Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

60 ലക്ഷം തട്ടിയ ദമ്പതികൾ പോലീസില്‍ കീഴടങ്ങി ; വിശ്വാസ്യത നേടിയത് ലാഭ വിഹിതം നൽകി; മെഡിക്കല്‍ ഉപകരണങ്ങളുടെ കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്

17 NOVEMBER 2022 08:35 AM IST
മലയാളി വാര്‍ത്ത

ഹരിപ്പാട് 60 ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ ദമ്പതിമാര്‍ തൃക്കുന്നപ്പുഴ പോലീസിൽ കീഴടങ്ങി. മലപ്പുറം നറുകര കളിയാര്‍തൊടി മംഗലശ്ശേരില്‍ വാസുദേവന്‍ (60), ഭാര്യ വിമല (54) എന്നിവരാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണിത്.

ആറാട്ടുപുഴ മംഗലം മാധവമന്ദിരത്തില്‍ തങ്കച്ചനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയ കേസിലാണു നടപടി. തൃശ്ശൂരിലെയും എറണാകുളത്തെയും വന്‍കിട ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവരെന്നു പറഞ്ഞാണ് തങ്കച്ചന്റെ മകനെ പ്രതികള്‍ പരിചയപ്പെട്ടത്. ആദ്യം ആറുലക്ഷവും തുടര്‍ന്ന് ഒമ്പതു പ്രാവശ്യമായി 60 ലക്ഷവും കൈക്കലാക്കി. ആറുമാസത്തോളം പ്രതികള്‍ മുടങ്ങാതെ ലാഭവിഹിതമെന്നപേരില്‍ പണം നല്‍കിയാണു വിശ്വാസ്യത നേടിയത്. സംസ്ഥാനവ്യാപകമായി തട്ടിപ്പുനടത്തിയതായി സൂചന ലഭിച്ചു. ആലപ്പുഴയ്ക്കു പുറമെ മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിലുള്ളവരാണു തട്ടിപ്പിനിരയായത്.

എറണാകുളത്തെ മുന്തിയ ഫ്‌ളാറ്റിലാണ് പ്രതികളുടെ താമസം. ആശുപത്രികളില്‍നിന്ന് ഓര്‍ഡര്‍ കിട്ടുന്നതനുസരിച്ച് പണം മുടക്കണമെന്നാണു തട്ടിപ്പുകാര്‍ പറഞ്ഞിരുന്നത്. ഇതു വിശ്വസിച്ചാണ് തങ്കച്ചന്‍ പലപ്പോഴായി 60 ലക്ഷം രൂപ നല്‍കിയത്. പ്രതികളുടെയും ബന്ധുക്കളുടെയും മറ്റു ചിലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണിവര്‍ പണം നിക്ഷേപിപ്പിച്ചിരുന്നത്. കമ്പനിയുടെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ നികുതിബാധ്യത വരുമെന്നതിനാല്‍ അതു പാടില്ലെന്നവര്‍ ഉപദേശിച്ചു. നിക്ഷേപത്തിന് 21 ദിവസം കൂടുമ്പോള്‍ നാലുശതമാനം ലാഭവീതം നല്‍കുമെന്നാണു പറഞ്ഞിരുന്നത്.

ദമ്പതിമാരടക്കം അഞ്ചുപേരടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് സൂചന. വാസുദേവന്റെ മകന്‍ അര്‍ജുന്‍ ലാല്‍ (25), മഞ്ചേരി കരിക്കാട് കിഴക്കേ മുതുകാട് വിവേക് (30), വിനയന്‍ (32) എന്നിവരാണു മറ്റുപ്രതികള്‍. തൃക്കുന്നപ്പുഴ പോലീസ് പ്രതികളെത്തേടി മൂന്നുപ്രാവശ്യം മലപ്പുറത്തെത്തിയിരുന്നെങ്കിലും പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. തട്ടിപ്പിനിരയായവരില്‍ ചിലര്‍ പ്രതികളുടെ സ്വത്തുവകകള്‍ കോടതി മുഖേന ജപ്തി നടപടികള്‍ക്കു വിധേയമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രണ്ടുകൊല്ലത്തിലധികമായി പ്രതികള്‍ സംസ്ഥാനവ്യാപകമായി തട്ടിപ്പുനടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഏതെങ്കിലും ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തതായി കണ്ടെത്തിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends