ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധയിൽ മുന്‍പും സമാന അപകടം; അന്ന് മരിച്ചത് സൈക്കിള്‍ യാത്രികന്‍; കൊച്ചിയിലെ യുവതിയുടെ മരണത്തില്‍ ബൈക്ക് യാത്രക്കാരന്‍ കസ്റ്റഡിയില്‍

തൃപ്പൂണിത്തുറയില്‍ റോങ് സൈഡിലൂടെ ഓവർടേക്ക് ചെയ്ത ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ ബൈക്ക് യാത്രികന്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവത്തിൽ കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍വെച്ചാണ് അപകടം നടന്നത്. പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേണ്‍ എടുക്കവെയാണ് അപകടത്തിന് കാരണമായത്. ഈ സമയത്ത് ബൈക്കിന്റെ പുറകില്‍ ഇടിച്ച് യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.
അപകടത്തിൽ കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്. മാത്രമല്ല അലക്ഷ്യമായി വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇയാള്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
അതേസമയം വിഷ്ണുവിന്റെ ബൈക്ക് ഇടിച്ച് നേരത്തെയും ഒരാള്‍ മരിച്ചിരുന്നതായി റിപ്പോർട്ട്. 2020ജൂണ്‍ 12ാം തീയതിയാണ് ഇയാളുടെ ബൈക്ക് ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത്. സംഭവത്തിൽ യുവാവ് ഇപ്പോൾ കസ്റ്റഡിയിലാണ്. വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്. അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിടെ കാവ്യ മരിക്കുകയായിരുന്നു. മാത്രമല്ല കാവ്യയ്ക്ക് ഒരു പിഞ്ചു കുഞ്ഞ് ഉള്ളതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
https://www.facebook.com/Malayalivartha

























