Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വെള്ളിടിപോലെ കണിച്ചുകുളങ്ങര... ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് സാക്ഷാല്‍ യൂസഫലിയാണ്; എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കാനയില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കുരുക്ക്; ഓപ്പറേഷന്‍ ലോട്ടസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്

17 NOVEMBER 2022 08:18 AM IST
മലയാളി വാര്‍ത്ത

2019 ആഗസ്റ്റ് മാസത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത് വലിയ ഇടപെടല്‍ കൊണ്ടാണ്. പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടല്‍ ജാമ്യ നടപടി വേഗത്തിലാക്കി. 10 ലക്ഷം ദിര്‍ഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാല്‍ പാസ്‌പോര്‍ട്ട് പിടിച്ചു വച്ചിരിക്കുന്നതിനാല്‍ തുഷാറിനു യുഎഇ വിടാന്‍ കഴിഞ്ഞില്ല. പിന്നീടും പല ഇടപെടലുകള്‍ നടത്തിയാണ് തുഷാര്‍ അന്ന് ഊരിയത്.

തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ കേസിലായിരുന്നു അറസ്റ്റ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പു ദുബായില്‍ പ്രവര്‍ത്തിച്ച ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപ കരാറുകാരനാണ് നാസില്‍ അബ്ദുല്ല. കരാര്‍ ജോലി ചെയ്ത വകയില്‍ 90 ലക്ഷം ദിര്‍ഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. എന്നാല്‍ പരമാവധി 6 ലക്ഷം ദിര്‍ഹത്തിന്റെ കരാറുകള്‍ മാത്രം നല്‍കിയിരുന്ന ഒരാള്‍ക്ക് ഇത്രയും തുക ഇനി നല്‍കാനില്ലെന്നും പണമിടപാടുകള്‍ നേരത്തെ തീര്‍ത്തതാണെന്നും തുഷാര്‍ പറയുന്നു.

വസ്തു ഇടപാടിനെന്ന വ്യാജേന ഒരു വനിതയെ ഉപയോഗിച്ചു വിളിച്ചുവരുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ പറഞ്ഞതനുസരിച്ച് ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത് അജ്മാന്‍ പൊലീസിനു കൈമാറി.

അന്ന് രക്ഷപ്പെട്ട തുഷാറിന് തെലുങ്കാന വക പ്രഹരം. തെലങ്കാന ഓപ്പറേഷന്‍ ലോട്ടസുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിക് ചോദ്യം ചെയ്യലിന് നോട്ടീസ്. എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പൊലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തി നോട്ടീസ് നല്‍കിയത്. ഈ മാസം 21 ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.

തുഷാറിന്റെ അസാന്നിധ്യത്തില്‍ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷന്‍ ലോട്ടസ്' പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എം എല്‍ എ മാരെ പണം നല്‍കി ചാക്കിലാക്കാന്‍ ബി ജെ പി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോള്‍ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആര്‍ ' ഓപ്പറേഷന്‍ ലോട്ടസ് ' ആരോപണം നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാര്‍, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെ സി ആര്‍ ആരോപിച്ചിരുന്നു.

കെ സി ആറിന്റെ ആരോപണം ബി ജെ പിയും തുഷാര്‍ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ടി ആര്‍ എസി ന്റെ, എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നുണ്ട്. ബി എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നുണ്ട്.

എന്തായാലും തെലുങ്കാനയില്‍ തുഷാറിനെ ചോദ്യം ചെയ്യുമ്പോള്‍ കണിച്ചുകുളങ്ങര അമ്പരപ്പിലാണ്. പലരുമായി ബന്ധപ്പെടുന്നെങ്കിലും രക്ഷപ്പെടല്‍ അസാധ്യമാണ്. തെലുങ്കാന മുഖ്യമന്ത്രി തന്നെ ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് അകത്താക്കുമോ എന്ന് ഭയക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends