Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

രാജ്ഭവനിൽ റാലിക്കിറങ്ങിയ യച്ചൂരിയെ ഗവർണർ പൂട്ടി... പിണറായിയും പിറകെ പെട്ടു... ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല! സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി?

15 NOVEMBER 2022 10:09 PM IST
മലയാളി വാര്‍ത്ത

More Stories...

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

കളിതമാശയല്ല പരോമന്നത നീതി പീഠമായ കോടതികൾ. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികൾ മുമ്പ് പറഞ്ഞിട്ടുള്ള വിധികൾ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളിൽ മറ്റ് കോടതികൾ വിധിപറയുന്ന പതിവുണ്ട്. അപ്പോൾ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ നിയമ നിർമ്മാണ സഭകൾക്ക് പുറമേ കോടതികളും ഒരു പങ്ക് വഹിക്കുകയാണ്.

പൊതുനിരത്തില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച 2010 ലെ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ടു സംസ്‌ഥാന ആഭ്യന്തര സെക്രട്ടറിക്കു ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ കത്ത്‌ എത്തിയിട്ടുണ്ട് എന്ന സൂചനയാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഇന്നു രാജ്‌ഭവന്‍ മാര്‍ച്ച്‌ നടത്തിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടിയെന്നും കേൾക്കുന്നുണ്ട്.

സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട് എങ്കിലും ഇന്നത്തേത് ഭരണഘടനാ പദവിയിലിരിക്കുന്ന ​ഗവർണറോട് ആണെന്നുള്ള കാര്യം സിപിഎം പ്രവർത്തകർ മറന്ന് പോയിരിക്കുന്നു. ​നമ്മുടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ജനം ആദരവു പുലർത്തണമെന്നുണ്ട്. ഗവർണർക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായിട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പാഞ്ഞടുത്തത്. ടിപിയുടെ ​ഗതി വരും എന്നു സൂചിപ്പിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങളാണ് ഇന്ന് മുഴങ്ങിക്കേട്ടത്.

കേസിന്റെ നമ്പര്‍ മാത്രമാണു കത്തിലുള്ളത്‌. നമ്പര്‍ പരിശോധിച്ചപ്പോഴാണു പ്രകടനം നിരോധിച്ചുള്ള വിധിയാണെന്നു വ്യക്തമായത്‌. ഒരു കോടതി വിധി കാറ്റിൽ പറത്തി! അതെ, പൊതുയോഗം പൊതുവഴിയരികിൽ തന്നെ ഇപ്പോഴും, കോടതി വിധിയും “പെരുവഴിയിൽ” തന്നെ. ജനങ്ങൾക്ക് വേണ്ടാത്തത് എന്തായാലും, അതുകോടതി വിധിയാണെങ്കിൽ പോലും അത് ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണിത്. രാജ്‌ഭവന്‍ മാര്‍ച്ച്‌ നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതിയ ലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുകയാണു ഗവര്‍ണറുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. വിധി ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും ഗവര്‍ണര്‍ക്കു വേണമെങ്കിൽ വാദിക്കാം.

നീതിപീഠം ഭരണകൂടത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധയില്പെടാത്ത പല കാര്യങ്ങളിലും സ്വമേധയാ ഇടപെട്ട് സമൂഹത്തിൽ നീതി അരക്കിട്ടുറപ്പിക്കുന്നു. നിയമങ്ങളെ വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങൾ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിനപ്പുറം നിയമനിർമ്മാണത്തിന്റെ മേഖലയിലും അത് അവശ്യം കൈവയ്ക്കുന്നു. അങ്ങനെ നിയമ വ്യവസ്ഥയ്ക്കും നിയമനിർമ്മാണസഭയ്ക്കും ഒരു കൈ സഹായം കൂടിയാണ് നീതിപീഠം പലപ്പോഴും.

പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ചുകൊണ്ട്‌ ഉത്തരവിട്ട ന്യായാധിപര്‍ക്കെതിരേ സി.പി.എം നേതാക്കള്‍ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജിയും നല്‍കി. റിവ്യൂ ഹര്‍ജി വാദം കേള്‍ക്കുന്ന ബെഞ്ചില്‍ നിന്നു ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു ഹര്‍ജിയും നല്‍കി.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പൊതുനിരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി യോഗം നടത്താറുണ്ട്. ഇത് നിരോധിക്കുന്നത് അപ്രയോഗികമാണ്. കൂടാതെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് സോളി സോറാബ്ജി വാദിച്ചിരുന്നു.

എന്നാല്‍, രണ്ടു ഹര്‍ജികളും ഹൈക്കോടതി തള്ളി. തുടര്‍ന്നു സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെ തീര്‍പ്പാക്കി. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പൊതുയോഗം നടത്തുന്നതു നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടു ഖാലിദ്‌ മുണ്ടപ്പിള്ളിയും മറ്റും നല്‍കിയ ഹര്‍ജിയിലാണു ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.എസ്‌. ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ റോഡരികില്‍ പൊതുയോഗം നിരോധിച്ചു ഉത്തരവിട്ടത്‌.

പൊതുജന താല്‍പര്യാര്‍ഥ്‌വും കേരളത്തിലെ റോഡുകളുടെ സ്ഥിതി നേരില്‍ അറിയാവുന്നതുകൊണ്ടുമാണ് അപ്പീല്‍ തള്ളുന്നതെന്ന് കോടതി അറിയിച്ചു. സര്‍ക്കാരിന്റെ കൈകള്‍ക്ക് വിധി കൂടുതല്‍ ശക്തിപകരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പൊതുനിരത്തുകളില്‍ പൊതുയോഗം നിരോധിച്ച വിധിയില്‍ അപാകതകളില്ലെന്നും സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്താന്‍ അനുവദിക്കാൻ ആവില്ലെന്നാണു റിവ്യൂ ഹര്‍ജിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്‌.

റോഡ്‌ ഗതാഗതം തടസപ്പെടുത്തി പൊതുയോഗം സംഘടിപ്പിക്കുന്നതു മൗലികാവകാശമല്ല. റോഡ്‌ വാഹനഗതാഗതത്തിനും കാല്‍നട യാത്രയ്‌ക്കുമുള്ളതാണ്‌. അതു തടസപ്പെടുത്തിയുള്ള പ്രകടനവും പൊതുയോഗങ്ങളും അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനോ ജനപ്രതിനിധികളോ ഗതാഗതം തടസപ്പെടുത്തി പ്രകടനം നടത്താറില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഹൈക്കോടതി വിധിയെ അന്ന് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും എതിര്‍ത്തിരുന്നു. ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം നേതാവ് എംവി ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസും എടുത്തിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഒന്നും ഈ വിധി പാലിക്കുന്നില്ല. ഇനി പാലിക്കുമെന്നും തോന്നുന്നില്ല. ഇപ്പോഴും വഴിയരികിൽ പൊതുയോഗങ്ങൾ നടക്കുന്നു. പൊതുവഴിനീളെ ജാഥകളും പ്രകടനങ്ങളും നടക്കുന്നു. ഇനിയും നടക്കും. കോടതികളെ ബഹുമാനിക്കേണ്ടതു തന്നെ.

നീതിപീഠങ്ങൾ ജനാധിപത്യവ്യവസ്ഥിതിയുടെ മാർഗ്ഗദർശിയും കാര്യദർശിയും നിരീക്ഷകനും ഭരണഘടനയുടെ സംരക്ഷകനും എല്ലാമാണ്. പോലീസ് ഉൾപ്പെടെയുള്ള നിയമപാലകരാകട്ടെ ജനാധിപത്യത്തിന്റെ കാവൽഭടന്മാരാണ്. രാഷ്ട്രീയക്കാരാകട്ടെ ജനാധിപത്യ വ്യവസ്ഥിതിയെ സചേതനവും സജീവവുമാക്കിത്തീർക്കുന്ന നാഡിഞരമ്പുകളുമാണ്.

പൊതുനിരത്തുകളിൽ പൊതുയോഗം നടത്തരുതെന്ന കോടതിവിധി എന്തായാലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനോ അനുസരിക്കാനോ പോകുന്നില്ല. പൊതുജനങ്ങൾക്ക് പൊതുയോഗങ്ങൾ അസൗകര്യങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങളുണ്ടെങ്കിൽ ചില മാനദണ്ഡങ്ങൾ കോടതികൾക്ക് നിർദ്ദേശിക്കാം. അതുപോലെ തന്നെയാണ് ഇതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (3 minutes ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (11 minutes ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (25 minutes ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (51 minutes ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (1 hour ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (2 hours ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (2 hours ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (2 hours ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (2 hours ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (2 hours ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (3 hours ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (3 hours ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends