Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കാല്‍ കോടിയോളം രൂപയുടെ നോട്ടുകള്‍ ദ്രവിച്ചു ; കാരണം 40000 ശമ്പളം വാങ്ങുന്ന അഡ്വക്കേറ്റ് കമ്മിഷന്റെ അനാസ്ഥ ; നശിച്ചത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ കാണിക്ക വരുമാനം

17 NOVEMBER 2022 01:00 PM IST
മലയാളി വാര്‍ത്ത

കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഹൈക്കോടതി നിര്‍ദേശം പാലിക്കാതെ അഡ്വക്കേറ്റ് കമ്മിഷൻ. ഇതേ തുടർന്ന് ദ്രവിച്ച്‌ നശിച്ചത് കാല്‍ കോടിയോളം രൂപയുടെ നോട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഏകദേശം ഏഴുലക്ഷം രൂപയുടെ നോട്ടുകള്‍ നശിച്ചതായാണ് വിവരം. ബാങ്കില്‍ മാറാന്‍ കഴിയാത്ത നോട്ടുകള്‍ ക്ഷേത്ര അന്നദാന മന്ദിരത്തിന്റെ മൂലയില്‍ ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയാണ്

ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറകളിലെ വരുമാനം പങ്കിടുന്നതിനെച്ചൊലി ക്ഷേത്ര സ്ഥാനികളും ഭരണസമിതിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാണിക്കപ്പണം എണ്ണാന്‍ ഹൈക്കോടതി 2014ല്‍ അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ചു. കാണിക്കവഞ്ചികള്‍ മാസത്തില്‍ നാല് തവണ എണ്ണുക, കിഴക്ക്, പടിഞ്ഞാറ് ആല്‍ത്തറകളിലെ വരുമാനത്തിന്റെ പകുതി പ്രത്യേകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക എന്നീ ചുമതലകളാണ് കമ്മിഷന് നല്‍കിയിരുന്നത്. എന്നാൽ ഹൈക്കോടതി നിര്‍ദേശിച്ച കാലപരിധി അഡ്വക്കേറ്റ് കമ്മിഷന്‍ പാലിച്ചിട്ടില്ല. വന്‍തുക തുടര്‍ച്ചയായി നഷ്ടമായിട്ടും അഡ്വക്കേറ്റ് കമ്മിഷന് ഒരു മാറ്റവും ഇല്ല.

അഡ്വക്കേറ്റ് കമ്മിഷന് ഹൈക്കോടതി 25000 രൂപയാണ് അദ്യം വേതനം നിശ്ചയിച്ചിരുന്നത്. പല ഘട്ടങ്ങളായി ഉയര്‍ത്തി വേതനം 40000 രൂപയായി. ഓരോ തവണ കാണിക്ക എണ്ണാനെത്തുമ്പോഴും 5000 രൂപ വീതം യാത്രക്കൂലിയും കൈപ്പറ്റുന്നുണ്ട്.ഒരാഴ്ച മുന്‍പ് 40 ദിവസത്തെ ഇടവേളയില്‍ എണ്ണിയപ്പോഴും പതിനായിരക്കണക്കിന് നോട്ടുകള്‍ ദ്രവിച്ചിരുന്നു. നശിച്ചവയില്‍ വലിയൊരളവ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ്.ഇതുകൊണ്ടു തന്നെയാണ് വൻതുക നഷ്ടം വരുന്നതും.

ക്ഷേത്ര കാണിക്ക വഞ്ചികള്‍ക്ക് മേല്‍ക്കൂരയില്ലാത്തതിനാലാണ് ഹൈക്കോടതി മാസത്തില്‍ നാല് തവണ എണ്ണാന്‍ നിര്‍ദേശിച്ചത്.ആദ്യകാലത്ത് മാസത്തില്‍ നാല് തവണ എത്തിയിരുന്ന അഡ്വക്കേറ്റ് കമ്മിഷന്‍ പിന്നീട് വരവ് മാസത്തില്‍ ഒരു തവണയാക്കി. വര്‍ഷങ്ങള്‍ കഴി‌ഞ്ഞപ്പോള്‍ കാണിക്ക എണ്ണല്‍ മാസത്തില്‍ ഒരു തവണ പോലും നടക്കാതെ വന്നതോടെയാണ് കൂടുതല്‍ തുക നശിച്ചത്. ചിലപ്പോള്‍ സ്ഥാനികള്‍ ആവകാശവാദം ഉന്നയിക്കുന്ന കിഴക്ക് പടിഞ്ഞാറ് വഞ്ചികളിലെ പണമെണ്ണി മടങ്ങുന്ന സ്ഥിതിയുമുണ്ട്. പക്ഷെ എല്ലാ മാസവും കൃത്യമായി അഡ്വക്കേറ്റ് കമ്മിഷൻ ശമ്പളം കൈപ്പറ്റുന്നുണ്ട്.

ഭഗവാന്റെ സ്വത്തു നശിക്കുന്നതിൽ പ്രതിഷേധവുമായി ഭക്തർ എത്തിയിട്ടുണ്ട്എ.ണ്ണുന്നതിലെ കാലതാമസം കാരണം നശിച്ച കാണിക്കത്തുക അഡ്വക്കേറ്റ് കമ്മിഷനില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (50 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends