ഭാര്യയെ ഫോണിൽ ശല്യം ചെയ്തു; തർക്കം അവസാനിച്ചത് കൊലപാതകശ്രമത്തിൽ; മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ചു പോലീസ്

മുളവുകാട്∙ വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിൽ ഭാര്യയെ ഫോണിൽ ശല്യം ചെയ്തതിനെച്ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. പ്രതിയെ മുളവുകാട് പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവാവിനെ മീൻ മുറിക്കുന്ന കത്തികൊണ്ടു നെഞ്ചിനു താഴെയാണ് പ്രതി കുത്തിയത് എന്ന് പോലീസ് വ്യക്തമാക്കി.
ഉടനെ വാഹനത്തിൽ രക്ഷപെട്ട പ്രതിയെ പൊലീസ് തന്ത്രപൂർവം കുടുക്കുകയായിരുന്നു. കുത്തേറ്റ യുവാവ് അപകട ഘട്ടം തരണം ചെയ്തു. കാളമുക്കിൽ മീൻ തട്ട് നടത്തുകയാണ് പ്രതി. മുളവുകാട് എസ്എച്ച്ഒ പി.എസ്.മൻജിത് ലാൽ, എസ്‌ഐ വി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ.രാജേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha

























