Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

ഗ്രീഷ്മയ്‌ക്കെതിരെ ബന്ധു! വഴിപിഴച്ചത് അമ്മ കാരണം!അക്കമിട്ടു നിരത്തിആ തെളിവുകൾ! ആ പറഞ്ഞതെല്ലാം പച്ചകള്ളം! ഇവിടെ 10 സെന്റ് വാങ്ങാൻ പറ്റാത്തവരാണോ മദ്രാസിൽ പോയി വാങ്ങുന്നത്, ഗ്രീഷ്മ പറഞ്ഞ പ്രോപ്പർട്ടിയുടെ കാര്യമെല്ലാം നുണ; ഗ്രീഷ്മയുടെ വീട്ടിൽ അച്ഛനു യാതൊരു സ്ഥനവുമില്ല , അമ്മയാണ് വീട് ഭരിക്കുന്നത്; നാട്ടുകാരുടെ മുഖത്ത് നോക്കാനാകാതെ അച്ഛൻ തേങ്ങി കരയുകയാണ്!

11 NOVEMBER 2022 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഗ്രീഷ്മയുടെ ബന്ധുവും തെളിവെടുപ്പിന് സാക്ഷിയുമായ ഷിബു കുമാർ ആണ് ഗ്രീഷ്‌മയ്‌ക്കെതിരെ തുറന്നടിക്കുന്നത്. തെളിവെടുപ്പിന് വന്നപ്പോൾ ഗ്രീഷ്മ എങ്ങനെയായിരുന്നു എന്നും ബന്ധുവും, ദൃസാക്ഷിയും കൂടിയായ ഷിബു കുമാർ വ്യക്തമാക്കുന്നു. ഒരു കൂസലുമില്ലാതെ ഷാരോണിനെ വകവരുത്തിയ സംഭവങ്ങളെല്ലാം പോലീസിനോട് പറയുകയും കാണിക്കുകയും ചെയിതു.

പോലീസ് ചോദിക്കുന്നതിനനുസരിച്ച് ലാപ്ടോപ്പ്, വളകൾ, താലി, കഷായ പൊടി, പാത്രം , എല്ലാം കാണിച്ചു കൊടുത്തു. ഗ്രീഷ്മയോട് എങ്ങനെ കൊന്നുവെന്ന് ചോദിക്കുമ്പോൾ ഒരു കുറ്റബോധവുമില്ലാതെ എല്ലാം മണിമണിയായി വിവരിച്ചു നൽകിയെന്ന് ബന്ധു പറയുന്നു. മാത്രമല്ല പോലീസിന് വിരട്ടലല്ല പകരം സ്നേഹഭാവമായിരുന്നു ഗ്രീഷ്മയോട് എന്നാണ് ഇദ്ദേഹം പറയുന്നത്. കൂട്ടുകാരെയോ, മോളെയോ പോലെ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് പോലീസുമായി നല്ല സഹകരണമായിരുന്നെന്നും ഷിബു കുമാർ പറയുന്നു.

ജനങ്ങൾ തുറിച്ച് നോക്കിയിട്ടും, ഇത്രയെല്ലാം നടന്നിട്ടും കൂൾ ആയി നിൽക്കുകയായിരുന്നു. അവൾ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല. കഷായത്തിന്റെ പൊടി ഒരു ഡപ്പയിൽ ഉണ്ടായിരുന്നു. അത് ഒരു പാത്രത്തിൽ കലക്കിയാണ് നൽകിയത്. അലമാരയിൽ ഒളിപ്പിച്ച നിലയിലല്ലാതെ സാധാരണ സാധനങ്ങൾ വെക്കുന്നത് പോലെ ഷാരോൺ കെട്ടിയ താലിയും ഉണ്ടായിരുന്നു. ഒരു മടിയുമില്ലാതെ അവൾ അത് എടുത്തു നൽകി. ഗ്രീഷ്മയുടെയും സൈനികന്റെയും എൻഗേജ്മെൻറ് ആൽബവും എടുത്തു. ജനിച്ചു വളർന്ന വീട് കണ്ടപ്പോഴും, നേടിയ സമ്മാനം കണ്ടപ്പോഴും അവൾക്ക് വേദനതോന്നിയിരുന്നു.

എന്നാൽ ഗ്രീഷ്മയുടെ അമ്മയെ കുറിച്ച് പറയാൻ ഒന്നുമില്ല. വളരെ മോശം ആയിപോയി. സാധാരണ വീട്ടിലെ പെൺകുട്ടികളായാലും ആൺകുട്ടികളായാലും സ്കൂളിൽ നിന്നും ടൂർ പോകുമ്പോൾ എവിടേക്ക് എന്നൊക്കെ അന്വേഷിക്കും. കൂടാതെ നമ്മൾ സ്കൂളിൽ കൊണ്ടാക്കുന്നതാണ് മര്യദ. എന്നാൽ വീട്ടുകാർ ഇതൊന്നും ചെയ്തില്ല. അവളെ തോന്നിയത് പോലെ അഴിച്ചു വിട്ടു. അമ്മയാണ് അവളെ ഇങ്ങനെ വളർത്തിയത്. അമ്മയാണ് ഇതിനൊക്കെ കൂട്ടെന്നും ഷിബു കുമാർ പറയുന്നു.

മാത്രമല്ല അമ്മയായാലും അച്ഛനായാലും മാമ്മൻ ആയാലും ഒരുകുട്ടി വഴിതെറ്റി പോകുമ്പോൾ തിരുത്തേണ്ടത് മുതിർന്ന ആളുകളാണ്. എന്നാൽ ഈ പ്രവർത്തികൾക്ക് കൂട്ട് നിന്നത് അമ്മയാണ്. ഷാരോണുമായുള്ള പ്രശ്നങ്ങൾ ഒതുക്കാമായിരുന്നു. അത് ചെയിതില്ല, തെറ്റായി പോയി. ഗ്രീഷ്മയ്ക്ക് നേരത്തെ പ്രണയങ്ങൾ ഒക്കെ ഉണ്ട്. പ്രണയങ്ങൾ പണ്ട് മുതലേ ലോകത്തുണ്ട് അത് ഇങ്ങനെയല്ല, ജീവിക്കാൻ വേണ്ടിയാണു കൊല്ലാൻ വേണ്ടിയല്ലെന്നും ബന്ധു പറയുന്നു.

അതേസമയം ഗ്രീഷ്മ പറഞ്ഞ പ്രോപ്പർട്ടിയുടെ കാര്യമെല്ലാം പച്ചക്കള്ളം. 30 സെന്റ്‌ ഒന്നുമില്ല. കുടുംബത്തിൽ ആർക്കും അറിയില്ല ഈ വിവരം. എല്ലാം അവളുടെ കള്ളത്തരം. ഇവിടെ 10 സെന്റ് വാങ്ങാൻ പറ്റാത്തവരാണോ മദ്രാസിൽ പോയി വാങ്ങുന്നത്. ഗ്രീഷ്മയുടെ അച്ഛൻ ശ്രീകുമാർ ഇന്ന് ആകെ തകർന്ന അവസ്ഥയിലാണ്. തെളിവെടുപ്പ് നടന്ന ദിവസം വലിയ വേദനയിലായിരുന്നു. എന്റെ മുഖത്ത് പോലും അവനു നോക്കാൻ ആകുന്നില്ല. മാനസികമായി തകർന്ന് പോയി. അത്രയും നല്ലവനാണ് അവളുടെ അച്ഛൻ. ശ്രീകുമാറിന് പങ്കില്ലെന്നല്ല, അറിഞ്ഞിരിക്കാം. എന്നാൽ ഇത് ചെയ്യില്ലെന്നും, ഗ്രീഷ്മയുടെ 'അമ്മ കൂടെ നിന്നെന്നും ബന്ധു പറയുന്നു.

വീട്ടിൽ അച്ഛനു യാതൊരു സ്ഥനവുമില്ല , അമ്മയാണ് വീട് ഭരിക്കുന്നത് എന്ന ഒരു അവസ്ഥയുണ്ട്. ഇപ്പോൾ ഇതൊരു കഷായ വീടെന്നാണ് അറിയപ്പെടുന്നത്. അവരെ കാരണം കുടുംബവും അനുഭവിക്കുന്നു. ഗ്രീഷ്മയുടെ ബന്ധു ആയതിൽ അപമാനമാണ് ഇന്ന്. എല്ലാവരും കഷായമുണ്ടോ എന്നാണ് ചോദിക്കുന്നത്. ആദ്യം രാമവർമൻചിറ എന്നാണ് പറഞ്ഞിരുന്നത്, അന്ന് പിടിച്ചു നിന്നു. ഇന്ന് അതൊക്കെ മാറി. ഇപ്പോൾ എല്ലാവരും കഷായം ഉണ്ടോന്ന് ചോദിച്ച് കളിയാക്കുന്നു. ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ. അവർ ഇനി ഇറങ്ങിയാലും ജീവിക്കാൻ പറ്റില്ല. അവൾ ഇപ്പോൾ ഒരു വെറുക്കപ്പെട്ട പെൺകുട്ടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (7 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (30 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (51 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (1 hour ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends