ഒമാന്‍ തീരത്ത് എണ്ണ കപ്പലില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി; എല്ലാ ജീവനക്കാരും സുരക്ഷിതർ, എണ്ണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കപ്പലിന്റെ ഉടമസ്ഥരായ സിംഗപ്പുര്‍ ആസ്ഥാനമായ ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് കമ്പനി അറിയിച്ചു

ഒമാന്‍ തീരത്ത് എണ്ണ കപ്പലില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി അപകടം. ഒമാന്‍ തീരത്ത് നിന്ന് 150 മൈല്‍ അകലെയാണ് എണ്ണ ടാങ്കറില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങിയത്. മാത്രമല്ല ലൈബീരിയന്‍ പതാക വഹിക്കുന്ന പസഫിക് സിര്‍ക്കോണ്‍ എന്ന എണ്ണക്കപ്പലിലാണ് ബോംബ് വാഹക ഡ്രോണ്‍ പതിച്ചത്.
അതേസമയം കപ്പലില്‍ ഡ്രോണ്‍ ഇടിച്ചെന്ന് കപ്പലിന്റെ ഉടമസ്ഥരായ സിംഗപ്പുര്‍ ആസ്ഥാനമായ ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് കമ്പനി അറിയിച്ചു. നിലവിൽ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ഇടിയിൽ കപ്പലിന് ചെറിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാൽ എണ്ണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും കമ്പനി അറിയിച്ചു.
മാത്രമല്ല ഇസ്രയേലി ശതകോടീശ്വരന്‍ ഐഡാന്‍ ഓഫറിന്റെ ഉമസ്ഥതയില്‍ ഉള്ളതാണ് ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് കമ്പനി. ഇതേസമയം തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി മേഖലയില്‍ കപ്പല്‍ ഗതാഗതം നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.
https://www.facebook.com/Malayalivartha

























