അധ്യാപന പരിചയം കെട്ടുകഥയാവരുത്; നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല; പ്രിയ വർഗീസിനെ വിമർശിച്ച് ഹൈക്കോടതി; നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം! മറുപടിയുമായി പ്രിയ വർഗീസ്

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ ഹൈക്കോടതി പ്രിയ വർഗീസിനെ വിമർശിച്ചിരുന്നു. അധ്യാപന പരിചയം കെട്ടുകഥയാവരുതെന്നായിരുന്നു പ്രിയ വർഗീസിനോട് കോടതി നിർദേശിച്ചത്. നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്നും കോടതി വിമർശിക്കുകയായിരുന്നു . ഇതിന് മറുപടിയെന്നോണം പ്രിയ വർഗീസ് ഒരു പരാമർശം നടത്തിയിരിക്കുകയാണ്.
ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റിട്ടിരിക്കുകയാണ് പ്രിയ വർഗീസ്. നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്നാണു പ്രിയ വർഗീസ് പോസ്റ്റിട്ടിരിക്കുന്നത്. ‘അതു ഞാനല്ല പക്ഷേ നിങ്ങളാണ്’ എന്ന് എഴുതിയ നാഷനൽ സർവീസ് സ്കീമിന്റെ ചിത്രവും കുറിപ്പിനൊപ്പം പ്രിയ പങ്കുവയ്ക്കുകയും ചെയ്തു. പക്ഷെ പോസ്റ്റ് വിവാദമായിരുന്നു. അപ്പോഴേക്കും പ്രിയ വർഗീസ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യൂകയുണ്ടായി.
അതേസമയം പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് നടപടി. റിസര്‍ച് സ്‌കോറില്‍ പിന്നിലായിരുന്ന പ്രിയ വര്‍ഗീസ് നിയമന അഭിമുഖത്തില്‍ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവര്‍ണറുടെ നിര്‍ണായക തീരുമാനം.
ഗവര്‍ണറുടെ തീരുമാനം ശരിയായിരുന്നോ എന്ന് ഇന്ന് അറിയാം. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും.
https://www.facebook.com/Malayalivartha


























