Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്... ജയില്‍ വാര്‍ഡനും ആശുപത്രി ജീവനക്കാരനുമടക്കം ജാമ്യം റദ്ദായി ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന 4 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്

17 NOVEMBER 2022 09:26 AM IST
മലയാളി വാര്‍ത്ത

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്‌നാം സിംഗ് കൊലക്കേസില്‍ ജാമ്യം റദ്ദായി ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന പ്രതികളായ ജയില്‍ വാര്‍ഡനും ആശുപത്രി ജീവനക്കാരനുമടക്കം 4 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്.


വിചാരണക്കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. പ്രതികളെ നവംബര്‍ 30 ന് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.





മാനസിക ആരോഗ്യ കേന്ദ്രം ജീവനക്കാരനായ അനില്‍കുമാര്‍ , കൊല്ലം ജില്ലാജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ , മഞ്ചേഷ് , ആശുപത്രിയിലെ അന്തേവാസി ശരത് പ്രകാശ് എന്ന പ്രദീഷ് , ദിലീപ് എന്നിവരാണ് കൊലക്കേസിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. ഇതില്‍ നാലാം പ്രതി പ്രദീഷ് ഇതേ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയവേ ആഗസ്റ്റ് മാസം മരിച്ചു.


2012 ലാണ് സംഭവം നടന്നത്. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയീ ആശ്രമത്തില്‍ എങ്ങനെയോ എത്തിയ ബീഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി സത്‌നാം മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മത തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് കൊല്ലം ജില്ലാ ജയിലില്‍ വച്ച് സത്‌നത്തിന് നേരെ വാര്‍ഡര്‍മാരുടെ കൈയ്യേറ്റം ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.




എന്നാല്‍ ഏറ്റവുമൊടുവില്‍ പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് കേബിള്‍ കൊണ്ടും മറ്റും നടത്തിയ മാരക മര്‍ദ്ദനമാണ് തലച്ചോറിനും കഴുത്തിനുമേറ്റ മാരക ക്ഷതത്താല്‍ ശ്വാസം മുട്ടിയുള്ള മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് കൈയ്യും കാലും ബന്ധിച്ച നില യിലാണ് സത്നത്തിനെപേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.




ബീഹാര്‍ സ്വദേശി സത്നാം സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കെതിരെ കോടതി 2018 മെയ് 19 ന് അറസ്റ്റ് വാറന്റ് ഉത്തരവിട്ടിരുന്നു. മൂന്നും അഞ്ചും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവര്‍ക്കെതിരായാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്ന സമയങ്ങളില്‍ ഇവര്‍ സ്ഥിരമായി ഹാജരാകാത്തതിനാലാണു വാറന്റ് പുറപ്പെടുവിച്ചത്.



പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ ബിഹാര്‍ സ്വദേശി സത്നം സിങ് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഡോക്ടര്‍മാരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ നടപടി എടുക്കാന്‍ വകുപ്പുതല അന്വേഷണത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു. സംഭവത്തെ ക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ഡി. എം. ഒ. ടി. പീതാംബരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. സത്നത്തിന് പേരൂര്‍ക്കട ആസ്പത്രിയില്‍ മര്‍ദനമേറ്റു എന്ന് ഡി. എം. ഒ. യുടെയും കളക്ടറുടെ ചുമതല വഹിക്കുന്ന എ. ഡി. എമ്മിന്റെയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



സംഭവത്തെ ക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം മാനസികാരോഗ്യ കേന്ദ്ര ത്തിലെ ആറു ജീവനക്കാരെ 2012 ല്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കി. ആശുപത്രി ജീവനക്കാരായ രാജീവ്, ജയകുമാര്‍, അനില്‍ കുമാര്‍, സുഭാഷ്, അജിത് കുമാര്‍, ജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.



ചികിത്സയില്‍ കഴിയുന്ന മൂന്ന് അന്തേവാസികളെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കായി കസ്റ്റഡിയില്‍ എടുത്തവരെ വൈകീട്ട് വിട്ടയച്ചു. സംഭവ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ആശുപത്രി ജീവന ക്കാരുടെ മൊഴികളും ക്രൈംബ്രാഞ്ച് കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു.



കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമം, കൊല്ലം ജില്ലാ ജയില്‍, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊല്ലം ജില്ലാ ജയിലില്‍ വച്ച് സത്നത്തിനു നേരെ വാര്‍ഡന്മാരുടെ കൈയേറ്റം ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ വച്ച് നടന്ന മര്‍ദ്ദനമാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് കൈയ്യും കാലും ബന്ധിച്ച നില യിലാണ് സത്നത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ദേഹ പരിശോധന നടത്തി യിരുന്നതായി രേഖപ്പെടുത്തിയിരുന്നില്ല എന്ന് ഡി. എം. ഒ. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിനും കഴുത്തിനുമേറ്റ ക്ഷത ങ്ങളാണ് മരണ കാരണമെന്ന് ഡി. എം. ഒ. യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രവേശിപ്പിച്ച ഇയാളെ ശനിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയില്‍ മരിച്ചു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വൈകീട്ട് ഏഴു മണി യോടെയാണ് വിവരം ആസ്പത്രി അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുന്നത്.



ഭക്ഷണം നല്‍കാന്‍ എത്തിയവര്‍ സത്നത്തെ കക്കൂസില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. താടിയും മുടിയും വെട്ടുന്നതിനെ സത്നം എതിര്‍ത്തതാണ് മര്‍ദ്ദന ത്തിന് കാരണമായത്. മര്‍ദ്ദനമേറ്റ് അവശനായ സത്നത്തിന് മതിയായ ചികിത്സ നല്‍കുന്നതില്‍ ഡ്യൂട്ടി ഡോക്ടര്‍ വീഴ്ച വരുത്തി യതായും അന്വേഷണ ത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

നാട്ടില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച ആചാര പ്രകാരം സംസ്‌കരിച്ചു. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ബന്ധുക്കളുടെ എതിര്‍പ്പു കാരണം ഇത് പിന്നീട് വേണ്ടെന്നു വച്ചു. സംഭവത്തെ ക്കുറിച്ചുള്ള വിശദാംശ ങ്ങള്‍ക്കായി ബിഹാര്‍ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിരുന്നു.

സത്നം സിങ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് എസ്. പി. യോട് 2012 സെപ്റ്റംബര്‍ 15 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ജെ. ബി. കോശി ആവശ്യപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends