Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഗവർണറെ തൊട്ടു കളിച്ചാൽ ആ കളിക്ക് ബദൽ പിണറായിയോട്

17 NOVEMBER 2022 05:24 PM IST
മലയാളി വാര്‍ത്ത

തന്തയ്ക്ക് വിളിക്കുന്നവന്റെ തന്തയെ തല്ലും

ഗവര്‍ണര്‍ക്കെതിരെ ഇനിയും അധിക്ഷേപ സ്വരങ്ങള്‍ ഉയര്‍ത്തിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. കഴിഞ്ഞ ദിവസം എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്ന തരത്തില്‍ ബാനര്‍ പതിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി വിശിഷ്ട അതിഥിയായി പങ്കെടുത്ത സംസ്‌കൃത കോളെജ് കവാടത്തിലാണ് ഗവര്‍ണറെ അധിക്ഷേപിക്കുന്ന ബാനര്‍ പതിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സമ്മേളന ഹാളിലേയ്ക്ക് പോയതും തിരികെ വന്നതും ആ ബാനര്‍ വായിച്ചു കൊണ്ടാണ്. എന്നിട്ടും മന്ത്രി ബാനര്‍ നീക്കം ചെയ്യുന്ന കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചില്ല. സംഭവത്തില്‍ രാജ്ഭവന്‍ ഇടപെട്ടതോടെ ബാനര്‍ വിവാദമായി. ബാനര്‍ സംസ്‌കൃത കോളെജ് പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ  ഉടന്‍ നീക്കം ചെയ്തു. കോളെജ് അധികൃതര്‍ അറിയാതെയാണ് ബാനര്‍ പതിപ്പിച്ചതെന്നും. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പാള്‍ രാജാഭവനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും നേരിട്ട് കണ്ട് വിശദീകരണം തേടാന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറോട് രാജ്ഭവന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

 

 

 

 

 

ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ യെ കൊണ്ട് ഇത്തരം ഹീനമായ വാക്കുകളില്‍ അധിക്ഷേപിച്ചാല്‍ അതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും ബിജെപി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു. ഗവര്‍ണറെ ആക്ഷേപിച്ചാല്‍ ആ രീതിയില്‍ മുഖ്യമന്ത്രിയേയും ആക്ഷേപിക്കാന്‍ ബിജെപിയെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ബിജെപിയുടെ നയമല്ല അതെങ്കിലും ബിജെപിയെ അത്തരത്തിലാക്കി തീര്‍ക്കാനുള്ള നടപടികളിലേയ്ക്ക് കടക്കരുതെന്നും സുരേനന്ദ്രന്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. എസ് എഫ് ഐ ഗവര്‍ണര്‍ക്കെതിരെ പതിച്ച ബാനര്‍ സംസ്‌കാര ശൂന്യമാണ്. ഗവര്‍ണര്‍ എന്ന പദവി ബഹുമാന്യയുള്ളതാണ്. അതുപോലെ തന്നെയാണ് മുഖ്യമന്ത്രി പദവിയും. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ഇടവരുത്തരുതെന്നാണ് സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്കുന്നത്. ശബരിമലയില്‍ വീണ്ടും സ്ത്രീപ്രവേശനം നടത്തുനുള്ള ഗൂഡതന്ത്രങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സമാധാനപരമായ ഒരു തീര്‍ത്ഥാടന കാലമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ അവിടെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ബിജെപി മാത്രമല്ല ഹിന്ദു സംഘടനകളെല്ലാം രംഗത്തിറങ്ങുമെന്ന സൂചനയാണുള്ളത്.

 

 

 

 

 

 

പോലീസിന് നല്കിയ കൈപുസ്തകത്തില്‍ കോടതി എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എന്നാല്‍ കൈപുസ്തകം മാറ്റി നല്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നാണറിയുന്നത്. ശബരിമലയുടെ പവിത്രത കാത്തു സൂക്ഷിക്കേണ്ടതാണ് അതിന് സര്‍ക്കാര്‍ എല്ലാ വഴികളും സംരക്ഷിക്കുമെന്ന ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറയുകയും ചെയ്തു. എസ്.എഫ്. ഐ വിദ്യാര്‍ത്ഥികള്‍ സംസ്‌കൃത കോളെജ് കവാടത്തില്‍ ഗവര്‍ണറെ അപമാനിക്കുന്ന ബാനര്‍ പതിപ്പിച്ചതില്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ സിപിഎം രാജ്ഭവന് മുന്നില്‍ ഉപരോധം തീര്‍ത്തപ്പോള്‍ കോളെജുകളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിനെ കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് രാജ് ഭവന്‍ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends