Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കേരളത്തിൽ പ്രതിപക്ഷ നേതാവായി ​ഗവർണർ... പിണറായിക്ക് മുട്ടിടി... നിലപാട് കടുപ്പിച്ച് സുബ്രമണ്യം സ്വാമിയും

15 NOVEMBER 2022 10:15 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

ശരിക്കും കേരളത്തിലെ പ്രതിപക്ഷനേതാവായിമാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനെതിരെ വെല്ലുവിളി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നല്ല ഒന്‍പതു ലക്ഷം പേരുമായി രാജ്ഭവന്‍ വളഞ്ഞാലും തനിക്കൊരു ഭയപ്പാടുമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.

കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍- മുഖ്യമന്ത്രി വിഷയത്തില്‍ ആണും പെണ്ണും നിലപാട് സ്വീകരിച്ചിരിക്കെ താനാണ് കേരളത്തിലെ ഏക പ്രതിപക്ഷ നേതാവെന്ന് രീതിയില്‍ പ്രതികരണം പുറത്തുവിടുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലെ സാഹചര്യത്തില്‍ വൈസ് ചാന്‍സിലര്‍മാരെ മാത്രമല്ല പിണറായി വിജയന്‍ മന്തിസഭയെത്തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പ്രത്യേക അധികാരത്തില്‍ പുറത്താക്കാന്‍ രാഷ്ട്രപതിക്കു കത്തയക്കുമോ എന്നതേ അറിയേണ്ടതുള്ളു.

കേന്ദ്രത്തിന്റെ പ്രതിനിധിയായി രാഷ്ട്രപതി നിയമിക്കുന്ന ഗവര്‍ണറെ തൊടാനുള്ള ധൈര്യം പിണറായിയുടെ പാര്‍ട്ടിക്കാര്‍ക്കില്ലെന്ന പരസ്യമായ വെളിപ്പെടുത്തല്‍കൂടിയാണ് ആരിഫ് ഇന്ന് ഡല്‍ഹിയില്‍ നടത്തിയിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ഭരണത്തിലെയും നിയമനങ്ങളിലെയും സിപിഎം തിരുകിക്കയറ്റുകള്‍ക്കെതിരെ കോണ്‍ഗ്രസില്‍ സുധാകരനും സതീശനും വ്യക്തമായ നിലപാടുകളൊന്നുമില്ലെന്നതാണ് കേരളത്തിന്റെ ഗതികേട്.

പ്രതിപക്ഷത്തിന്റെ ഈ നിഷ്‌ക്രിയ സമീപനത്തെ ഗവര്‍ണര്‍ സഹതാപത്തോടെയാണ് നിലവില്‍ നിരീക്ഷിക്കുന്നതും. തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം നിയമനനീക്കം പോലും ഒരു ജനകീയ വിഷയമാക്കി മാറ്റുന്നതില്‍ കോണ്‍ഗ്രസ് ഒരു വന്‍പരാജയമായി മാറുകയാണ്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലവര്‍ക്കുമുണ്ടെന്നും എന്നാല്‍ ഒരു സമ്മര്‍ദ്ദവും വിലപ്പോവില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.

ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താന്‍ നിറവേറ്റുന്നതെന്നും അതില്‍ നിന്ന് പിന്‍മാറില്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചിരിക്കെ സിപിഎം ഭീഷണി വിലപ്പോകില്ലെന്നും ഏതറ്റം വരെ പോകാനും താന്‍ ഒരുക്കമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കുകയാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറയുന്നു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓര്‍ഡിനന്‍സും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ തനിക്ക് കിട്ടിയില്ലെന്നും കൈയില്‍ കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്. സര്‍വകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീം കോടതി ഈ വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്.

തനിക്കെതിരെ പിണറായി വിജയന്‍ സര്‍ക്കാര്‍ എന്തൊക്കെ നീക്കം നടത്തിയാലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചതോടെ ഇദ്ദേഹത്തിന്റെ സുരക്ഷ ഉള്‍പ്പെടെ കാര്യങ്ങളില്‍ വെട്ടിലാകുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്. തനിക്കെതിരെ നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നു.

ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയശേഷം ഗവര്‍ണര്‍ സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ഈ ചടങ്ങുകളില്‍ പിണറായി വന്‍പോലീസ് സുരക്ഷാ സന്നാഹം ഗവര്‍ണര്‍ക്ക് നല്‍കേണ്ടിവരും. അനിഷ്ടകരമായ എന്തെങ്കിലും സംഭവമുണ്ടായാല്‍ സംസ്ഥാനത്തെ ആഭ്യന്ത്രവകുപ്പിന്റെ വലിയ വീഴ്ചയായി മാറും. ഒരുപക്ഷെ കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശമായ നിലപാടുകളും നടപടികളും സ്വീകരിക്കാനും സാധ്യതയുണ്ട്.

ഇതിനിടെ കേരളത്തില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തു വന്നതും ശ്രദ്ധേയമായി. ഗവര്‍ണര്‍ പ്രതിനിധാനം ചെയ്യുന്നത് കേന്ദ്രത്തെയാണെന്നത് കേരളത്തിലെ ഭ്രാന്തന്മാരായ കമ്യൂണിസ്റ്റുകാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സര്‍ക്കാറിനെ പിരിച്ചുവിടണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയെയും പ്രതിനിധീകരിക്കുന്ന സ്ഥാനമാണ് ഗവര്‍ണറുടേത്. ഇക്കാര്യം കേരളത്തിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നതായാണ് സുബ്രഹ്മണ്യം സ്വാമി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (50 minutes ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (1 hour ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (2 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (2 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (2 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (2 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (2 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (3 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (3 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (3 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (4 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (4 hours ago)

Malayali Vartha Recommends