സ്ട്രീറ്റ് ലൈറ്റുമില്ല , സിസിടിവിയുമില്ല അതുകൊണ്ടു ലേഡീസ് ഹോസ്റ്റൽ 10 മണിക്ക് പൂട്ടും; പറ്റില്ല എന്ന് വിദ്യാര്‍ഥിനികൾ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടയ്ക്കുമെന്ന ചട്ടം നിര്‍ബന്ധമാക്കി. ഇതുനു എതിരെ ഹോസ്റ്റലിനു മുന്നില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥിനികൾ.
സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്തു മണിക്ക് ശേഷം വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റലില്‍ കയറാന്‍ സാധ്യമല്ലെന്ന് അധികൃതര്‍ പറഞ്ഞത്. എന്നാൽ സ്ട്രീറ്റ് ലൈറ്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങളൊന്നും ഇവിടെയില്ല എന്നതാണ് യഥാർഥ കാരണം എന്ന് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30 ക്ക് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധനയെങ്കിലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. ഇന്നലെ വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങിയാണ് പ്രതിഷേധിച്ചത്.
നിയമം പാലിക്കുന്നില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങാനാണ് ലഭിച്ച വിവരമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിന് മുന്‍പും വിഷയം അധികൃതരോട് പറഞ്ഞിരുന്നുവെങ്കിലും അവർ വേണ്ട നടപടിയൊന്നും എടുത്തില്ല എന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത് . പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാത്തതിനാല്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ നിലവില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha

























