Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

'അധികാരത്തിൻ്റെ എണ്ണത്തോണികളിൽ മലർന്നുകിടക്കുന്ന സുഖലോലുപർക്ക് പാവങ്ങളെ കാണാൻ എവിടെ നേരം? ഇന്ത്യയുടനീളമുള്ള കോളനികളിൽ സഞ്ചരിച്ച് ദളിതരെ ഉദ്ധരിക്കാൻ നീണ്ട യാത്ര പോകാൻ വേണ്ടി യാത്രാബത്തയും തീറ്റക്കൂലിയും ഇരക്കുന്ന അമ്മിണിമാരുടെ കണ്ണിൽ കൺമുന്നിലെ കാഴ്ചകൾ കാണുവാൻ തിമിരമാണ്...'അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

16 NOVEMBER 2022 05:04 PM IST
മലയാളി വാര്‍ത്ത

അംഗപരിമിതനായ ഗൃഹനാഥൻ കലക്ടറിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് വന്നത്. ഇതിനുപിന്നാലെ 'പ്രബുദ്ധ കേരളത്തിൽ, പട്ടിണിപ്പാവങ്ങളുടെ രക്ഷകരെന്ന വ്യാജേന അധികാരത്തിൽ കയറി , അവരെ വഞ്ചിച്ച്, അവർക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ അപഹരിച്ച്, സുഖഭോഗങ്ങൾ മാത്രം ഞെക്കിപ്പിഴിഞ്ഞെടുത്തു നുണയുന്ന മനുഷ്യർക്ക് ഒരു പക്ഷേ ഈ പാവം മനുഷ്യൻ്റെ നെഞ്ചിലെ നോവ് മനസ്സിലാവണമെന്നില്ല എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ജീവിത പ്രാരാബ്ദങ്ങളുടെ ഭാരം ചുമന്ന് ചുമന്ന് വേച്ചു വീണു പോയൊരു അച്ഛന് ജീവിത സായാഹ്നത്തിലെങ്കിലും കയറി കിടക്കാനൊരു നാലു കാൽ പുരയെന്ന സ്വപ്നത്തിനെങ്കിലും അവകാശമുണ്ട് നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ. എന്നാൽ അധികാരത്തിൻ്റെ ജനാധിപത്യ വ്യവസ്ഥയുടെ ഖണ്ഡികകളും ഉപഖണ്ഡികകളും ഉദ്ധരിച്ച് അധികാരത്തിൻ്റെ അന്തപുരങ്ങളിൽ കയറുന്നവർ ആ സ്വപ്നത്തെ ചവിട്ടിത്തേയ്ച്ചു മെതിക്കുമ്പോൾ ഒരു കുപ്പി പെട്രോൾ കൊണ്ട് ജീവിതത്തിൽ നിന്നും മടക്കയാത്രാ ടിക്കറ്റ് നേടാൻ ഒരു മനുഷ്യൻ ആഗ്രഹിച്ചാൽ അതിലെങ്ങനെ തെറ്റ് പറയാൻ കഴിയും.?

പ്രബുദ്ധ കേരളത്തിൽ, പട്ടിണിപ്പാവങ്ങളുടെ രക്ഷകരെന്ന വ്യാജേന അധികാരത്തിൽ കയറി , അവരെ വഞ്ചിച്ച്, അവർക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ അപഹരിച്ച്, സുഖഭോഗങ്ങൾ മാത്രം ഞെക്കിപ്പിഴിഞ്ഞെടുത്തു നുണയുന്ന മനുഷ്യർക്ക് ഒരു പക്ഷേ ഈ പാവം മനുഷ്യൻ്റെ നെഞ്ചിലെ നോവ് മനസ്സിലാവണമെന്നില്ല. പക്ഷേ മാസാമാസം ഭക്ഷൃകിറ്റും മരുന്നും ചുമന്ന് കൊണ്ട് ഇത്തരം പുറംമ്പോക്ക് ജീവിതങ്ങൾ തിങ്ങി പാർക്കുന്ന കുടികളിൽ കയറിയിറങ്ങുന്ന എനിക്ക് നന്നായിട്ട് പൊള്ളുന്നുണ്ട് ഈ വാർത്ത.

കൂരയില്ലാത്തവന് ആ സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ ലൈഫ് മിഷൻ നടപ്പാക്കുന്നുവെന്നാണ് വയ്പ്പ്. പക്ഷേ ആ വയ്പ് വെറുതെയാണെന്നു അടിവരയിടുന്നുണ്ട് കൊല്ലത്ത് നടന്ന ഈ സംഭവം. അഞ്ചു വർഷം കഴിഞ്ഞിട്ടും ലൈഫ് പദ്ധതിപ്രകാരം വീടു ലഭിക്കാത്തതിലും കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യം കിട്ടാത്തതിലും മനംനൊന്തു പട്ടികവിഭാഗക്കാരനും അംഗപരിമിതനുമായ ഗൃഹനാഥൻ കലക്ടറുടെ ചേംബറിനു മുന്നിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ കലക്ടറുമായി ചേംബറിൽ സംസാരിച്ചുകൊണ്ടിരിക്കേയാണു വാതിലിനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.

കരീപ്ര നെല്ലിമുക്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന എ.ഭൈരവൻ (57) ആണ് ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഹൃദ്രോഗിയായ ഭാര്യ സിന്ധുവിനെയും കൂട്ടിയാണു കലക്ടറേറ്റിൽ എത്തിയത്. നേരത്തേ രണ്ടു തവണ കലക്ടറെ കണ്ടു നിവേദനം നൽകിയിരുന്നു. ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണതു മൂലം ഒരു കാൽ മുറിച്ചു മാറ്റിയിയിരിക്കുകയാണ്. വയ്പു കാലിന്റെ സഹായത്തോടെ നടക്കുന്ന ഇദ്ദേഹം റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ജീവിക്കുന്നത്. അപകടത്തെത്തുടർന്നു ക്ഷേമനിധി ബോർഡിൽ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇവർക്കു മക്കളില്ല.

മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനായി ഉൾപ്പെട്ടിരുന്നതാണെങ്കിലും പിന്നീട് പട്ടിക വെട്ടിത്തിരുത്തി പേര് 81–ാമത് ആക്കി. നാല് ലക്ഷം രൂപ കൊണ്ട് ഒരു വീട് എന്ന സ്വപ്നത്തിലെത്താൻ വീടുപണി സ്വന്തമായി ചെയ്തുകൊണ്ടിരിക്കുന്ന വൃദ്ധദമ്പതികളുടെ വാർത്ത നമ്മൾ കണ്ടതാണ്. ഒരുമിച്ച് കൊടുക്കാതെ ഘട്ടം ഘട്ടമായി മാത്രം കൊടുക്കുന്ന തുകയുടെ ചട്ടങ്ങളും ഉപാധികളും കണ്ട് പകച്ചു നില്ക്കുന്ന ഒരുപാട് ജീവിതങ്ങളെ ഞാൻ കണ്ടിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച എൻ്റെ പ്രിയപ്പെട്ട സുമനസ്സുകൾ നല്കിയ സ്നേഹം കൊണ്ട് ശുചി മുറി പണിത മിനിചേച്ചി അത്തരത്തിലൊരാളാണ്. നമ്മുടെ വ്യവസ്ഥിതി ഇങ്ങനൊക്കെയാണ്. അധികാരത്തിൻ്റെ എണ്ണത്തോണികളിൽ മലർന്നുകിടക്കുന്ന സുഖലോലുപർക്ക് പാവങ്ങളെ കാണാൻ എവിടെ നേരം? ഇന്ത്യയുടനീളമുള്ള കോളനികളിൽ സഞ്ചരിച്ച് ദളിതരെ ഉദ്ധരിക്കാൻ നീണ്ട യാത്ര പോകാൻ വേണ്ടി യാത്രാബത്തയും തീറ്റക്കൂലിയും ഇരക്കുന്ന അമ്മിണിമാരുടെ കണ്ണിൽ കൺമുന്നിലെ കാഴ്ചകൾ കാണുവാൻ തിമിരമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (40 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (49 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (56 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends