മറിയപ്പള്ളിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി കുടുങ്ങി...നിര്‍മാണം പുരോഗമിക്കുന്നതിനിടെ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മറിയപ്പള്ളിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യ സംസ്ഥാന തൊഴിലാളി കുടുങ്ങി. ബംഗാള്‍ സ്വദേശി ശുശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. നിര്‍മാണം പുരോഗമിക്കുന്നതിനിടെ വീടിന്റെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു.
തൊഴിലാളിയുടെ കഴുത്തുവരെ മണ്ണ് മൂടിപോവുകയായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി.
" fr
https://www.facebook.com/Malayalivartha


























