തിരുവനന്തപുരത്ത് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരത്ത് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്.
വ്യാഴം വൈകിട്ട് 6ന് ആലന്തറ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു സംഭവം. സവാരിക്കിടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ഈ കേസിലെ പ്രതി കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരന്(72) ഷിജുവിന്റെ കഴുത്തില്‍ കുത്തി പരുക്കേല്പിക്കുകയായിരുന്നു.വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പ്രഭാകരനെ സംഭവ ദിവസം തന്നെ കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പൊലീസ് പറയുന്നത് സംഭവത്തിന് രണ്ടു ദിവസം മുന്‍പ് സുഹൃത്തുക്കളായ ഇവര്‍ ഒരുമിച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോള്‍ പ്രഭാകരന് ധരിച്ചിരുന്ന സ്വര്‍ണ മാല നഷ്ടപ്പെട്ടിരുന്നു.
മാല ഷിജുവിന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ഇരുവരും വാക്കു തര്‍ക്കത്തിലായി. ഇതു സംബന്ധിച്ചുള്ള വൈരാഗ്യമാണ് ഷിജുവിനെ സവാരിക്കു വിളിച്ചതും കുത്തിപ്പരുക്കേല്പിച്ചതെന്നും പൊലീസ് പറയുന്നു.
ഷിജു ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇയാള്‍ മരിച്ച സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രഭാകരനെതിരെ കൊലക്കുറ്റം കൂടി ഉള്‍പ്പെടുത്തുമെന്നു പൊലീസ് .
"
https://www.facebook.com/Malayalivartha