ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാര ഗാനമേളയ്‌ക്കിടെ പിന്നണി ഗായകന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ....

വിവാഹസത്കാരത്തിനോടനുബന്ധിച്ചുള്ള ഗാനമേളയ്ക്കിടെ ഗായികയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. കായംകുളം കൃഷ്ണകൃപ പുതിയിടം വീട്ടില്‍ ദേവനാരായണന്‍ (29) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ രണ്ടാംകുറ്റി ജങ്ഷന്‍ പടിഞ്ഞാറുള്ള ഓഡിറ്റോറിയത്തിലാണ് സംഭവം. എറണാകുളം സ്വദേശിയായ ഗായകന്റെ നേതൃത്വത്തിലായിരുന്നു സംഗീതപരിപാടി. ഇയാളുടെ ഭാര്യയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ യുവതിക്കു നേരെയാണ് ആക്രമണം നടന്നത്. സംഗീതപരിപാടിക്കിടെ ദേവനാരായണന്‍ സ്റ്റേജില്‍ കയറി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു.
ഇതു ചോദ്യംചെയ്ത യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. സംഭവത്തിനുശേഷം ഓഡിറ്റോറിയത്തില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ റോഡില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം . ഗായിക വേദിയില്‍ നിന്ന് പാട്ടുപാടുന്നതിനിടെ യുവാവ് സ്റ്റേജിലേക്ക് കയറി കടന്നുപിടിച്ചുവെന്നാണ് പരാതി.
തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗായിക കായംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. തുടർന്ന് പോലീസ് ഗാനമേളയുടെ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഗായിക വേദിയിൽ പാട്ടുപാടുന്നതിനിടെ യുവാവ് സ്റ്റേജിലേക്ക് കയറി കടന്നുപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ദേവനാരായണനെ ഇന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























