Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മുഖ്യന്റെ പുതിയ ഉത്തരവ്... 4 ഇന്നോവ കാർ കൂടി... ​ഗവർണറെ വെട്ടാൻ പുതിയ പദ്ധതി

17 NOVEMBER 2022 10:15 PM IST
മലയാളി വാര്‍ത്ത

ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതിനും അനുമതി നൽകി. വ്യവസ്ഥകൾക്കു വിധേയമായാണ് വാഹനങ്ങൾ വാങ്ങുക. സംസ്ഥാന ആസൂത്രണ ബോർഡിൽ വൈസ് ചെയർപേഴ്‌സണന്റെ സാമ്പത്തിക ഉപദേഷ്ടാവ് തസ്തിക കോ-ടെർമിനസ് വ്യവസ്ഥയിൽ സൃഷ്ടിക്കും. കേന്ദ്ര സർക്കാരിൽ റോഡ് ട്രാൻസ്‌പോർട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടറായ എം.ടി സിന്ധുവിനെ മൂന്നു വർഷത്തേക്ക് സേവന വ്യവസ്ഥയിൽ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയുടെ പേരും യോഗ്യതയും ഭേദഗതി വരുത്തിയത്, നിലമ്പൂർ ബഡ്‌സ് സ്‌കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ് സ്‌കൂളിൽ സൃഷ്ടിച്ച സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയ്ക്കും ബാധകമാക്കും. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റത്തിനുള്ള അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലിനായി നിയമിച്ച താത്ക്കാലിക ജീവനക്കാരുടെ സേവനം ദീർഘിപ്പിക്കും. 179 ദിവസം കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഒരു ദിവസത്തെ ഇടവേള നൽകി 179 ദിവസത്തേക്കു കൂടിയാണ് ദീർഘിപ്പിക്കുക.

ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ സബോർഡിനേറ്റ് സർവീസ് ജീവനക്കാർക്കുള്ള ദീർഘകാല കരാർ നടപ്പാക്കിയതിലെ അപാകത പരിഹരിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ജീവനക്കാർക്ക് ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഭാഗിക ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു. മലബാർ ക്യാൻസർ സെന്ററിലെ അക്കാദമിക് - നോൺ അക്കാദമിക് ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിക്കാനാണ് തീരുമാനം.

അതേസമയം, നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇനി ബിൽ കൊണ്ട് വരാനാണ് സർക്കാർ തീരുമാനം. 14 സർവകലാശാലകളുടേയും ചാൻസ്ലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റി അക്കാദമിക് വിദഗ്ധരെ നിയമിക്കാനുള്ള ഓ‌ർഡിനൻസിലെ വ്യവസ്ഥകൾ തന്നെയാകും ബില്ലിലും. തന്നെ ലക്ഷ്യമിട്ടുള്ള ഓർഡിനൻസിലും ബില്ലിലും സ്വയം തീരുമാനമെടുക്കില്ലെന്ന് നേരത്തെ തന്നെ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചതാണ്.

ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിന്റെ ശുപാർശകൾ കൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഗവർണർ ചാൻസലർ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടിരുന്നു.

ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരണമെന്ന് മന്ത്രിസഭായോഗത്തിൽ അഭിപ്രായമുയർന്നു. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സർവകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൈദഗദ്ധ്യമുള്ള വ്യക്തികൾ വരുന്നത് ഗുണം ചെയ്യുമെന്നും മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു.

പുതിയ നിയമനത്തിന് സാമ്പത്തിക ബാധ്യത വരുന്ന സാഹചര്യത്തിൽ ബിൽ പാസാക്കും മുമ്പ് ഫിനാൻഷ്യൽ മെമ്മോറാണ്ടത്തിനും ഗവർണറുടെ അനുമതി വേണ്ടിവരും. ആ ഘട്ടത്തിൽ തന്നെ രാജ്ഭവൻ ഉടക്കിടാൻ സാധ്യതയേറെയാണ്. സബ്ജക്ട് കമ്മിറ്റി ബിൽ പാസാക്കുന്നതിനൊപ്പം ഗവർണറുടെ അനുമതി കൂടി കിട്ടിയാലേ സഭയിലും ബിൽ പാസാക്കാനാകൂ.

പുതിയ വർഷത്തിൽ സഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണണെന്ന ചട്ടമൊഴിവാക്കാനാണ് സർക്കാർ നീക്കം. സഭാ സമ്മേളനം തുടങ്ങുന്നതിൻറെ തിയ്യതിയിലാണ് തീരുമാനം. അവസാനിപ്പിക്കുന്നത് ക്രിസ്മസ് അവധിയും കഴിഞ്ഞ് അടുത്ത വർഷമായിരിക്കും. ഇടക്കിടെ കൂടുതൽ അവധി നൽകി ബജറ്റ് അവതരണം വരെ സമ്മേളന കാലയളവിൽ നടത്താനും ആലോചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends