Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശക്തിമാനായി ഗവര്‍ണര്‍... ഒരു ലക്ഷംപേരെ രാജ്ഭവന് മുന്നില്‍ അണിനിരത്തി ഉന്നത വിദ്യാഭ്യാസം സംരക്ഷിച്ചതിന്റെ രണ്ട് ദിവസത്തിനകം തന്നെ ഹൈക്കോടതി ഉന്നത വിദ്യാഭ്യാസം സംരക്ഷിച്ചു; പ്രിയ വര്‍ഗീസിന്റെ കേസ് തോറ്റത് ഗവര്‍ണര്‍ക്കു ശക്തി പകരും; ദുര്‍ബലമായത് പാര്‍ട്ടിയുടെ വാദങ്ങള്‍

18 NOVEMBER 2022 08:47 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഒരു ലക്ഷം പേരെ രാജ്ഭവന് മുന്നില്‍ സിപിഎം അണിനിരത്തിയപ്പോള്‍ സാക്ഷാല്‍ ഗവര്‍ണര്‍ പോലും അന്താളിച്ചതാണ്. ഉന്നത വിദ്യാഭ്യാസം സംരക്ഷിക്കാന്‍ ഇത്രയും പേര്‍ എത്തിയല്ലോ. എന്നാല്‍ ഉന്നത വിദ്യാഭ്യാസം സംരക്ഷിച്ചതിന്റെ രണ്ട് ദിവസത്തിനകം തന്നെ ഹൈക്കോടതി ഉന്നത വിദ്യാഭ്യാസം സംരക്ഷിച്ചിരിക്കുകയാണ്.

സിപിഎം പറഞ്ഞതെല്ലാം പൊളിയുകയാണ്. മാത്രമല്ല ഗവര്‍ണര്‍ പറഞ്ഞതാണ് ശരിയെന്നും വന്നിരിക്കുകയാണ്. സിപിഎം നേതാക്കളുടെ ബന്ധുക്കളെ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വകലാശാലകളില്‍ നിയമിക്കുന്നുവെന്ന ഗവര്‍ണര്‍ അടക്കമുള്ളവരുടെ ആരോപണങ്ങള്‍ക്കു ശക്തി പകരുന്നതാണ് ഹൈക്കോടതി വിധി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനു അധ്യാപന പരിചയമില്ലെന്നു കോടതി പറയുമ്പോള്‍ സര്‍വകലാശാലാ വിവാദങ്ങള്‍ക്കിടെ സര്‍ക്കാരിനും തിരിച്ചടിയാണ്. പ്രിയാ വര്‍ഗീസിന്റെ നിയമന വിവാദം ഉയര്‍ന്നപ്പോള്‍, സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ നിയമനം നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വാദങ്ങള്‍ കോടതി വിധിയോടെ ദുര്‍ബലമായി.

പ്രിയാ വര്‍ഗീസിന്റെ നിയമനത്തെ ശക്തമായി വിമര്‍ശിച്ച ഗവര്‍ണര്‍ക്കു സര്‍ക്കാരുമായുള്ള പോരാട്ടത്തില്‍ പുതിയ ആയുധങ്ങള്‍ ലഭിച്ചു. 2021 നവംബര്‍ 18ന് ധൃതിവച്ചു നടത്തിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പ്രിയാ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിന്റെ പാരിതോഷികമായാണ് 2021 നവംബര്‍ 23ന് വിസി കാലാവധി അവസാനിച്ച ഡോ: ഗോപിനാഥ് രവീന്ദ്രനു പുനര്‍നിയമനം നല്‍കിയതെന്നു നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കി കൃത്യം ഒരു വര്‍ഷം കഴിഞ്ഞ ദിവസമാണ് കോടതി നിയമനം അസാധുവാക്കുന്നത്. രേഖകള്‍ പരിശോധിക്കാതെ നിയമനം നല്‍കിയതിനാല്‍ ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി വേണമെന്ന് ആവശ്യമുയരാം.

അടുത്ത മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതായി കോടതി വിധി. പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോഷ്യേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നല്‍കി നിയമിച്ചതിലാണ് ഹൈക്കോടതി ഇടപെട്ടത്. പ്രിയ വര്‍ഗീസിനു മതിയായ അധ്യാപന പരിചയമില്ലാത്തതിനാല്‍ റാങ്ക് പട്ടിക പുനഃക്രമീകരിക്കാന്‍ ജസ്റ്റിസ്. ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളജ് മലയാളം അധ്യാപകന്‍ ഡോ. ജോസഫ് സ്‌കറിയയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയും നടപടിയെ ചോദ്യം ചെയ്തു. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നേരത്തെ പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്തിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അപേക്ഷ 2021 നവംബര്‍ 12 വരെയാണ് സ്വീകരിച്ചത്. 10 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഡോക്ടറേറ്റ് ബിരുദവും എട്ടു വര്‍ഷത്തെ അധ്യാപന പരിചയവുമാണ് അസോഷ്യേറ്റ് പ്രഫസര്‍ക്കുള്ള യോഗ്യതയായി നിശ്ചയിച്ചിരുന്നത്. തൊട്ടടുത്ത ദിവസം പിവിസിയുടെ അധ്യക്ഷതയില്‍ സ്‌ക്രീനിങ് കമ്മിറ്റി കൂടി പ്രിയ വര്‍ഗീസ് ഉള്‍പ്പെടെ ആറുപേരെ അഭിമുഖത്തിനു ക്ഷണിച്ചു.

നവംബര്‍ 18ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ഒന്നാം റാങ്ക് പ്രിയ വര്‍ഗീസിനും രണ്ടാം റാങ്ക് എസ്.ബി. കോളജ് അധ്യാപകനായ ജോസഫ് സ്‌കറിയയ്ക്കും മൂന്നാം റാങ്ക് മലയാളം സര്‍വകലാശാലയിലെ സി. ഗണേശനും നല്‍കി. 651 റിസര്‍ച്ച് സ്‌കോര്‍ പോയിന്റ് ഉള്ള ജോസഫ് സ്‌കറിയയെയും 645 സ്‌കോര്‍ പോയിന്റ് ഉള്ള സി. ഗണേശനെയും പിന്തള്ളിയാണ് 156 സ്‌കോര്‍ പോയിന്റ് മാത്രമുള്ള പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്.

2012 മാര്‍ച്ചില്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ അസി.പ്രഫസര്‍ ആയി നിയമിതയായ പ്രിയ വര്‍ഗീസ് 2015 മുതല്‍ 18 വരെ മൂന്നു വര്‍ഷക്കാലം ഗവേഷണത്തിന് അവധിയിലായിരുന്നു. ഗവേഷണ കാലം പൂര്‍ത്തിയാക്കിയ പ്രിയ വര്‍ഗീസ് രണ്ടു വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറായി ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തു. തുടര്‍ന്ന്, തിരുവനന്തപുരം ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഡപ്യൂട്ടേഷനില്‍ നിയമനം നേടി. ഗവേഷണ അവധിക്കാലവും കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ നിയമനവും ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടര്‍ കാലവും അംഗീകൃത അധ്യാപക പരിചയമായി കണക്കിലെടുത്താണ് പ്രിയാ വര്‍ഗീസിനെ സ്‌ക്രീനിങ് കമ്മിറ്റി അഭിമുഖ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അനധ്യാപക തസ്തികയായ സ്റ്റുഡന്‍സ് ഡയറക്ടര്‍, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നിവിടത്തെ കാലഘട്ടവും ഗവേഷണ കാലവും അധ്യാപക പരിചയമായി കണക്കുകൂട്ടാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും പന്ത് വീണ്ടും ഗവര്‍ണറുടെ കോര്‍ട്ടിലായി. ബാക്കി കാത്തിരുന്ന് കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends