ആരും തിരിഞ്ഞു നോക്കാതെ.... ചോരയൊലിപ്പിച്ച് കിടന്നത് മൂന്നു മണിക്കൂറോളം.... കോഴിക്കോട് കടവരാന്തയില്‍ മൂന്നു മണിക്കൂറോളം. ചോരയൊലിപ്പിച്ച് കിടന്ന യുവാവിനെ അജ്ഞാതസംഘം ഓട്ടോയില്‍ കൊണ്ടുപോയി കുറ്റിക്കാട്ടിലുപേക്ഷിച്ചു..... രണ്ടു മണിക്കൂറിനുശേഷം പോലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

ആരും തിരിഞ്ഞു നോക്കാതെ.... ചോരയൊലിപ്പിച്ച് കിടന്നത് മൂന്നു മണിക്കൂറോളം.... കടവരാന്തയില്‍ മൂന്നു മണിക്കൂറോളം ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ അജ്ഞാതസംഘം ഓട്ടോയില്‍ കൊണ്ടുപോയി കുറ്റിക്കാട്ടിലുപേക്ഷിച്ചു. പിന്നെയും രണ്ടു മണിക്കൂറിനു ശേഷം വിവരമറിഞ്ഞു പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശൂര്‍ പെരിഞ്ഞനം കോവിലകം കെ.ടി.രാജ്കുമാര്‍ എന്ന പേരിലുള്ള ആധാര്‍ കാര്‍ഡ് മൃതദേഹത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്.
മരിച്ചയാളുടെ പരിചയക്കാരനെന്നു കരുതുന്ന തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി ജയപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരയിടത്തുപാലം ജംഗ്ഷനിലെ കടവരാന്തയില്‍ ഇന്നലെ രാവിലെ ആറു മണിയോടെയാണു യുവാവിനെ അവശനിലയില്‍ കണ്ടത്.
ചോരയില്‍ കുളിച്ചു മൂന്നു മണിക്കൂറോളം കിടക്കുന്നതു വഴിയാത്രക്കാരും സമീപത്തെ ചില കടകളിലെ ജീവനക്കാരും കണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്തില്ല.ആ സമയത്ത് ആരെങ്കിലും അറിയിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷപ്പെടുമായിരുന്നു.
"
https://www.facebook.com/Malayalivartha

























