ആലപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം; വനിതാ ബസ് കണ്ടക്ടറെ അപമര്യാദയായി പെരുമാറി; ഒളിവിലായിരുന്ന പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി; മുൻപും സ്ത്രീകളെ അപമാനിച്ചതിന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ്
ആലപ്പുഴയിൽ കെ.എസ്.ആര്.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പിടികൂടി. തുടർന്ന് കെ.എസ്.ആർ.ടി.സി വനിതാ ബസ് കണ്ടക്ടറെ അപമാനിക്കാൻ ശ്രമിക്കുകയും നഗ്നതാ പ്രദര്‍ശനവും നടത്തിയ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കേസിൽ കണ്ണമംഗലം സ്വദേശി ആൽബർട്ട് പൗലോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ബസിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്. കായംകുളത്ത് നിന്ന് താമരക്കുളത്തിന് പോയ ബസില്‍ കണ്ടക്ടറെ ഇയാൾ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ അപമര്യാദയായി പെരുമാറിയതോടെ കണ്ടക്ടർ ബഹളം വെക്കുകയും യാത്രക്കാർ കാര്യം തിരക്കിയപ്പോൾ ആൽബർട്ട് ബസിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്യുകയായിരുന്നു.
ഇതിനു പിന്നാലെ ഇയാൾ ചെങ്ങന്നൂർ, മാവേലിക്കര ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് മാവേലിക്കരയിൽ നിന്നാണ് ആൽബർട്ടിനെ പോലീസ് പിടികൂടിയത്.
സ്റ്റേഷനിൽ എത്തിച്ച് പരാതിക്കാരിയെയും സാക്ഷികളെയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് ചെയതത്. മാത്രമല്ല ഇതിന് മുൻപും ഇത്തരത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha