വയനാട്ടില്‍ നാട്ടിലിറങ്ങിയ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി; ആശ്വാസത്തിൽ ജനങ്ങൾ

വയനാട്ടിൽ ജനങ്ങളെ മുൾമുനയിൽ നിർത്തിയ കടുവയെ ഒടുവില്‍ പിടികൂടി. മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ വനംവകുപ്പിന്റെ കൂട്ടിലാകുകയായിരുന്നു. നിരവധി ദിവസങ്ങളായി നാട്ടിൽ ചുറ്റിത്തിരിയുകയാണ് കടുവ.
തുടർന്ന് നാട്ടിലിറങ്ങിയ നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കൂടാതെ കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല.
അതേസമയം ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളും മേഖലയിൽ സ്ഥാപിച്ചിരുന്നു. തുടർന്ന് നിലവിൽ കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
https://www.facebook.com/Malayalivartha


























