കുഫോസ് വിസിയെ പുറത്താക്കിയ വിധിയുടെ പശ്ചാത്തലത്തിൽ വെറ്റിനറി വിസിയുടെ കാര്യത്തിലും ആശങ്ക; വെറ്റിനറി വിസി ഡോ.എം.ആർ.ശശീന്ദ്രനാഥിനും പദവി ഒഴിയേണ്ടി വരും ?

കുഫോസ് വിസിയെ പുറത്താക്കിയ വിധിയുടെ പശ്ചാത്തലത്തിൽ വെറ്റിനറി വിസിയുടെ കാര്യത്തിലും ആശങ്ക ശക്തമാകുകയാണ്. വെറ്റിനറി വിസിക്കും സ്ഥാനം നഷ്ടമാകാനാണ് സാധ്യത. അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതായത് ഫിഷറീസ് സര്‍വകലാശാല വിസിയെ പുറത്താക്കിയ കോടതി വിധി വെറ്ററനറി സര്‍വകലാശാല വിസിക്കും ബാധകമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ നിയമനക്കുരുക്കില്‍ സംസ്ഥാനത്തെ 12 വൈസ് ചാന്‍സലര്‍മാരും അകപ്പെടുമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മാത്രമല്ല കാര്‍ഷിക സര്‍വകലാശാല വിസി സ്ഥാനം കാര്‍ഷിക ഉത്പാദക കമ്മിഷണര്‍ക്ക് കൈമാറിയതും പിന്‍വലിക്കേണ്ടി വരുമെന്നുള്ളതാണ് വസ്തുത. സാങ്കേതിക സര്‍വകലാശാല വിസി സുപ്രീം കോടതി വിധി വന്നതോടെ പുറത്തായി. ഫിഷറീസ് സര്‍വകലാശാല വിസി ഹൈക്കോടതി വിധി ന്നതോടെ പുറത്തായി. യുജിസി ചട്ടം ലംഘിച്ചാണ് ഇവരെ നിയമിച്ചത് എന്ന് കണ്ടെത്തിയതോടെയാണ് നിയമനങ്ങള്‍ എന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
അങ്ങനെയാണ് ഇവർക്ക് വിസി സ്ഥാനം നഷ്ടമായത് എന്നതാണ് ശ്രദ്ദേയമായ കാര്യം. എന്നാൽ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം രണ്ടു സര്‍വകലാശാലകളിലും നടന്ന ചട്ടലംഘനങ്ങള്‍ വെറ്ററിനറി സര്‍വകലാശാലയിലും നടന്നിട്ടുണ്ട് എന്നതാണ്.. ഇതൊക്കെ കൊണ്ടാണ് വെറ്റനററി സര്‍വകലാശാല വിസി ഡോ.എം.ആർ.ശശീന്ദ്രനാഥിനും പദവി ഒഴിയേണ്ടിവരുമെന്ന നിഗമനത്തിൽ ഏവരും എത്തിയിരിക്കുന്നത്.
വിസി നിയമനത്തിന് രൂപീകരിച്ച സേർച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിക്കു പകരം ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്തു . കാർഷിക സർവകലാശാലയുടെ വിസിയെയായിരുന്നു സേർച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയായി നിയോഗിച്ചത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം .
മാത്രമല്ല യുജിസി ചട്ടമനുസരിച്ച് സേർച്ച് കമ്മിറ്റിയിൽ സർവകലാശാലയുമായി ബന്ധമുള്ള ആരും പാടില്ലെന്നുണ്ട്. കാർഷിക സർവകലാശാല വിസി വിരമിച്ചപ്പോൾ താൽക്കാലിക ചുമതല കാർഷികോൽപാദന കമ്മിഷണർ ഇഷിത റോയിക്കു നൽകിയ ഗവർണറുടെ നടപടിയും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പ്രഫസർ പദവിയിൽ 10 വർഷം പ്രവർത്തന പരിചയമുള്ളവരെ മാത്രമേ വിസിയായി നിയമിക്കാൻ പാടുള്ളൂവെന്നതാണ് ചട്ടം. ഇതൊക്കെ ലംഘിച്ചായിരുന്നു നിയമനം .
https://www.facebook.com/Malayalivartha
























