Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അതും ഡിലീറ്റ് ചെയ്‌തോ... കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും; ഗവര്‍ണര്‍ നടത്തിയ ആദ്യ ഇടപെടലിന് വിജയമോ പരാജയമോ എന്ന് ഇന്നറിയാം

17 NOVEMBER 2022 10:22 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ ഇടപടെലായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം തടഞ്ഞത്. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് നടപടി. റിസര്‍ച് സ്‌കോറില്‍ പിന്നിലായിരുന്ന പ്രിയ വര്‍ഗീസ് നിയമന അഭിമുഖത്തില്‍ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവര്‍ണറുടെ നിര്‍ണായക തീരുമാനം.

ഗവര്‍ണറുടെ തീരുമാനം ശരിയായിരുന്നോ എന്ന് ഇന്ന് അറിയാം. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും.

ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് വിധി പറയുക. ഇന്നലെ ഹൈക്കോടതി പ്രിയയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് കോടതി പരിഹസിക്കുകയും ചെയ്തു.

അദ്ധ്യാപനം ഗൗരവമുള്ള ജോലിയാണ്. എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ പദവി അദ്ധ്യാപന പരിചയമായി കാണാനാവില്ല. അസോ. പ്രൊഫസര്‍ നിയമനത്തിന് എട്ടു വര്‍ഷത്തെ അദ്ധ്യാപന പരിചയം വേണമെന്നു പറയുമ്പോള്‍ അത്രയും വര്‍ഷം പഠിപ്പിച്ചിരിക്കണം. സ്പോര്‍ട്സ് കോച്ച് അദ്ധ്യാപക തസ്തികയാണ്. എന്നാല്‍ ഈ കാറ്റഗറിയിലെ പ്രവര്‍ത്തനം അദ്ധ്യാപന പരിചയമായി കാണാനാവില്ല.

പ്രിയ വര്‍ഗീസ് എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നെന്ന് ഇപ്പോഴാണ് പറയുന്നത്. സ്‌ക്രൂട്ടിനി കമ്മിറ്റിക്കു മുന്നില്‍ പറയാത്ത യോഗ്യതകളൊന്നും കോടതിയില്‍ ഉന്നയിക്കാനാവില്ലെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു. പ്രിയയെ നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരന്‍ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

ഹര്‍ജിക്കാരന്റെ വാദം ഇങ്ങനെയായിരുന്നു. പ്രിയയ്ക്ക് അഞ്ചു വര്‍ഷവും അഞ്ചു ദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച് ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പോയതുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നല്‍കാനൊരുങ്ങുന്നത്.

അതേസമയം പ്രിയ വര്‍ഗീസിന്റെ വാദം മറിച്ചായിരുന്നു. പി.എച്ച് ഡി പഠനവും ഡെപ്യൂട്ടേഷന്‍ കാലാവധിയുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കാം. സ്റ്റുഡന്റ്‌സ് ഡയറക്ടര്‍ പദവിയിലിരിക്കെ എന്‍ എസ് എസ് കോ -ഓര്‍ഡിനേറ്ററായിരുന്നു.

അതേസമയം യു.ജി.സിയുടെ വാദിച്ചത് അദ്ധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ അക്കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയൂ. പ്രിയയുടെ ഗവേഷണകാലം അദ്ധ്യാപന പരിചയത്തില്‍പ്പെടുന്നില്ല. പിഎച്ച് ഡി ഹാജര്‍ സംബന്ധിച്ചും സംശയമുണ്ട്.

അതേസമയം ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ ഇതായിരുന്നു. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നോ? സ്റ്റുഡന്റ്‌സ് ഡയറക്ടര്‍ പദവി വഹിക്കുന്നത് എങ്ങനെ അദ്ധ്യാപന പരിചയമാവും? എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്ററായിരുന്നത് ഇപ്പോഴല്ലേ പറയുന്നത് ? മതിയായ യോഗ്യതയുടെ വിവരങ്ങള്‍ അപേക്ഷയോടൊപ്പം നല്‍കിയിരുന്നോ? സ്‌ക്രൂട്ടിനി കമ്മിറ്റിക്കു നല്‍കാത്ത വിവരങ്ങള്‍ കോടതിയില്‍ പറഞ്ഞിട്ടെന്തുകാര്യം?

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി ഇന്ന് വിധിയുണ്ടാകും. അതേസമയം കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം വന്നതിനു പിന്നാലെ പരിഹസിച്ച് ഫെയിസ്ബുക്കില്‍ പോസ്റ്റിട്ട് പ്രിയ വര്‍ഗീസ്. നാഷനല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്നാണു പ്രിയ പോസ്റ്റിട്ടത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പ്രിയ വര്‍ഗീസ് അത് ഡിലീറ്റ് ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (34 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends