മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു; തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിക്കുകയുണ്ടായി. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേല്‍ശാന്തി അഗ്‌നി പകര്‍ന്നതോടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു.
അതോടൊപ്പം തന്നെ നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായ ജയരാമന്‍ നമ്പൂതിരിയേയും ഹരിഹരന്‍ നമ്പൂതിരിയേയും തന്ത്രി കലശാഭിഷേകം നടത്തി അവരോധിക്കുന്നതാണ്. വ്യാഴാഴ്ച വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക.
https://www.facebook.com/Malayalivartha

























