'ഇന്നും കേരളത്തിലെ ഓരോ സ്ഥാപനത്തിലെ കുട്ടികളും സമരം ചെയ്യേണ്ടി വരുന്നത് കഷ്ടമാണ്. ഒറ്റ സർക്കാർ ഉത്തരവിൽ ഇത്തരം കർഫൂ ഒക്കെ എടുത്തുമാറ്റണം. വിവേചനം നിയമവിരുദ്ധവും ശിക്ഷാർഹവും ആകണം. എന്നെങ്കിലും ഒക്കെ നാട്ടിലും നേരം വെളുക്കുമെന്ന് ആഗ്രഹിക്കാം...' മുരളി തുമ്മാരുകുടി കുറിക്കുന്നു

10 മണിക്ക് ഹോസ്റ്റലിൽ കാരണമെന്ന നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. ഇതേതുടർന്ന് ഇക്കാര്യത്തിൽ ഒക്കെ ഇന്നും കേരളത്തിലെ ഓരോ സ്ഥാപനത്തിലെ കുട്ടികളും സമരം ചെയ്യേണ്ടി വരുന്നത് കഷ്ടമാണ് എന്ന് പറയുകയാണ് മുരളി തുമ്മാരുകുടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
രാത്രി കർഫ്യൂ
തൊള്ളായിരത്തി എൺപത്തി ആറിൽ ഐ ഐ ടിയിൽ പഠിക്കാൻ ചെല്ലുമ്പോൾ തന്നെ അവിടെ ഹോസ്റ്റലുകളിൽ കർഫ്യൂ ഒന്നുമില്ല. ആൺകുട്ടികളുടെ ഹോസ്റ്റൽ ആയാലും പെൺകുട്ടികളുടെ ഹോസ്റ്റൽ ആയാലും തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിൽ ബോംബെയിൽ ഇന്ദിരാഗാന്ധി ഇൻസ്റ്റിട്യൂട്ടിൽ പഠിപ്പിക്കാൻ എത്തുമ്പോൾ അവിടെ ഹോസ്റ്റലിൽ ആൺ പെൺ ഭേദമില്ല.
കഴിഞ്ഞ നുറ്റാണ്ടിലെ കാര്യമാണ് പറയുന്നത്. ഇക്കാര്യത്തിൽ ഒക്കെ ഇന്നും കേരളത്തിലെ ഓരോ സ്ഥാപനത്തിലെ കുട്ടികളും സമരം ചെയ്യേണ്ടി വരുന്നത് കഷ്ടമാണ്. ഒറ്റ സർക്കാർ ഉത്തരവിൽ ഇത്തരം കർഫൂ ഒക്കെ എടുത്തുമാറ്റണം. വിവേചനം നിയമവിരുദ്ധവും ശിക്ഷാർഹവും ആകണം.
എന്നെങ്കിലും ഒക്കെ നാട്ടിലും നേരം വെളുക്കുമെന്ന് ആഗ്രഹിക്കാം.
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha


























