വിതുര താവയ്ക്കലിൽ പുലി ഇറങ്ങി: നാട്ടുകാർ ഭയപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ്; ക്യാമറകൾ മാറ്റിസ്ഥാപിച്ചു

വിതുര താവയ്ക്കലിൽ പുലി ഇറങ്ങിയതായി നാട്ടുകാർ. എന്നാൽ പുലിയെ കണ്ടതായി പറയുന്നിടങ്ങളിലെ നാട്ടുകാർ ഭയപ്പെടേണ്ടതില്ലെന്ന് വനം വകുപ്പ് അറിയിച്ചു. മാത്രമല്ല പുലിയെ കണ്ടുവെന്ന് പ്രദേശവാസികൾ അറിയിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ഇത് വരെയും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
അതേസമയം പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ പുലിയുടെ സാന്നിധ്യം ഇല്ലായിരുന്നു. ഇതോടെ ഒരാഴ്ച മുമ്പ് വനംവകുപ്പ് വച്ച ക്യാമറകൾ കഴിഞ്ഞ ദിവസം മാറ്റിസ്ഥാപിച്ചിരുന്നു. മാത്രമല്ല രണ്ട് തവണ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ച രണ്ട് സ്ഥലങ്ങളിലായി വനംവകുപ്പ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ ഇതുവരെ ക്യാമറയിൽ പതിഞ്ഞിട്ടില്ല.
മാത്രമല്ല കഴിഞ്ഞ ഞായറാഴ്ച പുലിയെ കണ്ടതായി പറഞ്ഞ കോഴിഫാമിന് സമീപത്ത് നിന്ന് മാറി പ്രവർത്തിക്കുന്ന മറ്റൊരു ഫാമിന് സമീപത്തേക്കാണ് പുതുതായി ക്യാമറകൾ മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ പുലിയുടേതെന്ന് നാട്ടുകാർ സംശയിച്ച കാൽപ്പാടുകൾ രണ്ട് വട്ടം കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ച ബലിക്കടവിനോട് ചേർന്ന റബ്ബർ തോട്ടത്തിനടുത്തെ ഇളകിയ മണ്ണിൽ പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പ്പാടാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
നിലവിൽ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പുലിയുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നതൊന്നും ലഭിച്ചിട്ടില്ലെന്നും വനം വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമറകൾ മാറ്റിസ്ഥാപിച്ചത്. കൂടാതെ പുലിയെ കണ്ടെന്ന് അറിയിച്ച് ഇത്രയും ദിവസം കഴിഞ്ഞിട്ടും വളര്‍ത്ത് മൃഗങ്ങളൊന്നും അക്രമിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും വനം വകുപ്പ് പറയുന്നു.
https://www.facebook.com/Malayalivartha


























