പുകഞ്ഞ കൊള്ളി പുറത്ത്! സതീശന് കൈയൊഴിഞ്ഞു! സുധാകരനെ പുറത്താക്കും!കണ്ണുരുട്ടി ഹൈക്കമാന്റ് ! സുധാകരന്റെ പരാമര്‍ശം ഗൗരവതരം, പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്യും; അതൃപ്തി പരസ്യമാക്കി പൊട്ടിത്തെറിച്ച് സതീശന്
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ പുറത്താക്കുമെന്ന നിലയിലാണ് കോൺഗ്രസിന്റെ നീക്കം. കെ സുധാകരന്റെ വിവാദമായ നെഹ്റു പരാമര്‍ശമാണ് വിവാദമായത്. ഇതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്ത് എത്തിയിരിക്കുകയാണ്. സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസ് ഗൗരവതരമായി ചര്‍ച്ച ചെയ്യും എന്ന് സതീശന് കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ട്ടിയിലും മുന്നണിയിലും പരിശോധിക്കും എന്നും കോണ്‍ഗ്രസ് മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും വി ഡി സതീശന് പറയുന്നു. മാത്രമല്ല തങ്ങൾ തീര്‍ച്ചയായും ഈ വിഷയത്തില്‍ പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ആളുകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
മാത്രമല്ല നാക്ക് പിഴയാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം പറഞ്ഞതിനെ കുറിച്ച് പറയാന്‍ ഞാന്‍ തയ്യാറല്ല. എന്നാൽ പരാമര്‍ശം അദ്ദേഹത്തിന് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ സതീശൻ, തുടര്‍ച്ചയായി നാക്ക് പിഴ സംഭവിക്കുന്നു എന്ന കാര്യവും പാര്‍ട്ടി പരിശോധിക്കും എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha