കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാനും ജനബന്ധം വീണ്ടെടുക്കാനുള്ള ശ്രമമായി ഭാരത് ജോഡോ യാത്രയെ കാണണം... രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം

കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാനും ജനബന്ധം വീണ്ടെടുക്കാനുള്ള ശ്രമമായി ഭാരത് ജോഡോ യാത്രയെ കാണണം... രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം.. കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം.
റിപ്പോര്‍ട്ടില്‍ യാത്രക്കെതിരായ കേരള നേതാക്കളുടെ വിമര്‍ശനം രാഷ്ട്രീയരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ദക്ഷിണേന്ത്യയില്‍ ഭാരത് ജോഡോ യാത്ര മികച്ച പ്രതികരണമുണ്ടാക്കി. ബി.ജെ.പി ശക്തികേന്ദ്രങ്ങളിലെത്തുമ്പോള്‍ യാത്രയുടെ പ്രതികരണമെന്താണെന്ന് നോക്കണമെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മികച്ച പ്രതികരണമാണ് യാത്രക്ക് ലഭിച്ചത്.നിലവില്‍ മഹാരാഷ്ട്രയിലെ അകോലയിലാണ് രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും പര്യടനം നടത്തുന്നത്. 70 ദിവസം കൊണ്ട് യാത്ര ആറ് സംസ്ഥാനങ്ങളും 30 ജില്ലകളും പിന്നിട്ടു. പദയാത്ര കശ്മീരിലെത്താന്‍ ആയിരത്തയഞ്ഞൂറിലധികം കിലോമീറ്റര്‍ കൂടിയുണ്ട്.
https://www.facebook.com/Malayalivartha


























