പീഡനക്കേസിൽ അകത്തായ യുവാവ് ജയിലിൽ നിന്നിറങ്ങി; വീണ്ടും പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം ഇരിട്ടിയിൽ

പീഡനക്കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയിതു. പീഡനക്കേസിൽ ജയിലിൽനിന്നിറങ്ങിയ പ്രതി പോക്സോ കേസിലാണ് വീണ്ടും അറസ്റ്റിലായത്. കിളിയന്തറ സ്വദേശി തേങ്ങാട്ടുപറമ്പിൽ മനാഫിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം വീണ്ടും ഉണ്ടായ പരാതിയെ തുടർന്ന് ഇരിട്ടി എസ്.ഐ എം.പി. ഷാജി ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2020-ൽ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്നു ഇയാൾ.
എന്നാൽ ഇയാൾ പുറത്തിറങ്ങിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി പ്രകാരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























