കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും...

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കും.
ചടങ്ങില്‍ അധ്യക്ഷനായി നിശ്ചയിച്ചിരിക്കുന്നത് മുഖ്യമന്ത്രിയെയാണ്. 2018 ഡിസംബറിലാണ് പാതയുടെ നിര്‍മാണം തുടങ്ങിയത്. രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
നവംബര്‍ 15ന് പാത ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞതനുസരിച്ച് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചെങ്കിലും തുറന്നില്ല. നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാനായി ദേശീയപാത അതോറിറ്റി കാത്തിരുന്നതാണ് തുറക്കുന്നത് വൈകാന്‍ കാരണമെന്നാണ് വിവരം. പാത തുറക്കാന്‍ നേരത്തേ സജ്ജമായിരുന്നെന്നാണ് കരാറുകാര്‍ പറയുന്നത്. പാത തുറന്നാലേ സര്‍വീസ് റോഡ് പൂര്‍ത്തിയാക്കാനാവുകയുള്ളൂ.
45,515 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലുമാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. കുതിരാന്‍ തുരങ്കപാത ഉള്‍പ്പെടുന്ന വടക്കാഞ്ചേരിമണ്ണൂത്തി ആറുവരി പാതയും കഴക്കൂട്ടം എലിവേറ്റഡ് പാതയുമാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിലുള്‍പ്പെടുന്നത്.
"
https://www.facebook.com/Malayalivartha


























