പത്തനംതിട്ടയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു : അപകടത്തിൽ 10 പേര്‍ക്ക് പരിക്ക്

പത്തനംതിട്ടയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന സൂചന.
അപകടത്തിൽ പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.സീതത്തോട് ആണ് സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം നടന്നത്. ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഉടനെ തന്നെ നാട്ടുകാർ ചേർന്ന് ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.
https://www.facebook.com/Malayalivartha


























