Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഗവർണറെ പൂട്ടാൻ പുതിയ കരുക്കൾ നീക്കി സംസ്ഥാന സർക്കാർ, ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ബില്ല് പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം വിളിച്ച് ചേർക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

17 NOVEMBER 2022 09:40 AM IST
മലയാളി വാര്‍ത്ത

ഒരു അന്തവും കുന്തവും ഇല്ലാത്ത തരത്തിലാണ് സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മുറുകുന്നത്. ഒരോ ദിവസവും ഗവർണറെ പൂട്ടാനുള്ള കരുക്കൾ നീക്കുകയാണ് സംസ്ഥാന സർക്കാർ. ഇപ്പോൾ ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കാക്കാൻ ഉള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനുള്ള ബില്ല് പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അടുത്തമാസം അഞ്ച് മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓർഡിനൻസിലേതിന് സമാനമായി ഗവർണർക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാൻസിലർമാരായി നിയമിക്കാനാകും ബില്ലിലേയും വ്യവസ്ഥ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അടുത്തമാസം ആരംഭിച്ച് താൽക്കാലികമായി പിരിയുന്ന സഭ ജനുവരിയിൽ പുനരാരംഭിക്കുന്നത്.

14 സർവകലാശാലകളുടേയും ചാൻസിലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.അടുത്ത മാസം അഞ്ചുമുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

സംസ്ഥാന സർക്കാരുകളും ഗവർണർമാരുമായി ഏറ്റുമുട്ടൽ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കാണ് ചുമതല. ബംഗാൾ, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സാഹചര്യമാണ് പഠനവിധേയമാക്കുക.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന വാചകങ്ങളുമായി എസ്എഫ്ഐ ബാനർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സർവകലാശാല, കോളജ് അധികൃതരിൽനിന്ന് അധികാരികളിൽ നിന്നും രാജ്ഭവൻ വിശദീകരണം തേടും. തിരുവനന്തപുരം സംസ്കൃത കോളജിലാണ് ഗവർണറെ അപമാനിക്കുന്ന തരത്തിൽ ബാനർ സ്ഥാപിച്ചത്.

ദിവസങ്ങൾക്കു മുൻപാണ് കോളജിന്റെ മുൻഭാഗത്തെ ഗേറ്റിനു മുകളിലായി ബാനർ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ ബാനർ അഴിച്ചുനീക്കിയിരുന്നു. സംഭവത്തിൽ കേരള വാഴ്സിറ്റിയോടും കോളജ് പ്രിൻസിപ്പിലിനോടുമാണ് രാജ്ഭവൻ വിശദീകരണം തേടുക. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബാനറിനെക്കുറിച്ച് പ്രിൻസിപ്പലിനോട് വിശദീകരണം ചോദിക്കാൻ വിസി റജിസ്ട്രാർക്ക് നിർദേശം നൽകി.

‘ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ’ എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമാവുകയും മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് എസ്എഫ്ഐ പ്രവർത്തകർ ബാനർ ‘മുക്കിയത്’. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വിസിയെ വിവരം അറിയിച്ചു.ഇതിന്റെ ഫോട്ടോകളും കൈമാറി. തുടർന്നാണ് വിസി റജിസ്ട്രാർ വഴി പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്. പിന്നാലെ എസ്എഫ്ഐ നേതൃത്വം ബാനർ നീക്കാൻ യൂണിറ്റ് ഭാരവാഹികൾക്ക് നിർദേശം നൽകുകയായിരുന്നുവെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (24 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends