മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു.. ചികിത്സ രണ്ടാഴ്ചത്തേക്ക്... പൊതുപരിപാടികളെല്ലാം മാറ്റിവെച്ചു... ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത് ഓൺലൈനായി.. വീട്ടിൽ തന്നെയാണ് ചികിത്സ

മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ചികിത്സ. ഇതെത്തുടർന്ന് പൊതുപരിപാടികളെല്ലാം മാറ്റിവെച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായാണ് പങ്കെടുത്തത്.
കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു. വീട്ടിൽ തന്നെയാണ് ചികിത്സ നടത്തുന്നത്.
ചികിത്സയുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി ഓഫീസിൽ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകളും മറ്റും നോക്കുക. പ്രധാന മീറ്റിംഗുകളും ഓൺലൈനായി തന്നെ പങ്കെടുക്കും.
https://www.facebook.com/Malayalivartha
























