ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ വൈസ് ചാൻസിലർമാർ; വിസിമാരുടെ കേസ് വീണ്ടും പരിഗണിക്കാനൊരുങ്ങി ഹൈക്കോടതി; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന്റെ നിയമ സാധുത പരിശോധിക്കണമെന്ന് വിസിമാർ

കാരണം കാണിക്കൽ നോട്ടീസിന് ഇത് വരെ ഒരു മറുപടി വൈസ് ചാൻസിലർമാർ നൽകിയിട്ടില്ല. ഇപ്പോൾ ഇതാ ഈ വിഷയം വീണ്ടും ഹൈക്കോടതിക്ക് മുന്നിലേക്ക് വരികയാണ്. അതായത് ഈ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യമാണ് വിസിമാർ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ നോട്ടീസിന്റെ കാര്യത്തിൽ തുടർ നടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ തന്നെ ഗവർണർക്ക് നിർദേശം കൊടുത്ത് കഴിഞ്ഞു.
എന്നാൽ ഗവർണറെ പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളും ഇന്ന് കോടതി പരിഗണിക്കും. ഈ നോട്ടീസിൽ മറുപടി നൽകണമോ വേണ്ടയോ എന്ന് വി.സിമാർക്ക് തീരുമാനിക്കാമെന്നാണ് നിർദേശം. മാത്രമല്ല വി.സിയായി തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ അനുസരിക്കേണ്ടി വരുമെന്നും കോടതി പരാമർശിച്ചിട്ടുണ്ട്. ഹർജിക്കാർ പറയുന്ന വാദം ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന്റെ നിയമ സാധുത പരിശോധിക്കണമെന്നതാണ്.
മാത്രമല്ല യുജിസി നിർദേശിച്ചിരിക്കുന്നത് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് ഗവർണർ തന്നെ മതിയെന്നാണ്. ഈ കാര്യവുമായി ബന്ധപ്പെട്ടു നിയമ ഭേഭഗതി ഉടനെ ഉണ്ടാകുമെന്നാണ് കരുതുന്നത്. യു.ജി.സി. നിയമഭേഭഗതി. ചെയ്തിരിക്കുന്നത് ചാൻസിലർ സ്ഥാനത്ത് ഗവർണർ തന്നെ ആയിരിക്കണം എന്ന് നിർേദശിക്കുന്ന തരത്തിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha

























