Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഗ്രീഷ്മയ്ക്ക് കുരുക്ക് മുറുക്കാൻ ഫോറൻസിക് പരിശോധനാഫലം, റിമാൻഡ് തടവുകാരിയായി അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ച് ജയിൽ ഉദ്യോഗസ്ഥരും മറ്റ് തടവ് പുള്ളികളും, ഒരു കൂസലുമില്ലാതെ ജയിലിൽ കഴിയുന്ന ഗ്രീഷ്മയ്ക്ക് രണ്ടാഴ്ചയ്ക്കകം അടുത്ത പണി

16 NOVEMBER 2022 02:18 PM IST
മലയാളി വാര്‍ത്ത

ഷാരോൺ എന്ന യുവാവിനെ പ്രണയക്കുരുതിയിൽ വീഴ്തി ആസൂതമായി കൊലപ്പെടുത്തിയ ഗ്രീഷ്മ ഇപ്പോൾ തെളിവെടുപ്പ് ട്രിപ്പ് ഒക്കെ കഴിഞ്ഞ് ജയിൽ സുഖവാസത്തിലാണ്. എന്നാൽ ഇത്രയൊക്കെ ചെയ്ത് കൂട്ടി ഒരു കൂസലുമില്ലാതെ കഴിയുന്ന ഗ്രീഷ്മയെ അടുത്ത പണി പുറകേ വരുന്നുണ്ട്. പ്രധാന തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഗ്രീഷ്മയുടെ കുരുക്ക് മുറുക്കുന്നതാണ്.ഫോറൻസിക് പരിശോധനാഫലം ഈ കേസിൽ ഏറെ നിർണായകമാണ്.

സംഭവ ദിവസം ഗ്രീഷ്മയും ഷാരോണും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറൻസിക് പരിശോധനാഫലവും ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ശേഖരിച്ച കഷായ പാത്രം, കീടനാശിനിക്കുപ്പി എന്നിവയുടെ പരിശോധനാഫലങ്ങളും പുറത്തുവരുന്നതോടെ ഗ്രീഷ്മയ്ക്കെതിരെയുള്ള തെളിവുകൾക്ക് കൂടുതൽ കരുത്ത് പകരും. ഫോറൻസിക് തെളിവുകളും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും സമാഹരിക്കലും സൈബർ തെളിവുകൾ ശേഖരിക്കലും കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തലുമാണ് ഇനി ശേഷിക്കുന്നത്.

വരുന്ന രണ്ടാഴ്ചയ്ക്കകം ഇത്തരം തെളിവുകൾ കൂടി ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. ഏറെ വിവാദമായ കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കേണ്ടത് അന്വേഷണ സംഘത്തിൻറെ അഭിമാനപ്രശ്‌നം കൂടിയാണെന്നിരിക്കെ ഇനിയുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കാനായിരിക്കും നീക്കം.

റിമാൻഡ് തടവുകാരിയായി അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ ജയിൽ ഉദ്യോഗസ്ഥരും അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.ഏറെ കോളിളക്കമുണ്ടായ കേസായതിനാൽ മറ്റ് തടവ് പുള്ളികളും ഗ്രീഷ്മയെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ചില തടവു പുള്ളികൾ ഗ്രീഷ്മയോട് കാര്യങ്ങൾ തിരക്കാനും ശ്രമിക്കുന്നുണ്ട്. ജയിലിലും ഗ്രീഷ്മയക്ക് ഒരു ഭാവ വ്യത്യാസവുമില്ല.

തെളിവെടുപ്പിനിടെ കണ്ട അതേപോലെ തന്നെയാണ് ഗ്രീഷ്മ ജയിലിനകത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തെളിവെടുപ്പിന് ശേഷം അട്ടക്കുളങ്ങര ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗ്രീഷ്മ മറ്റ് തടവ് പുള്ളികൾക്കൊപ്പം കൂസലില്ലാതെയാണ് കഴിയുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. മറ്റ് തടവുകാർക്കൊപ്പം ജയിൽ ഭക്ഷണം കഴിച്ച് ജയിൽ ജീവിതവും ഗ്രീഷ്മ കുറ്റബോധമില്ലാതെ തള്ളിനീക്കുന്നത് ജയിൽ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുകയാണ്.

തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ പോലീസുകാർക്കൊപ്പം ചിരിച്ചുല്ലസിച്ച് നടന്ന ഗ്രീഷ്മ ജയിലിൽ കയറിയപ്പോഴും അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. പോലീസ് കസ്റ്റഡി കഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയപ്പോൾ പോലീസ് കസ്റ്റഡിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഗ്രീഷ്മ മറുപടി നൽകിയത്. ജയിലിൽ വൈദ്യസഹായം വേണോ എന്ന ചോദ്യത്തിനും വേണ്ട എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തിൽ പിടിക്കപ്പെടുമെന്ന് ഒരിക്കൽപോലും ഗ്രീഷ്മ കരുതിയിരുന്നില്ലെന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ടെങ്കിലും ഇരുവരെയും പ്രത്യേകം സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. കൊലക്കേസിൽ അമ്മയും മകളും ഒരേ ജയിലിൽ റിമാൻഡ് കഴിയുന്നത് കൊണ്ട് തന്നെ അട്ടക്കുളങ്ങര ജയിലിൽ നിന്ന് ഇവരെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാതെ ജാഗ്രത പാലിക്കുകയാണ് ജയിൽ അധികൃതർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends