കോവളം കടലിന് പച്ചനിറം; ലോകത്തു നിന്നുള്ള സഞ്ചാരികള്‍ അമ്പരന്നു

കോവളം എല്ലാവര്ക്കും ഇഷ്‌ടമാണ്. കോവളം കടലിന്റെ പച്ച നിറം കണ്ട് അത്ഭുതപ്പെട്ട് സഞ്ചാരികള്‍. കടലിന് പച്ച നിറം കണ്ടതോടെ ആദ്യം സഞ്ചാരികള്‍ ഭയന്നുവെങ്കിലും പീന്നീട് അത് കൗതുകമായി മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്‌ക്കു ശേഷമാണ് കോവളം ഗ്രോവ് ബീച്ചില്‍ തിരകള്‍ക്ക് പച്ചനിറം കണ്ട് തുടങ്ങിയത്. വെട്ടുകാട് ഭാഗം മുതല്‍ കടലിന് പച്ചനിറമായിരുന്നു.
ആല്‍ഗ ബ്ലും എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വിഷാംശമുള്ളതിനാല്‍ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതാണിത്. ഈ പ്രദേശങ്ങളില്‍ മത്സ്യങ്ങള്‍ വരില്ല. മുമ്ബ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം ബീച്ചുകളിലും ഈ പ്രതിഭാസം അനുഭവപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ഇവയ്‌ക്ക് തിളക്കം അനുഭവപ്പെടും.
കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ്ഥ വ്യവസ്ഥ താളം തെറ്റുന്നതും കടല്‍ പച്ച നിറമാകാന്‍ കാരണമാകുന്നു. കടലില്‍ വളരുന്ന ആല്‍ഗകള്‍ അതീവ വിഷാംശം അടങ്ങിയവയാണ്. ആല്‍ഗകള്‍ അടങ്ങി കടല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നത് ജീവന് വരെ ഭീഷണിയാണ്. മനുഷ്യനും പ്രകൃതിയ്‌ക്കും ദോഷകരമായ നിരവധി രാസവസ്തുക്കള്‍ ആല്‍ഗകളില്‍ അടങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha

























