Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

 തെക്കന്‍ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം

17 NOVEMBER 2022 10:00 AM IST
മലയാളി വാര്‍ത്ത

തെക്കന്‍ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ 6.15-ന് ആര്‍മി റിക്രൂട്ട്‌മെന്റ് ബെംഗളൂരു സോണ്‍ ഡി.ഡി.ജി. ബ്രിഗേഡിയര്‍ എ.എസ്.വലിമ്പേയുടെയും ജില്ലാ പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെയും സാന്നിധ്യത്തില്‍ കൊല്ലം കളക്ടര്‍ അഫ്സാന പര്‍വീണ്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി 17 മുതല്‍ 24 വരെയാണ് അഗ്നിവീര്‍ റാലി. മൊത്തം 25,367 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 2,000 ഉദ്യോഗാര്‍ഥികളെയാണ് ആദ്യദിനം പങ്കെടുപ്പിക്കുന്നത്.




പുലര്‍ച്ചെ നാലിനുമുമ്പെ തന്നെ ഉദ്യോഗാര്‍ഥികള്‍ എത്തും. നടപടികളും ആരംഭിക്കും. ശാരീരികക്ഷമതാ പരിശോധനയും അതില്‍ വിജയിക്കുന്നവര്‍ക്ക് വൈദ്യപരിശോധനയും നടത്തും. ഓട്ടത്തിനുള്ള ട്രാക്കും ചാട്ടത്തിനുള്ള പിറ്റും സിഗ്സാഗ് ബാലന്‍സ്, പുള്‍അപ്പ് തുടങ്ങിയവയ്ക്കുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി.

കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നഴ്‌സിങ് അസിസ്റ്റന്റ്, മത അധ്യാപകര്‍ എന്നിവയിലേക്കുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയും നവംബര്‍ 26 മുതല്‍ 29 വരെ ഇതേ സ്റ്റേഡിയത്തില്‍ നടക്കും. ഈ വിഭാഗങ്ങളില്‍ 11,500 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന 28-നും അവസാന വൈദ്യപരിശോധന 29-നും നടക്കും.



അതേസമയം 26 മുതല്‍ 29 വരെ കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നഴ്‌സിങ് അസിസ്റ്റന്റ്, മത അധ്യാപകര്‍ എന്നിവയിലേക്കുള്ള ആര്‍മി റിക്രൂട്‌മെന്റ് റാലിയും സ്റ്റേഡിയത്തില്‍ നടക്കും.

ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കിയിട്ടുണ്ട്. 25,367 ഉദ്യോഗാര്‍ഥികളാണ് ഈ വിഭാഗത്തിലേക്കു റജിസ്റ്റര്‍ ചെയ്തത്. ഇന്നും നാളെയും 2000 പേര്‍ക്കും വീതവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 3000 മുതല്‍ 4000 പേര്‍ക്കുമാണു റാലിയില്‍ പങ്കെടുക്കാന്‍ അവസരം. നഴ്‌സിങ് അസിസ്റ്റന്റ്, മത അധ്യാപക തസ്തികകളിലേക്കുള്ള റിക്രൂട്‌മെന്റ് റാലിക്ക് 11500 പേരും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ക്ലാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, ട്രേഡ്‌സ്‌മെന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ സേനയില്‍ എന്റോള്‍ ചെയ്യുന്നതിനാണ് അഗ്‌നിവീര്‍ റാലി. ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്തവര്‍ക്കു റാലിയില്‍ പങ്കെടുക്കാന്‍ നിശ്ചിത ദിവസം അനുവദിച്ചിട്ടുണ്ട്. ആ ദിവസം എത്തിയാല്‍ മതിയാകും. റാലിയില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്നു പുലര്‍ച്ചെ 4 മുതല്‍ സ്റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിക്കും.

ആദ്യ ദിവസങ്ങളില്‍ ശാരീരിക ക്ഷമത പരിശോധനയും വൈദ്യ പരിശോധനയുമാണ്.അവസാന ഘട്ട ശാരീരിക ക്ഷമത പരിശോധന 28നും അവസാന ഘട്ട വൈദ്യ പരിശോധന 29നും നടക്കും. കായികക്ഷമത, വൈദ്യപരിശോധന എന്നിവ വിജയിക്കുന്നവര്‍ക്കു പിന്നീട് എഴുത്തു പരീക്ഷ നടക്കും. ഇതിനുള്ള സ്ഥലം, തീയതി എന്നിവ പിന്നീട് അറിയിക്കും.


ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ ക്യുഎസി റോഡില്‍ നിന്നു സ്റ്റേഡിയത്തിലേക്കു കടക്കുന്ന വഴിയുടെ ആരംഭം മുതല്‍ പരിശോധന തുടങ്ങും. ഉയരം പരിശോധിക്കലാണ് ആദ്യം.

 



തുടര്‍ന്നു തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധന നടക്കും. ഇതു പൂര്‍ത്തിയായാല്‍ സ്റ്റേഡിയത്തിലേക്കു പ്രവേശനം. ഓട്ടം ആണ് ആദ്യം. തുടര്‍ന്നു വിവിധ കായിക ക്ഷമത പരിശോധനകള്‍. ഓരോ ഘട്ടത്തിലും പരാജയപ്പെടുന്നവര്‍ അപ്പോള്‍ തന്നെ പുറത്താകും.


ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ രേഖകളും ഒറിജിനല്‍ കൊണ്ടു വരേണ്ടതാണ്. ഓരോന്നിന്റെയും 3 കോപ്പികളും വേണം. അഡ്മിറ്റ് കാര്‍ഡ് മടക്കുകയോ ചുളുക്കുകയോ ചെയ്യരുത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍. 10,12 ക്ലാസുകള്‍ പാസായവര്‍ മാര്‍ക്ക് ഷീറ്റും എട്ടാം ക്ലാസ് പാസായവര്‍ മാര്‍ക്ക് ഷീറ്റിനു പുറമേ ടിസിയും കരുതണം.എന്‍സിസി, സ്‌പോര്‍ട്‌സ്, ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ അധിക യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്,  പൊലീസില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വിമുക്ത ഭടന്മാരുമായുള്ള ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, താമസ സ്ഥലം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,നിര്‍ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം ഉദ്യോഗാര്‍ഥി ഒപ്പിട്ടത്, നിശ്ചിത അളവിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 20 എണ്ണം. ജാതി മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അവിവാഹിതനാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌കൂളില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്, റവന്യു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്  എന്നിവ  കരുതേണ്ടതാണ് .

 

ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ രേഖകളും ഒറിജിനല്‍ കൊണ്ടു വരേണ്ടതാണ്. ഓരോന്നിന്റെയും 3 കോപ്പികളും വേണം. അഡ്മിറ്റ് കാര്‍ഡ് മടക്കുകയോ ചുളുക്കുകയോ ചെയ്യരുത്.

നിയമനം വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നു കരസേന മുന്നറിയിപ്പു നല്‍കി. ഇത്തരക്കാരെ കണ്ടെത്താന്‍ കര്‍ശന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി.  

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (34 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends