Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പൊട്ടിച്ചിരിച്ച് ഗവര്‍ണര്‍... ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ മാര്‍ച്ച് നടത്തിയിട്ടും ബില്‍ പാസാക്കിയിട്ടും കാര്യമില്ല; യു.ജി.സി ഭേദഗതിക്ക് കേന്ദ്രം, ഗവര്‍ണര്‍ തന്നെ ചാന്‍സലറാവണം, എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം; വീണ്ടും ഗവര്‍ണര്‍; വെറ്ററിനറി സര്‍വകലാശാല വിസിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

17 NOVEMBER 2022 09:29 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറില്‍ നിന്നും ചാന്‍സലര്‍ എടുത്തുകളയാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാരും. ഒരു ലക്ഷം പേരെ അണിനിരത്തി കാണിച്ചു. ഓര്‍ഡിനന്‍സ് ഇറക്കി. കൂടാതെ അത് റദ്ദാക്കി ബില്ലാക്കാന്‍ നിയമസഭ വിളിച്ചു. പക്ഷെ ഒരു കാര്യവുമില്ല. അതിനപ്പുറം കളിക്കുകയാണ് ഗവര്‍ണര്‍.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ സംസ്ഥാനം നിയമ നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നതിനിടെ, യു.ജി.സി ചട്ടം ഭേദഗതി ചെയ്ത് എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. യു.ജി.സി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ പ്രാബല്യത്തിലാക്കാനാണ് നീക്കം. ഇതോടെ സംസ്ഥാന നിയമങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാവും.

കേന്ദ്ര സര്‍വകലാശാലകളില്‍ രാഷ്ട്രപതി വിസിറ്ററായിരിക്കുന്ന മാതൃകയിലാവും സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ തന്നെ ചാന്‍സലറെന്ന ഭേദഗതിക്ക് ശ്രമിക്കുന്നത്. ഇതിലൂടെ സര്‍വകലാശാലകളില്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ തടയാനും സ്വയംഭരണം ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍. യു.ജി.സി ചട്ടം ഭേദഗതി ചെയ്താല്‍ എല്ലാ സംസ്ഥാനങ്ങളും അത് നടപ്പാക്കിയേ പറ്റൂ.

പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര നിയമത്തിന് തുല്യമാണ് യു.ജി.സി റഗുലേഷന്‍. അത് പ്രകാരമുള്ള ഭേദഗതി സര്‍വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ടിവരും. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമഭേദഗതികളൊന്നും പിന്നീട് നിലനില്‍ക്കില്ല. വി.സി നിയമനത്തില്‍ യു.ജി.സി ചട്ടം പാലിക്കാത്തതിനാണ് സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതിയും ഫിഷറീസ് സര്‍വകലാശാല വി.സി റിജി ജോണിനെ ഹൈക്കോടതിയും പുറത്താക്കിയത്.

അതേസമയം ഗവര്‍ണര്‍മാര്‍ക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുന്നുണ്ട്. ഇതാണ് തിടുക്കത്തിലുള്ള യു.ജി.സി നിയമ ഭേദഗതി നീക്കത്തിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ നീക്കാനുള്ള നിയമം അണിയറയിലാണ്. രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ഗവര്‍ണര്‍ക്ക് വിസിറ്റര്‍ പദവി നല്‍കാനാണ് നിയമ നിര്‍മ്മാണം.

തമിഴ്‌നാടും ബംഗാളും ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍മാര്‍ ഒപ്പിട്ടിട്ടില്ല. മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ പാസാക്കിയ ബില്‍ ഷിന്‍ഡെ സര്‍ക്കാര്‍ പിന്‍വലിച്ചു ഭേദഗതി നടപ്പാക്കുന്നതിന് യു.ജി.സിക്ക് നിയമ തടസമില്ല. സംസ്ഥാനത്തിന് സ്വീകരിച്ചേ മതിയാകൂ. അല്ലെങ്കില്‍ സര്‍വകലാശാലകള്‍ക്കുള്ള അംഗീകാരവും ധനസഹായവും വേണ്ടെന്നുവയ്ക്കണം.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കളി തുടരുകയാണ്. പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വി സിക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. യുജിസി മാര്‍ഗ നിര്‍ദേശ പ്രകാരം അല്ല വി സി ഡോ.ശശീന്ദ്രനാഥിന്റെ നിയമനമെന്ന പരാതി ഉയര്‍ന്നിരുന്നു.സേര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കം പരാതിയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയത്.

വെറ്ററിനറി വിസി കൂടി ചേര്‍ത്താല്‍ ഗവര്‍ണ്ണറുടെ നോട്ടീസ് ലഭിച്ച വിസിമാരുടെ എണ്ണം 12 ആകും. അതിനിടെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സ്ഥാനത്തു 15 ദിവസം കൂടി തുടരാന്‍ അനുവദിക്കണം എന്ന് കുഫോസ് വിസി റിജി ജോണ്‍ ആവശ്യപ്പെട്ടു. ഇക്കാര്യ ഉന്നയിച്ചു ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

ഇതിനിടെ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. റിട്ട.ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധനകള്‍ നടത്തി വിസിയെ പുറത്താക്കേണ്ടതെന്നാണ് യുജിസി ചട്ടം പറയുന്നത്. ഈ ചട്ടം ചാന്‍സലര്‍ ലംഘിച്ചെന്നും ഹര്‍ജിക്കാര്‍ പറയുന്നു. എന്നാല്‍ സുപ്രീം കോടതി വിധി പ്രകാരം ചാന്‍സലര്‍ക്കു ഇടപെടാമെന്നായിരുന്നു ഗവര്‍ണര്‍ വാദിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (18 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends