയമത്തില്‍ 118 എ വകുപ്പായി സൈബര്‍ ആക്രമണങ്ങള്‍ തടയണമെന്ന് പേരിലാണ് ഇത് കൊണ്ടു വന്നത്. എന്നാല്‍ വാര്‍ത്തകള്‍ക്കും , വാര്‍ത്ത മാധ്യമങ്ങള്‍ക്കുമെതിരെ ഇത് പ്രയോഗിക്കുമെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന പ്രചരണങ്ങളും , മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗീക ആരോപണങ്ങളും പുതിയ ബില്ലിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാരിന് പ്രചോദനമായി.അപകീര്‍ത്തിപ്പെടുത്തുന്നതോ ബ്ലാക്ക് മെയില്‍ ചെയ്യുന്നതോ ആയ ഉള്ളടക്കമോ ചിത്രങ്ങളോ എതെങ്കിലും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയതാല്‍ 292 എ വകുപ്പ് പ്രകാരം കുറ്റകരമാണെന്നാണ് വ്യയവസ്ഥ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളും ഈ നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്നതാണ്.

 

 

 

 

 

ചിത്രങ്ങളും, ഉള്ളടക്കവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, അവ കൈമാറ്റം ചെയ്യുക, സാമ്പത്തിക നേട്ടമുണ്ടാക്കൂക, പ്രസിദ്ധപ്പെടുത്തുക എന്നിവയ്ക്ക് പുറമേ അത്തരം കണ്ടന്റുകള്‍ക്ക് പരസ്യം നല്കുന്നവര്‍ക്കെതിരെയും കേസെടുക്കാമെന്ന വ്യവസ്ഥയിലാണ് ബില്‍ തയ്യാറാക്കിയത്. താല്കാലിക നിയമനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തനുള്ള നടപടികളുണ്ടാകണെന്നും സിപി ഐ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. താല്കാലിക നിയമനം സംബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ക്ക് സിപി എം തന്നെ മറുപടി പറയണമെന്ന നിലപാടിലാണ് സിപി ഐ.

പോലീസ് നിയമത്തിലെ ഈ വ്യവസ്ഥയനുസരിച്ച് രണ്ട വര്‍ഷം തടവോ ,പിഴയോ രണ്ടും കൂടിയോ ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ ആറുമാസം കൂടി തടവും പിഴയും ലഭിക്കുന്നതാണ് വ്യവസ്ഥ. സിപിഎം ബില്ല് നിയമമാക്കിയെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരുന്നു. പോലീസ് നിയമ പരിഷ്‌കരണ ഭേദഗതിയെന്ന പേരില്‍ കൊണ്ടു വന്ന ബില്ല് മാധ്യമനിയന്ത്രണത്തിനായി മാറിയത് മനപൂര്‍വ്വമാണെന്ന കണ്ടെത്തലാണ് പിന്നീട് എല്‍ഡിഎഫില്‍ തന്നെ വിവാദമായത്. എങ്കിലും രഹസ്യ നീക്കത്തിലൂടെ ബില്ല് നടപ്പിലാക്കന്‍ സര്‍ക്കാര്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സൈബര്‍ കുറ്റങ്ങള്‍ നിയന്ത്രിക്കുന്നതിനും, സോഷ്യല്‍ മീഡിയ ദുരുപയോഗത്തിനുമെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമത്തിനായി ബില്ല അവതരിപ്പിച്ചത്.ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തീവ്രവാദികളുടെ ടൂള്‍ കിറ്റിലെ ശക്തമായ ഉപകരണങ്ങളായി മാറിയെന്നും വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആരെയും എന്തും പറയാമെന്നും വിദ്വേഷ പ്രചരണം നടത്താമെന്നും ധരിക്കുന്നവര്‍ക്കും നടത്തി കൊണ്ടിരിക്കുന്നവര്‍ക്കും നിയന്ത്രണമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നി്ട്ടുള്ളത്.

 

 

 

 

 

 

പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ അതിരുകടന്ന കടന്നുകയറ്റമാണ് നടത്തിയിട്ടുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. അഴിമതി ആരോപണങ്ങള്‍ ശക്തമായ സമയത്തൊക്കെ പിണറായിവിജയന്റെ മകളേയും ഭാര്യയേയും വരെ പലതരത്തില്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടുണ്ടെന്ന നിഗമനം കേരളത്തെ ബില്ലിന് പിന്നിലൂണ്ട്.മേയറുടെ കത്തിനെ കുറിച്ച് പരക്കുന്ന വാര്‍ത്തകളും പ്രചരണങ്ങളും നിയന്ത്രിക്കപ്പെടണമെന്ന ആവശ്യവുമുയരുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (9 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (32 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (53 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends